Blog Post

Karanavars > News

സവാളയില്ലാതെ ബിരിയാണി; പ്രതിഷേധവുമായി സംസ്ഥാന പാചക തൊഴിലാളി യൂണിയന്‍

കണ്ണൂര്‍: ദിനംപ്രതി സവാളയ്ക്ക് വിലവര്‍ധിച്ചികൊണ്ടിരിക്കുകയാണ് അതിനാല്‍ ഈ വിലവര്‍ധനയ്‌ക്കെതിരെ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന പാചക തൊഴിലാളി യൂണിയന്‍. കണ്ണൂരിലെ കാള്‍ടെക്‌സ് ജംഗ്ഷനിലായിരുന്നു ഈ വ്യത്യസ്തമായ പ്രതിഷേധം. സവാളയില്ലാതെ ചിക്കന്‍ ബിരിയാണി തയ്യാറാക്കിയായിരുന്നു പ്രതിഷേധം. ഉള്ളി ഇല്ലാതെയും ബിരിയാണി ഉണ്ടാക്കാം എന്ന ബോധവല്‍ക്കരണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഈ സമരത്തിന് പിന്നിലുണ്ട്. സവാള ഇല്ലാതെ തക്കാളിയും, ഇറച്ചിയും മറ്റുചേരുവകളും ചേര്‍ത്ത് ബിരിയാണിക്കുള്ള മസാല തയ്യാറാക്കി. തുടര്‍ന്ന് അരി വെന്തുവരാനുള്ള സമയത്തിനിടയ്ക്ക് പ്ലക്കാര്‍ഡുകള്‍ നിരത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും […]

Read More

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി-20 അവസാന മത്സരം ഇന്ന്

മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മത്സരം. ജയിക്കുന്നവര്‍ക്ക് പരമ്ബര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളുളള പരമ്ബരയില്‍ ഓരോ മത്സരം ജയിച്ച്‌ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ട് തന്നെ കിരീടത്തിനായി ഇന്ന് കടുത്ത പോരാട്ടമായിരിക്കും. കാര്യവട്ടത്തെ തോല്‍വി കാര്യമായി തന്നെ ഇന്ത്യയെ പിടിച്ചുലച്ചിയിട്ടുണ്ട്. ബാറ്റിങ് നിര പരാജയപ്പെട്ടതും ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതും ഒപ്പം ഫീല്‍ഡിംങിലെ വന്‍ പാളിച്ചകളും തിരിച്ചടിയായി. ശ്രേയസ് അയ്യരെ മാറ്റി സഞ്ജുവിനെയോ മനീഷ് പാണ്ഡയെയോ പരിഗണിച്ചേക്കും. മുഹമ്മദ് ഷമിയും അവസാന മത്സരം കളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ശിവം […]

Read More

മണ്ണുവിതറി വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന മത്സ്യം അപകടം

പുനലൂര്‍ : മുകളില്‍ മണ്ണു വിതറിയനിലയില്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന മത്സ്യം ഉപയോഗിക്കുന്നത്‌ സൂക്ഷിച്ചുവേണമെന്നും പുതിയ മത്സ്യമാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരത്തില്‍ വ്യാപകമായി ചെയ്തുവരുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ്. ‘മോഡല്‍ ഫുഡ് സേഫ്റ്റി പഞ്ചായത്ത്‘ പദ്ധതിയുടെ ഭാഗമായി വകുപ്പ് നടത്തുന്ന ബോധവത്‌കരണത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. കടലില്‍നിന്ന്‌ ഇപ്പോള്‍ പിടിച്ചതാണെന്നു തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. കടല്‍ക്കരയില്‍ തുറസ്സായ സ്ഥലത്തുനിന്നു വാരുന്ന മണ്ണാണ് പലപ്പോഴും മത്സ്യത്തിനുമേല്‍ വിതറുന്നത്. പലതരം രോഗാണുക്കള്‍ നിറഞ്ഞ ഈ മണ്ണ് വിതറുന്നതുവഴി മീനില്‍ പടരുന്ന അണുക്കള്‍ മനുഷ്യരില്‍ എത്താന്‍ സാധ്യതയേറെയാണ്–അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യം […]

