Blog Post

Karanavars > News >

നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും, 24 മണിക്കൂറിനിടെ രാജ്യത്ത് 1.79 ലക്ഷം പുതിയ കൊവിഡ് കേസുകള്‍

ന്യൂഡല്‍ഹി: ഇന്ന് 179723 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 147 കൊവിഡ് മരണങ്ങളും ഉണ്ടായി. കഴിഞ്ഞ ദിവസം 159632 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു. രാജ്യത്ത് ശക്തമായികൊണ്ടിരിക്കുന്ന ഒമിക്രോണ്‍ വ്യാപനത്തില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരും രോഗ ബാധിതരാകുന്നുണ്ട്. അതേസമയം രോഗ വ്യാപനം കുറയ്ക്കുന്നതിനായി തമിഴ്നാട്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കി. കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ന് മുതല്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 […]

Read More

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത് വിട്ട് അമ്മ

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി ഒന്നാം പ്രതി പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത്. പള്‍സര്‍ സുനിയുടെ അമ്മ ശോഭനയാണ് കത്ത് പുറത്ത് വിട്ടത്. ദിലീപ് പറഞ്ഞിട്ടാണ് താന്‍ കുറ്റകൃത്യം ചെയ്തതെന്ന് കത്തില്‍ പറയുന്നു. അതിനിടെ കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും. 2018 മെയ് ഏഴിന് കോടതിയില്‍ ഹാജരാക്കുമ്ബോള്‍ പള്‍സര്‍ സുനി നല്‍കിയ കത്താണ് അമ്മ ശോഭന ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ദിലീപിനെ അഭിസംബോധന ചെയ്തുകൊണ്ട് പള്‍സര്‍ സുനി […]

Read More

കിറ്റെക്‌സിന് മറുപടി; തെലങ്കാനയിൽ നിക്ഷേപക സംഗമം വിളിച്ചുചേർത്ത് മുഖ്യമന്ത്രി

ഹൈദരാബാദ്: കേരളം വ്യവസായ സൗഹൃദപരമല്ല എന്ന ആരോപണവുമായി സംസ്ഥാനത്തെ പ്രവർത്തനം അവസാനിപ്പിച്ച് തെലങ്കാനയിൽ നിക്ഷേപം നടത്താനൊരുങ്ങുന്ന കിറ്റെക്‌സിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ നീക്കം. ഹൈദരാബാദിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിക്ഷേപക സംഗമം ഒരുങ്ങുന്നു. ഇന്ന് വൈകിട്ട് നാല് മുപ്പതിന് ഹൈദരാബാദിലെ ഹോട്ടൽ ഹയാത്തിൽവച്ച് 50ഓളം മേധാവികളുമായും വിവിധ നിക്ഷേപകരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഫാർമ, ബയോടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളാണ് പങ്കെടുക്കുന്നത്. പ്രധാനമായും കേരളത്തിന്റെ നിക്ഷേപ സാദ്ധ്യതകൾ, ക്രമസമാധാനം ഉൾപ്പടെയുള്ള അനുകൂല സാഹചര്യങ്ങൾ, കേരളത്തിനെതിരെയുള്ള […]

Read More

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദേശത്ത് നിന്നും കേരളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന്‍. നേരത്തെ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമായിരുന്നു നിര്‍ബന്ധിത ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ കോവിഡ് ബാധ കൂടുതലായും ബാധിക്കുന്നതെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും ഏഴുദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയത്. ക്വാറന്‍റൈന് ശേഷം എട്ടാംദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. തുടര്‍ന്ന് നെഗറ്റീവാണെങ്കിലും ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Read More

സിനിമ സംവിധായകന്‍്റെ സൃഷ്ടി, ‘ചുരുളി’ പ്രദര്‍ശനത്തിലൂടെ നിയമ ലംഘനം നടന്നതായി തോന്നുന്നില്ല; ഹൈക്കോടതി

ചുരുളി സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലന്ന് ഹൈക്കോടതി.ചിത്രം പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണന്നും ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം. എന്നാല്‍ പ്രദര്‍ശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സിനിമ ഒടിടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്‍ പരിഗണിച്ചത്. സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലന്ന് കോടതി അഭിപ്രായപ്പെട്ടു. സിനിമ […]

