Blog Post

Karanavars > News >

‘മന്ത്രിസഭ ഒറ്റക്കെട്ട്, ഭിന്നതയില്ല’: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ കല്ലിട്ടുള്ള സര്‍വെ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്റെ പ്രസ്താവനയെക്കുറിച്ച്‌ അറിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാരില്‍ അഭിപ്രായ ഭിന്നതയില്ലെന്നറിയിച്ച റിയാസ്, മന്ത്രിസഭ ഒറ്റക്കെട്ടായാണ് തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യമാണ് കെ റെയില്‍ പദ്ധതി. ആ പ്രഖ്യാപനങ്ങള്‍ കൂടി പരിഗണിച്ചാണ് ജനങ്ങള്‍ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്. ഒരു ചെറിയ വിഭാഗമാണ് ജനങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. […]

Read More

തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷ അക്രമം: സിപിഐഎം കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചെന്ന് മേയര്‍

തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷ അക്രമം. സി പി ഐ എം കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. പലകൗണ്‍സില്‍ അംഗങ്ങളെയും ആക്രമിക്കുന്ന സമീപനം ആണ് ബിജെപി സ്വീകരിച്ചതെന്നും പ്രതിപക്ഷം രാഷ്ട്രീയപരമായി മാത്രമാണ് ബജറ്റിനെ കണ്ടതെന്നും ആര്യാരാജേന്ദ്രന്‍ പറഞ്ഞു ഇത്തവണ ബജറ്റ് യോഗം വിപുലമായാണ് നടത്തിയത്. 9 തവണ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചേര്‍ന്നു. എല്ലാ കൗണ്‍സിലര്‍മാര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവസരം നല്‍കി. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലെ ഞങ്ങളുടെ അഭിപ്രായങ്ങളും ബജറ്റില്‍ ഉള്‍കൊള്ളിക്കാന്‍ കഴിഞ്ഞു. […]

Read More

സില്‍വര്‍ലൈന് അംഗീകാരം നല്‍കിയിട്ടില്ല; ഡി.പി.ആര്‍ അപൂര്‍ണം -കേന്ദ്രം

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച്‌ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. 1000 കോടിക്ക് മുകളില്‍ മുതല്‍ മുടക്കുള്ള പദ്ധതിക്ക് കേന്ദ്ര സാമ്ബത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം വേണം. പദ്ധതിക്കായി കേരളം സമര്‍പ്പിച്ചിരിക്കുന്ന ഡി.പി.ആര്‍ അപൂര്‍ണമാണെന്നും മന്ത്രി പറഞ്ഞു. അടൂര്‍ പ്രകാശ് എം.പിക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ സാമ്ബത്തിക–സാങ്കേതിക വശങ്ങള്‍ പരിശോധിച്ചതിനുശേഷം മാത്രമേ അംഗീകാരം നല്‍കാനാകു. വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 33,700 കോടി രൂപയുടെ വായ്പ ബാധ്യത […]

Read More

മാധ്യമപ്രവര്‍ത്തകക്കെതിരായ വിവാദ പരാമര്‍ശം; ക്ഷമ ചോദിച്ച്‌ വിനായകന്‍

മാധ്യമപ്രവര്‍ത്തകക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച്‌ വിനായകന്‍. മാധ്യമപ്രവര്‍ത്തകക്ക് വിഷമം നേരിട്ടതില്‍ ഖേദിക്കുന്നെന്നും പരാമര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വിനായകന്‍റെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂര്‍ണരൂപം നമസ്കാരം , ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ [ ഒട്ടും വ്യക്തിപരമായിരുന്നില്ല ] വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു . വിനായകന്‍ . കഴിഞ്ഞ ദിവസം ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു […]

Read More

തിരഞ്ഞെടുപ്പ് സമയത്ത് 32 ലക്ഷം,​ ഇപ്പോള്‍ അഞ്ചു കോടി; മന്ത്രി സജിചെറിയാന്‍ അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന് വിജിലന്‍സിന് പരാതി

ആലപ്പുഴ: മന്ത്രി സജി ചെറിയാന്‍ അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയായി കാണിച്ചിരിക്കുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസം മന്ത്രി തന്നെയാണ് തനിക്ക് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്ന് പറഞ്ഞത്. ഇതിന് പിന്നാലെ മന്ത്രിയുടേത് അനധികൃത സ്വത്ത് സമ്ബാദനമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ ലോകായുക്തയ്‌ക്കും വിജിലന്‍സിനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയത്.