Read More

സിനിമകളുടെ ചിത്രീകരണത്തിനായി മുടക്കിയ തുക നല്‍കിയില്ലെങ്കില്‍ നിയമ പരമായി നേരിടും; ഷെയ്ന്‍ നിഗമിനെതിരെ കടുത്ത നടപടികളിലേക്ക്

കൊച്ചി : നടന്‍ ഷെയ്ന്‍ നിഗമിനായി മുടക്കിയ തുക തിരികെ നല്‍കിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാക്കള്‍. ഷെയ്ന്‍ അഭിനയിച്ചുകൊണ്ടിരുന്ന രണ്ട് സിനിമകളില്‍ നിര്‍മാതാക്കള്‍ മുടക്കിയ തുക തിരികെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഷെയ്ന്‍ നിര്‍മാതാക്കള്‍ക്കെതിരെ പരസ്യമായി വിമര്‍ശിച്ചതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയായിരുന്നു. ഇതോടെ ഒത്ത് തീര്‍പ്പ് ചര്‍ച്ചകളില്‍ നിന്നും അമ്മയും ഫെഫ്കയും പിന്മാറി. ഷെയ്ന്‍ മാപ്പ് പറയാതെയും മുടക്കിയ പണം തിരികെ നല്‍കാതെ ഒത്തു തീര്‍പ്പിനില്ലെന്നാമ് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഈ […]

Read More

ദിലീപിന് വീണ്ടും തിരിച്ചടി; ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാനാകില്ലെന്ന് കോടതി

കൊച്ചി: നടി ആക്രമണക്കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി. ഡിജിറ്റല്‍ തെളിവുകള്‍ ദിലീപിന് നല്‍കാനാകില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. തെളിവുകള്‍ കൈമാറാനാകില്ല, വേണമെങ്കില്‍ ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ തെളിവുകള്‍ പരിശോധിക്കാമെന്ന് കോടതി അറിയിച്ചു. അന്വേഷണസംഘം കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പ് വേണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. പ്രതികളുടെയും സാക്ഷികളുടെയും മൊബൈല്‍ഫോണുകള്‍, ലാപ്ടോപ്പുകള്‍, കമ്ബ്യൂട്ടറുകള്‍ തുടങ്ങിയവയില്‍ പകര്‍ത്തിയിരുന്ന തെളിവുകളുടെ പകര്‍പ്പുകളാണ് ദിലീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ തെളിവുകള്‍ ദിലീപിന് കൈമാറരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തെളിവുകള്‍ ദിലീപിന്റെ കൈവശം ലഭിച്ചാല്‍, ഇത് ഇരയുടെ […]

Read More

ഉന്നാവോ പെണ്‍കുട്ടിയുടെ മരണമൊഴി കൊലപാതകികളുടെ പെട്ടിയില്‍ ആണിയടിക്കും

കഴിഞ്ഞ ആഴ്ച ഉന്നാവോയില്‍ അഞ്ച് പേര്‍ ചേര്‍ന്ന് തീകൊളുത്തി കൊലപ്പെടുത്തിയ ഉന്നാവോ പീഡന ഇരയുടെ മരണമൊഴി പ്രതികളെ കോടതിയില്‍ കുരുക്കുന്ന ശക്തമായ തെളിവായി മാറുമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗ്. പീഡനത്തിന് ഇരയാക്കിയ രണ്ട് പേര്‍ ഉള്‍പ്പെടെയുള്ള പ്രതികളാണ് കോടതിയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും, ജീവനോടെ തീകൊളുത്തുകയും ചെയ്തത്. ഡിസംബര്‍ 5ന് ഗുരുതരമായി പൊള്ളലേറ്റ് ലക്‌നൗ ശ്യാമ പ്രസാദ് മുഖര്‍ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അഡ്മിനിസ്‌ട്രേറ്റീവ് മജിസ്‌ട്രേറ്റ് ഇരയുടെ മരണമൊഴി എടുത്തത്. ഡിസംബര്‍ 6ന് ഡല്‍ഹി സഫ്ദര്‍ജംഗ് […]