Read More

അയല്‍വാസിയെ മര്‍ദിച്ചെന്ന പരാതിയില്‍ സുശാന്ത് നിലമ്ബൂര്‍ അറസ്റ്റില്‍

വണ്ടൂര്‍: ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്ബൂരിനെ വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട മര്‍ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്. 2018 ലെ കേസില്‍ സുശാന്ത് പിടികിട്ടാപുള്ളിയായി മുങ്ങി നടക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തെക്കുംപാടത്തെ സുശാന്തിന്‍്റെ വീട്ടില്‍ നിന്ന് രാവിലെ 6.30 ഒാടെയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ ചെയ്തത്. 2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം. അയല്‍വാസിയായ കാക്കപ്പരത സുഭാഷിനെ തര്‍ക്കത്തിന്‍്റെ പേരില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് സുശാന്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നില്ല. […]

Read More

രാജ്യത്തെ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1,17,100 പേര്‍ക്ക്; രാജ്യത്ത് ഒമിക്രോണ്‍ കേസുകളും മൂവായിരം കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വെള്ളിയാഴ്ച 1,17,100 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, കഴിഞ്ഞ ദിവസത്തെ കേസുകളേക്കാള്‍ 28 ശതമാനം കൂടുതലാണ്. 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 302 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഒമിക്രോണ്‍ കേസുകളും മൂവായിരം കടന്നു. കുതിച്ചുചാട്ടത്തെ നേരിടാന്‍, സര്‍ക്കാര്‍ രാജ്യത്തുടനീളം വാക്സിനേഷന്‍ ഡ്രൈവുകള്‍ വേഗത്തിലാക്കുന്നു. 15-18 പ്രായപരിധിയിലുള്ളവര്‍ക്കാണ് ഇപ്പോള്‍ കുത്തിവയ്പ്പ് നല്‍കുന്നത്. 302 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 4,83,178 ആയി ഉയര്‍ന്നു. 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ […]

Read More

മൃഗശാലയില്‍ പന്നിമാന്‍ പുറത്ത് ചാടി; കനകനഗറില്‍നിന്ന്​ കണ്ടെത്തി

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ല്‍​നി​ന്ന് പ​ന്നി​മാ​ന്‍ പു​റ​ത്ത് ചാ​ടി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്ബ​തോ​ടെ​യാ​ണ് സം​ഭ​വം.നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തോ​ടെ​യാ​ണ് മാ​ന്‍ പു​റ​ത്തു​പോ​യ വി​വ​രം മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ അ​റിഞ്ഞ​ത്. ജീ​വ​ന​ക്കാ​ര്‍ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ക​ന​ക​ന​ഗ​റി​ലെ ഒ​ഴി​ഞ്ഞ പ​റ​മ്ബി​ല്‍​നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മൃ​ഗ​ശാ​ല ഡോ​ക്ട​റെ വി​ളി​ച്ചു​വ​രു​ത്തി മ​യ​ക്കു​വെ​ടി വെ​ച്ച്‌​ പി​ടി​കൂ​ടി. മ​ണി​ക്കൂ​റു​ക​ളെ​ടു​ത്താ​ണ് മാ​നി​നെ തി​രി​കെ മൃ​ഗ​ശാ​ല​യി​ലെ​ത്തി​ച്ച​ത്. മാ​നി​ന് മ​റ്റ് കു​ഴ​പ്പ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഒ​രു​വ​ര്‍​ഷ​ത്തി​ന് മു​മ്ബ് സ​മാ​ന​മാ​യി മാ​ന്‍ പു​റ​ത്ത് ചാ​ടി​യി​രു​ന്നു. മാ​നു​ക​ളു​ടെ കൂ​ടി​ന് സ​മീ​പ​മു​ള്ള ചു​റ്റു​മ​തി​ലി​ന് ഉ​യ​ര​ക്കു​റ​വു​ണ്ടെ​ന്ന് അ​ന്നു​മു​ത​ല്‍ ആ​​ക്ഷേ​പ​മു​യ​ര്‍​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ […]

Read More

തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു. ചെങ്കല്‍പ്പേട്ട് ടൗണ്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ദിനേശ്, മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. പോലീസിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ രക്ഷപെടുന്നതിനിടെയാണ് പ്രതികളെ പോലീസ് വെടിവച്ചത്. കഴിഞ്ഞ ദിവസം ചെങ്കല്‍പ്പേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മഹേഷ്, കാര്‍ത്തിക് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ദിനേശ്, മൊയ്തീന്‍ എന്നിവര്‍. ഇവരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പോലീസിനു നേരെ ബോംബെറിഞ്ഞതിന് ശേഷം പ്രതികള്‍ രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതികള്‍ […]

Read More

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി; കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

കോഴിക്കോട്: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തേഞ്ഞിപ്പാലം സ്വദേശിയും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ ആദര്‍ശ് നാരായണന്‍ ആണ് മരിച്ചത്. ആണ്‍കുട്ടികളിടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയാണ് ആദര്‍ശ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും മടങ്ങിയെത്തിയ ആദര്‍ശ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Read More