Blog Post

Karanavars > News

രണ്ടുകുട്ടികളുടെ അമ്മയായ 35-കാരി 28-കാരനായ കാമുകനൊപ്പം ഒളിച്ചോടി

പ്രവാസിയായ യുവാവിന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ 35-കാരി ഒളിച്ചോടി. 28-കാരനായ കാമുകനൊപ്പമാണ് വീട്ടമ്മ മുങ്ങിയത്. വീട്ടമ്മ യാത്ര ചെയ്തിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് കാമുകന്‍. ഓച്ചിറ പ്രയാര്‍ സ്വദേശിയായ വീട്ടമ്മ സ്വകാര്യ ബസ് ഡ്രൈവറും രണ്ട് കുട്ടികളുടെ പിതാവുമായ പുലിയൂര്‍ എണ്ണക്കാട്ട് സുനില്‍ ഭവനത്തില്‍ അനിയുടെ കൂടെയാണ് പോയത്. ഇരുവരെയും കായംകുളം പോലീസ് മാന്നാറില്‍നിന്നു പിടികൂടി. സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: വിദേശത്തുള്ള ഭര്‍ത്താവ് പറഞ്ഞതനുസരിച്ച്‌ യുവതി മാവേലിക്കരയിലുള്ള പി.എസ്.സി കോച്ചിംഗ് ക്ലാസിന് പോയിരുന്നത് അനി […]

Read More

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 49 കാരന്‍ പൊലീസ് പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 49 കാരന്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ ചെറുപുഴയില്‍ ആണ് സംഭവം. പെണ്‍കുട്ടിക്ക് പതിനാറു വയസാണ് പ്രായം. തിരുമേനി മുതുവത്തെ പാമ്ബുരുളിയേല്‍ ബേബി എന്ന ഡൊമിനിക് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി ആദ്യം പീഡനത്തിനിരയായത് കഴിഞ്ഞ ജൂണിലാണ്. അടുത്തിടെ വീണ്ടും പീഡനശ്രമമുണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചെറുപുഴ പൊലിസ് കേസെടുത്ത് ഡൊമിനിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്‌ത്‌ വരികെയാണ്.

Read More

മൂല്യനിര്‍ണയത്തില്‍ വീഴ്ച; അധ്യാപകരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കും

മലപ്പുറം: പ്ലസ്‌ടു പരീക്ഷാ മൂല്യനിര്‍ണയത്തില്‍ വീഴ്ചവരുത്തിയ അധ്യാപകരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് ബാലാവകാശ കമ്മിഷന്‍. തിരൂര്‍ വാണിയന്നൂര്‍ സ്വദേശി എം. ആദില്‍ സുബൈര്‍ എന്ന വിദ്യാര്‍ഥിയുടെ പിതാവ് ഡോ. സുബൈര്‍ മേടമ്മല്‍ നല്‍കിയ പരാതിയിലാണ് നടപടി. കോട്ടയ്ക്കല്‍ ജി.ആര്‍.എച്ച്‌.എസ്. സ്‌കൂളില്‍ 2018 മാര്‍ച്ചിലാണ് വിദ്യാര്‍ഥി പരീക്ഷയെഴുതിയത്. കെമിസ്ട്രി, ഫിസിക്‌സ്, കണക്ക് വിഷയങ്ങളില്‍ പ്രതീക്ഷിച്ചതിലും മാര്‍ക്ക് കുറവായിരുന്നതിനാല്‍ ഉത്തരക്കടലാസിന്റെ കോപ്പി ആവശ്യപ്പെടുകയായിരുന്നു. കെമിസ്ട്രിയുടെ പേപ്പര്‍ പരിശോധിച്ചതില്‍ പല ചോദ്യങ്ങളും മാര്‍ക്കിടാതെ വിട്ടുപോയിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പുനര്‍മൂല്യനിര്‍ണയത്തിനു നല്‍കുകയും മാര്‍ക്ക് കൂടുകയും […]

Read More

ബാല ഭാസ്‌കറിന്റെ മരണം: അന്വേഷണം സി.ബി.ഐക്ക് കൈമാറി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. കേസ് സി.ബി.ഐക്കു കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനായി ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരത്തെ അന്വേഷണോദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യത്തിന്മേല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നും മറ്റു ദുരൂഹതകളില്ലെന്നുമായിരുന്നു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണക്കടത്തുകേസിലെ പ്രതികളില്‍ ചിലര്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തില്‍ പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണം അന്വേഷണ സംഘം തള്ളിയിരുന്നു. അപകട സമയത്ത് വാഹനമോടിച്ചത് […]

Read More

അന്യമതസ്ഥനെ വിവാഹം ചെയ്യാനൊരുങ്ങിയ മകളെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറിക്കി ; പിതാവ് പിടിയില്‍

മുംബൈ താനെയില്‍ മകളെ കൊലപ്പെടുത്തി സ്യൂട്ട്‌കെയ്‌സിലാക്കിയ പിതാവ് പിടിയില്‍. അന്യമതത്തില്‍ പെട്ട യുവാവിനെ വിവാഹം ചെയ്യാനൊരുങ്ങിയതിനാണ് 47 കാരനായ അരവിന്ദ് തിവാരിയാണ് 22 വയസുള്ള മകള്‍ പ്രിന്‍സിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട്‌കെയ്‌സിലാക്കുകയായിരുന്നു. എന്നാല്‍ എങ്ങിനെയാണ് തിവാരി കൊലപാതകം നടത്തിയതെന്നത് വ്യക്തമായിട്ടില്ല. ആറ് മാസങ്ങള്‍ക്ക് മുമ്ബാണ് പ്രിന്‍സി ബിരുദ പഠനം പൂര്‍ത്തിയാക്കി ഉത്തര്‍ പ്രദേശില്‍ നിന്ന് മുംബൈയില്‍ എത്തുന്നത്. ഭന്ദൂപില്‍ ജോലി ചെയ്തിരുന്ന പ്രിന്‍സി ഇസ്ലാം മതത്തില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായി. ഇതറിഞ്ഞ […]

