സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്; ഒരാഴ്ചക്കിടെ കൂടിയത് 1.11 രൂപ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഡീസല്‍ വിലയില്‍ വര്‍ധനവ്. ഒരാഴ്ചയ്ക്കിടെ ഡീസലിന് ഒരു രൂപയോളം കൂടി 1.11 രൂപയിലെത്തി. കൂടാതെ പെട്രോള്‍ വിലയിലും വര്‍ദ്ധനവ് ഉണ്ടായി. ഇന്ന് പട്രോളിന് ആറു പൈസയാണ് വര്‍ദ്ധിച്ചത്. വ്യാഴാഴ്ച കൊച്ചിയില്‍ 70.67 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. പെട്രോളിന് 76.55 രൂപയും. പവര്‍ പെട്രോളിനും ഡീസലിനും ഇതിനെക്കാള്‍ ആറ് പൈസ കൂടും. തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ കൊച്ചിയിലെ വിലയെക്കാള്‍ പത്ത് പൈസയും കൂടും. സംസ്ഥാനത്ത് ബുധനാഴ്ച ഒഴികെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എല്ലാദിവസവും […]