Blog Post

Karanavars > News >

കൊച്ചി കോര്‍പറേഷനില്‍ ഇടത് ഭരണം തുടരും

കൊച്ചി | നഗരസഭാ ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറിയില്ല. കൊച്ചി കോര്‍പറേഷനില്‍ വീണ്ടും ചെങ്കൊടിപാറും. ഉപതിരഞ്ഞെടുപ്പ് നടന്ന കൊച്ചി കോര്‍പറേഷനിലെ 63- ാം ഡിവിഷനില്‍ (ഗാന്ധിനഗര്‍) എല്‍ ഡി എഫിലെ ബിന്ദു ശിവന്‍ വിജയിച്ചു. കൗണ്‍സിലര്‍ കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലവാണ് അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു ശിവന്‍ എല്‍ ഡി എഫിനായി ഡിവിഷന്‍ നിലനിര്‍ത്തിയത്. യു ഡി എഫിലെ ഡി സി സി സെക്രട്ടറി പി ഡി മാര്‍ട്ടിനെയാണ് ബിന്ദു ശിവന്‍ പരാജയപ്പെടുത്തിയത്. 106 വോട്ടുകള്‍ക്കായിരുന്നു ശിവന്‍ […]

Read More

ബോര്‍ഡിലെ ഫോട്ടോ ചെറുതായി; തൃശ്ശൂര്‍ മേയര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു, വേദിയില്‍ കയറാന്‍ കൂട്ടാക്കിയില്ല……

തൃശ്ശൂര്‍: പൂങ്കുന്നം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബോര്‍ഡില്‍ തന്റെ ഫോട്ടോ എം.എല്‍.എ.യുടെ ഫോട്ടോയെക്കാള്‍ ചെറുതായതില്‍ പ്രതിഷേധിച്ച് മേയര്‍ എം.കെ. വര്‍ഗ്ഗീസ് അവിടത്തെ വിജയദിനാഘോഷം ബഹിഷ്‌കരിച്ചു. വിവാദത്തെ തുടര്‍ന്ന് ഉദ്ഘാടനം ചെയ്യേണ്ട പി. ബാലചന്ദ്രന്‍ എം.എല്‍.എ. സ്ഥലത്തെത്തിയില്ല. ഇരുവരുടെയും അഭാവത്തില്‍ മുഖ്യാതിഥിയായ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ആശംസ അറിയിക്കാനെത്തിയ കൗണ്‍സിലര്‍ എ.കെ. സുരേഷ് അധ്യക്ഷനുമായി. പ്രോട്ടോക്കോള്‍ പ്രകാരം എം.എല്‍.എ.യെക്കാള്‍ വലുത് താനാണെന്നും ഫ്‌ളക്സില്‍ ഫോട്ടോയുടെ വലുപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിന്‍സിപ്പലിനോട് […]

Read More

സന്ദീപ് വധക്കേസ്; ഫോൺ കോൾ തന്റേത് തന്നെയെന്ന് സമ്മതിച്ച് വിഷ്ണു

തിരുവല്ല: പെരിങ്ങര സി പി എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പുറത്തുവന്ന ഫോൺ സംഭാഷണം തന്റെതാണെന്ന് കേസിലെ അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു. അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളില്‍ ഏറ്റവും നിർണായകമാണ് വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം.സന്ദീപിന്റെ കഴുത്തിൽ വെട്ടിയത് താനാണെന്നും, മൂന്ന് പേർ മാത്രം ജയിലിൽ പോകുമെന്നും ഫോൺ സംഭാഷണത്തിൽ വിഷ്ണു സുഹൃത്തിനോട് പറയുന്നുണ്ട്.ചങ്ങനാശ്ശേരി സ്വദേശിയായ മിഥുനിനെ പറ്റിയും പരാമര്‍ശമുണ്ടായിരുന്നു. ഇയാളും ക്രിമിനല്‍ കേസുകളിലെ പ്രതി ആണെന്ന് അന്വേഷണ […]

Read More

‘അവള്‍ക്ക് ഞാനുണ്ട് എല്ലാമായി, വിവാഹം കഴിഞ്ഞേ തിരിച്ചുപോകൂ’- പ്രതിശ്രുത വരന്‍……

തൃശ്ശൂര്‍: ”പണം മോഹിച്ചല്ല ഞാന്‍ അവളെ ഇഷ്ടപ്പെട്ടത്. വിദേശത്തുള്ള ജോലിപോയാലും വേണ്ടില്ല. വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ”. വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന ചിന്തയില്‍ ജീവിതം അവസാനിപ്പിച്ച വിപിന്റെ വീട്ടിലെത്തിയ പ്രതിശ്രുത വരന്‍ നിധിന്റെ വാക്കുകളാണിത്. രണ്ടരവര്‍ഷമായി നിധിനും വിപിന്റെ സഹോദരി വിദ്യയും പ്രണയത്തിലാണ്. ഇരുവീട്ടുകാരും പറഞ്ഞുറപ്പിച്ച വിവാഹമാണ്. ഷാര്‍ജയില്‍ എ.സി. മെക്കാനിക്കായ നിധിന് കോവിഡ് കാരണം നാട്ടിലേക്കുള്ള മടക്കം വൈകി. അതിനാലാണ് വിവാഹം വൈകിയത്. രണ്ടാഴ്ച മുന്പാണ് നാട്ടിലെത്തിയത്. ഞായറാഴ്ച വിവാഹം […]

Read More

യുഎഇയിലെ അവധി ദിനങ്ങളില്‍ മാറ്റം; ശനിയും ഞായറും വാരാന്ത്യ അവധി; വെള്ളിയാഴ്ച ഉച്ച വരെ പ്രവൃത്തിദിനം; ലോകത്തിലെ നീണ്ട വാരാന്ത്യ അവധി

ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങള്‍ മാറ്റി. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ആഴ്ചയില്‍ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍. ജനുവരി ഒന്നുമുതല്‍ മാറ്റം പ്രാബല്യത്തിലാകും. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. ഇതോടെ, ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച അവധി നല്‍കുന്ന […]

Read More

മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ കയറ്റി സി.പി.എം ഏരിയാ സമ്മേളനം; പൊലിസ് നേരെയാകാത്തത് പിണറായിയുടെ കഴിവുകേടുകൊണ്ടെന്ന്

തിരുവനന്തപുരം: സിപിഎം ഏരിയാ സമ്മേളനങ്ങളില്‍ വീണ്ടും മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശം. തിരുവനന്തപുരം ഏരിയാ സമ്മേളനത്തിലാണ് ആഭ്യന്തരവകുപ്പിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെ കഴിവുകേടുകൊണ്ടാണെന്ന വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്തിട്ടും പൊലിസ് സേന നിരന്തരം സര്‍ക്കാരിനെ നാണം കെടുത്തുകയാണ്. ഇതിലൊന്നും ചെയ്യാന്‍ സര്‍ക്കാരിനാകുന്നില്ല. ഇത് വലിയ ചീത്തപ്പാരാണുണ്ടാക്കുന്നതെന്നും സമ്മേളനത്തില്‍ പ്രതിനിധികളില്‍ വിമര്‍ശനം ഉയര്‍ത്തി. നേരത്തെ ദത്ത് വിവാദത്തിലും വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരേയും സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനുനേരെയായിരുന്നു അന്ന് വിമര്‍ശനം. […]

Read More

ജ്ഞാനപീഠം പുരസ്‌കാരം പ്രഖ്യാപിച്ചു; നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോയ്ക്കും പുരസ്‌കാരം

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തേയും ഇത്തവണത്തേയും ജ്ഞാനപീഠം പുരസ്‌കാരം പ്രഖ്യാപിച്ചു.56-ാമത് ജ്ഞാനപീഠ പുരസ്കാരത്തിന് അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കന്‍ അര്‍ഹനായി. ഈ വര്‍ഷത്തെ രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരം കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മോസോയ്ക്കാണ്. സൂര്യ ഹേനു നമി ആഹെ ഈ നൊടിയേടി, ഗുലാപി ജാമൂര്‍ ലഗ്ന, കൊബി എന്നിവയാണ് ഫൂക്കന്റെ പ്രധാന കൃതികള്‍. കൊബിത സമാഹാരത്തിന് 1981ലെ അസമീസ് സാഹിത്യ പുരസ്‌കാരം ലഭിച്ചിരുന്നു. 1990ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. ഗോവയിലെ പ്രമുഖ കഥാകൃത്താണ് ദാമോദര്‍ മോസോ. സൂദ്, കാര്‍മെലിന്‍, […]

Read More

യൂണിഫോമിൽ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്; വനിതാ എസ് ഐ വിവാദത്തിൽ

കോഴിക്കോട്: വനിതാ എസ് ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വിവാദത്തില്‍. കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപ്പല്‍ എസ് ഐയാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. യൂണിഫോമിട്ട് ഫോട്ടോഷൂട്ടിന് പോസ് ചെയ്തതാണ് വിവാദത്തിന് കാരണം. പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ യൂണിഫോമിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് 2015ല്‍ ഡി ജി പി ഉത്തരവിട്ടിരുന്നു. ടി പി സെന്‍കുമാര്‍ ഡി ജി പി ആയിരിക്കെയാണ് സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ സേനാംഗങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച്‌ ഉത്തരവിറക്കിയത്. എസ് ഐയുടെ […]

Read More

മോഡലുകളുടെ മരണം: പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും

കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ അറസ്റ്റിലായ സൈജു തങ്കച്ചന്‍റെ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും. ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ആറ് മാസം വരെ മുടിയിലും നഖത്തിലും അതിന്‍റെ അംശമുണ്ടാവും. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തെളിയിക്കാനാണ് നഖവും മുടിയും പരിശോധിക്കുന്നത്. കേസ് തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമാണ്. ലഹരി പാര്‍ട്ടിയുടെ വീഡിയോയും സൈജുവിന്‍റെ മൊഴിയുമാണ് പൊലീസിന്‍റെ പക്കലുള്ളത്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മുടിയും നഖവും വിധേയരാക്കാന്‍ തീരുമാനിച്ചത്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ […]

Read More

വഖഫ് ബോര്‍ഡ് നിയമനം: ഉത്തരവ് പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരും-മുസ്‌ലിം ലീഗ്

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട ഉത്തരവ് പിന്‍വലിക്കുന്നത് വരെ മുസ്‌ലിം ലീഗ് പ്രക്ഷോഭം തുടരുമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. സമസ്തയുമായുള്ള ചര്‍ച്ചയില്‍ നിയമം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. നിയമസഭയാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയത്. നിയമസഭയില്‍ തന്നെ ഇത് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ഒമ്ബതിന് കോഴിക്കോട് നടക്കാനിരിക്കുന്ന വഖഫ് സംരക്ഷണ റാലിയില്‍ മാറ്റമില്ല. ലീഗ് പ്രക്ഷോഭം തുടരും. വഖഫ് ബോര്‍ഡ് നിയമനത്തിനെതിരെ ലീഗ് മാത്രമല്ല പ്രതിഷേധം നടത്തുന്നത്, എല്ലാ മുസ്‌ലിം […]

Read More