Read More

ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയായി സന്നാ മാരി; ലോകചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

ഹെല്‍സങ്കി: ഫിന്‍ലാന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകാന്‍ സന്നാ മാരിന്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രി അന്റി റിന്നെ രാജിവെച്ചതിനെ തുടര്‍ന്നാണ് സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി സന്നാമാരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. അന്റി റിന്നെ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു 34 കാരിയായ സന്നാ മാരിന്‍. അധികാരമേല്‍ക്കുന്നതോടെ ലോകത്തില്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സന്നാ മാരിനാണ്. ചൊവ്വാഴ്ച സന്നാ മാരിന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. 2012-ലാണ് സന്നാ ഫിന്‍ലാന്‍ഡ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ടാംപോര്‍ സിറ്റി കൗണ്‍സിസിലേക്കാണ് ആദ്യമായി […]

Read More

നാലു ദിവസംകൊണ്ട് സ്വര്‍ണവില കുറഞ്ഞത് 600 രൂപ

കൊച്ചി: നാലു ദിവസം കൊണ്ട് സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞു. 28,040 രൂപയാണ് ചൊവാഴ്ചയിലെ പവന്റെ വില. ഗ്രാമിനാകട്ടെ 3505 രൂപയും. ഡിസംബര്‍ നാലിന് 28,640 രൂപവരെ വില ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഓരോ ദിവസവും വില ഇടിയുകയായിരുന്നു. നവംബര്‍ ഒന്നിന് പവന്റെ വില 28,800 രൂപയെന്ന നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ അഞ്ചുദിവസംകൊണ്ട് 10 ഗ്രാം സ്വര്‍ണത്തിന് 750 രൂപയോളം കുറഞ്ഞിരുന്നു. സെപ്റ്റംബറിലാണ് സ്വര്‍ണത്തിന് കമ്മോഡിറ്റി […]

Read More

‘നായനാരുടെ കാര്‍’ ഇരുമ്പുവിലയ്ക്ക് വില്‍പ്പനയ്ക്ക്; ലേലത്തിനൊരുങ്ങുന്നത് 1998 മോഡല്‍ ബെന്‍സ്

ആലുവ: വര്‍ഷങ്ങളോളം ‘കേരള സ്റ്റേറ്റ് നമ്ബര്‍ 1′ ആയി ഓടിയ 1998 മോഡല്‍ മെഴ്സിഡീസ് ബെന്‍സ് കാര്‍ വീണ്ടും ലേലത്തിന്. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഓര്‍മകള്‍ പേറുന്ന കാര്‍ ഇത് നാലാം വട്ടമാണ് ലേലത്തിനുവയ്ക്കുന്നത്.1996 – 2001കാലഘട്ടത്തില്‍ നായനാര്‍ മൂന്നാം തവണ മുഖ്യമന്ത്രിയായപ്പോള്‍ മൂന്നുവര്‍ഷത്തോളം ഈ കാര്‍ ഉപയോഗിച്ചിരുന്നു. ‌അംബാസഡര്‍ കാര്‍ ഇഷ്ടപ്പെട്ടിരുന്ന നായനാറോട് ഹൃദ്രോഗ സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് അംബാസഡര്‍ മാറ്റി ബെന്‍സാക്കാന്‍ ഉപദേശിച്ചതു കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു. നായനാരുടെ പിന്‍ഗാമിയായി 2001ല്‍ […]

Read More

അമ്മ താമസിച്ചിരുന്ന ഷെഡ്ഡിന് മദ്യപാനിയായ മകന്‍ തീയിട്ടു; ഷെഡ്ഡിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും കത്തിനശിച്ചു

തിരുവനന്തപുരം: അമ്മ താമസിച്ചിരുന്ന ഷെഡ്ഡിന് മദ്യപാനിയായ മകന്‍ തീയിട്ടു നശിപ്പിച്ചു. മുല്ലൂര്‍ പുളിങ്കുടി ശീവക്കിഴങ്ങുവിള വീട്ടില്‍ ലീലയുടെ വീടിനാണ് ഇന്നലെ വൈകുന്നേരത്തോടെ മകന്‍ തീയിട്ട് നശിപ്പിച്ചത്. തീപിടിച്ച്‌ ഷെഡ്ഡിലുണ്ടായിരുന്ന കട്ടിലും കിടക്കയും അടക്കം എല്ലാ സാധനങ്ങളും കത്തിനശിച്ചു. മാറി താമസിക്കുന്ന മാതാവിനെ തിരിച്ചെത്തിക്കാനാണ് തീയിട്ടതെന്ന് മകന്‍ പോലീസിന് മൊഴി നല്‍കി. സംഭവുമായി ബന്ധപ്പെട്ട് ലീലയുടെ മകന്‍ ഉണ്ണിയെന്ന് വിളിക്കുന്ന ബിജു (28)നെയാണ് വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം മകള്‍ രാധികയ്ക്ക് നല്‍കിയ വസ്തുവില്‍ നിര്‍മ്മിച്ച ഷീറ്റുമേഞ്ഞ […]

Read More

10 ഡിസംബർ- മനുഷ്യാവകാശ ദിനം

മനുഷ്യന്‍റെ അവകാശങ്ങള്‍ക്കായി ഒരു ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരമാണിത്. 1948 ഡിസംബര്‍ 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല്‍ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന്‍ തീരുമാനമെടുത്തു. എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ നല്‍കുന്ന […]

Read More