Read More

കൊല്ലത്ത് വീട്ടമ്മയെ കുത്തി കൊന്നു

കൊല്ലം: കുണ്ടറ പെരുമ്ബുഴയില്‍ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. പെരുമ്ബുഴ അഞ്ചുമുക്ക് സ്വദേശിനി ഷൈല( 40) ആണ് മരിച്ചത്. അയല്‍വാസിയായ അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ സ്‌കൂളിലാക്കി മടങ്ങി വരുമ്ബോഴായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് വച്ചു തന്നെ ഷൈല മരിച്ചിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

പി.എസ്.എല്‍.വി. അമ്ബതാം കുതിപ്പ് ഇന്ന്;ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനമായി ഇസ്രോ, 10 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും

തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളെ വാനോളം ഉയര്‍ത്തിയ റോക്കറ്റാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി‌എസ്‌എല്‍‌വി). ഇസ്രോയുടെ മൂന്നാം തലമുറ വിക്ഷേപണ വാഹനം 2008 ലും 2013 ലും യഥാക്രമം ചന്ദ്രയാന്‍ -1, മാര്‍സ് ഓര്‍ബിറ്റര്‍ ബഹിരാകാശ പേടകം എന്നിവ ഭൂമിയുടെ ശക്തമായ ഗുരുത്വാകര്‍ഷണവലയം മറികടന്ന് ദൗത്യം വിജയിപ്പിച്ചു. അതെ, ഇന്ത്യയുടെ അഭിമാനമായി മാറിയ പിഎസ്‌എല്‍വിയുടെ അമ്ബതാം വിക്ഷേപണമാണ് ഡിസംബര്‍ 11 ബുധനാഴ്ച നടക്കുക. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആര്‍ 1 ആണ് […]

Read More

പൗരത്വഭേദഗതി ബില്‍ ഇന്ന് ഉച്ചക്ക് രാജ്യസഭയില്‍; പാസാകുമെന്നുറപ്പിച്ച് ബി.ജെ.പി

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പ്രയാസമില്ലാതെ പാസാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. അതേസമയം, ബില്ലിനെതിരേ പരമാവധി വോട്ടു സമാഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ഇരുപാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പുനല്‍കിയിട്ടുണ്ട്. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ക്കുമെന്നാണു വിവരം. മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുടെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ് രാജ്യസഭയില്‍ പൗരത്വബില്ലിന്മേല്‍ ചര്‍ച്ച നടക്കുക. നിലവില്‍ 238 അംഗങ്ങളാണ് സഭയിലുള്ളത്. ബില്‍ […]

Read More

ആറുവയസ്സുകാരിയെ പീഡിപ്പിച്ചു : 63 കാരന് 10 വര്‍ഷം കഠിന തടവ്

കാസര്‍കോട് : കാസര്‍കോട് ആറുവയസ്സുകാരിലെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 63 കാരന് പത്തുവര്‍ഷം കഠിന തടവുശിക്ഷ. കാഞ്ഞങ്ങാട് സ്വദേശി എച്ച്‌ എന്‍ രവീന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്. കാസര്‍കോട് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 10 വര്‍ഷം തടവിന് പുറമെ, 15,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവ് അനുഭവിക്കണം. 2016 മെയ് ഒന്നിനാണ് സംഭവം ഉണ്ടായത്. അയല്‍വാസിയായ ആറുവയസ്സുകാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.

Read More