Read More

സില്‍വര്‍ ലൈന്‍: കല്ലിടുന്നത് റവന്യുവകുപ്പല്ല, കെ.റെയിലിനെ തള്ളി റവന്യൂമന്ത്രി

തൃശൂര്‍: സില്‍വര്‍ ലൈന്‍ സര്‍വേയില്‍ കല്ലിടാന്‍ നിര്‍ദേശം നല്‍കിയത് റവന്യൂ വകുപ്പാണെന്ന കെ.റെയിലിന്റെ വിശദീകരണം തള്ളി റവന്യൂമന്ത്രി കെ.രാജന്‍. കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ല. സാമൂഹിക ആഘാത പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. കല്ലിടുന്നത് റവന്യുവകുപ്പിന്റെ ജോലിയല്ല. ഒരു പദ്ധതിക്ക് ഭൂമി ഏറ്റെടുത്ത് നല്‍കണമെന്ന് ഒരു ഏജന്‍സി ആവശ്യപ്പെട്ടാല്‍, ആ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാരിനു വേണ്ടി ഒരു സര്‍വീസ് ഏജന്‍സിയായാണ് റവന്യൂ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. കല്ലിടാന്‍ തീരുമാനമെടുത്ത് റവന്യൂവകുപ്പാണെന്ന് കെ.റെയിലിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പറഞ്ഞാല്‍ അതിന് ചേരുന്ന […]

Read More

തുടരെ നാലാം ദിനവും വില കൂട്ടി; പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയും വര്‍ധിപ്പിച്ചു;

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോള്‍ ലിറ്ററിന് 107 രൂപ 83 പൈസയാണ് കൊച്ചിയിലെ നിരക്ക്. ഡീസല്‍ വില 94 രൂപ 95 പൈസയും.തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നതിന് പിന്നാലെ രാജ്യത്ത് ഇന്ധന വില എണ്ണക്കമ്ബനികള്‍ ദിവസേനെ കൂട്ടുകയാണ്. വെള്ളിയാഴ്ച ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു.

Read More

യു.പി മുഖ്യമന്ത്രിയായി യോഗി ആദിഥ്യനാഥ് സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റു നേതാക്കളും പങ്കെടുത്ത ചടങ്ങിലാണ് അധികാരമേറ്റത്. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് ഉപമുഖ്യമ​ന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ബ്രജേഷ് പതക്, കേശവ് പ്രസാദ് മൗര്യ എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. ഇവരെ കൂടാതെ 50 മന്ത്രിമാരും മന്ത്രിസഭയില്‍ ഉണ്ടാകും. ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി ഏകാന […]

Read More

പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യില്‍; എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും; വിനായകനെതിരെ ലക്ഷ്മി പ്രിയ

തിരുവനന്തപുരം : പൊതുവേദിയില്‍ മാദ്ധ്യമ പ്രവര്‍ത്തകയോട് മോശമായി പ്രതികരിച്ച നടന്‍ വിനായകനെതിരെ നടി ലക്ഷ്മി പ്രിയ. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെയടുത്താണ് ഇത്തരത്തില്‍ ചോദിച്ചിരുന്നതെങ്കില്‍ പല്ലടിച്ച്‌ താഴെ ഇടുമായിരുന്നുവെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. ഇതുപോലെയുള്ള നാറികള്‍ എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാല്‍ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താല്‍പ്പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്പ്പര്യമില്ലെങ്കില്‍ നോ എന്ന […]

Read More

കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി

കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നയപരമായി സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. പ്രതിഷേധത്തിന്റെ ഭാഗമായി എവിടെയെങ്കിലും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടാവാം. അത് സര്‍ക്കാര്‍ തീരുമാനപ്രകാരമല്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇന്ന് സംസ്ഥാനത്ത് എവിടെയും സര്‍വേ നടന്നിട്ടില്ല. ഓരോ ജില്ലകളിലെയും സാഹചര്യം പരിശോധിച്ചായിരിക്കും സര്‍വേ തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഔദ്യോഗികമായി സര്‍വേ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് കെ റെയില്‍ നല്‍കുന്ന വിശദീകരണം. ഓരോ ജില്ലയിലെയും […]

Read More