Blog Post

Karanavars > News

ചരിത്ര കോണ്‍ഗ്രസില്‍ കനത്ത പ്രതിഷേധം; ഗവര്‍ണര്‍ക്ക്​ പ്രസംഗം നിര്‍ത്തേണ്ടി വന്നു

കണ്ണൂര്‍: പൗരത്വഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാനെതിരെ കണ്ണൂരില്‍ കടുത്ത പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാലയില്‍ അഖിലേന്ത്യാ ചരിത്ര കോണ്‍ഗ്രസ്​ ഉദ്​ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ക്ക്​ പ്രസംഗം നിര്‍ത്തി മടങ്ങേണ്ടി വന്നു. ചരിത്ര കോണ്‍ഗ്രസിന്​ എത്തിയ പ്രതിനിധികളില്‍ നിന്ന്​ തന്നെയാണ്​ ഗവര്‍ണര്‍ക്ക്​ പ്രതിഷേധം നേരിടേണ്ടി വന്നത്​. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന നിലപാട്​ ഗവര്‍ണര്‍ ചരിത്ര കോണ്‍ഗ്രസ്​ ഉദ്​ഘാടന പ്രസംഗത്തിലും ആവര്‍ത്തിച്ചു. ഇതോടെയാണ്​ സദസ്സില്‍നിന്ന്​ പ്രതിഷേധം ഉയര്‍ന്നത്​. ഗവര്‍ണര്‍ക്ക്​ നേരെ ഷെയിം ഷെയിം വിളികളുമായി മുന്‍ നിരയില്‍നിന്നുള്ള പ്രതിനിധികള്‍ എഴുന്നേറ്റു. പൗരത്വനിയമ […]

Read More

പൗരത്വ ഭേദഗതി നിയമം: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം

കണ്ണൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ്–കെഎസ്‌യു പ്രവര്‍ത്തകര്‍. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയതായിരുന്നു ഗവര്‍ണര്‍. പൗരത്വഭേഭഗതി നിയമത്തെ ഗവര്‍ണര്‍ പരസ്യമായി അനുകൂലിച്ച്‌ പ്രസ്താവന നടത്തിയതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് വരും വഴിയായിരുന്നു സംഭവം. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണറെ മാറ്റി നിര്‍ത്തണമെന്ന് നേരത്തെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചട്ടപ്രകാരമേ പരിപാടി നടത്തൂ എന്ന് […]

Read More

ഡല്‍ഹിയില്‍ കൊടുംതണുപ്പ്‌; നൂറുവര്‍ഷത്തിനിടെ ഏറ്റവും തണുത്ത രണ്ടാം ഡിസംബര്‍

ന്യൂഡല്‍ഹി: താപനില പതിവിലുമേറെ താണതോടെ ഉത്തരേന്ത്യയൊന്നാകെ കൊടുംതണുപ്പിലേക്ക്. നൂറുവര്‍ഷത്തിനിടെ ഡല്‍ഹിയിലെ പകല്‍ത്തണുപ്പ് ഇത്രയേറെ കൂടുന്ന രണ്ടാം ഡിസംബറാണിത്. 1919-ലെ ഡിസംബറിലാണ് ഇതിനുമുന്പ് ഇതുപോലെ തണുപ്പുകൂടിയത്. തുടര്‍ച്ചയായ 14 ദിവസമായി ഡല്‍ഹിയില്‍ കൊടുംതണുപ്പാണ്. ഡല്‍ഹിയില്‍ 4.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില. കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും. ശരാശരി കൂടിയ താപനില താഴ്‌ന്നതാണ് പകല്‍ തണുപ്പ് കഠിനമാകാന്‍ കാരണം. 19.84 ഡിഗ്രി സെല്‍ഷ്യസാണ്‌ ഇത്തവണ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില. 1919 ഡിസംബറില്‍ ഇത്‌ 19.8 […]

Read More

ബൈക്കിന് പിന്നില്‍ നായയെ നിര്‍ത്തി സാഹസിക യാത്ര; ഉടമയ്‌ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി

കോട്ടയം: വളര്‍ത്തുനായയെ ബൈക്കിന്റെ പിന്നിലിരുത്തി സാഹസിക യാത്ര നടത്തിയ ഉടമയ്‌ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. കോട്ടയം–കുമളി റോഡില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഉടമസ്ഥന്‍ ഹെല്‍മറ്റും ധരിച്ചിരുന്നില്ല. സംഭവം കണ്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.സാബു നിയമം ലംഘിച്ചുള്ള ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് ബൈക്കിന്റെ ആര്‍.സി ഉടമയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടോജോ.എം.തോമസ് നോട്ടീസ് അയക്കുകയായിരുന്നു. വളര്‍ത്തുമൃഗത്തെ അപകടകരമായ രീതിയില്‍ ബൈക്കില്‍ നിര്‍ത്തി പൊതുനിരത്തിലൂടെ യാത്ര ചെയ്തതിനും ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനും […]

Read More

രാഹുല്‍ ഗാന്ധി ഈ വര്‍ഷത്തെ ഏറ്റവും വലിയ നുണയനെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ദേശീയ ജനസംഖ്യാ പട്ടികയെ (എന്‍.പി.ആര്‍.) നോട്ട് അസാധുവാക്കലിനോട് ഉപമിച്ച രാഹുല്‍ ഗാന്ധി ഈ വര്‍ഷത്തെ ഏറ്റവും വലിയ നുണയനാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.പി.ആറിന് പണമിടപാടുമായി ബന്ധമില്ലെന്നും നികുതി ചുമത്തുന്നത് കോണ്‍ഗ്രസ് സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.പി.ആറും ദേശീയ പൗരത്വ പട്ടികയും പാവപ്പെട്ടവരെ കഷ്ടത്തിലാക്കുന്ന നടപടികളാണെന്നും നോട്ട് അസാധുവാക്കിയപ്പോള്‍ സംഭവിച്ചത് പോലുള്ള ദുരിതം അവര്‍ അനുഭവിക്കുമെന്നുമാണ് രാഹുല്‍ പറഞ്ഞത്. നികുതിയെന്നതിനൊപ്പം ക്ലേശമെന്നും ദുരിതമെന്നുമൊക്കെ അര്‍ഥം വരുന്ന ‘ടാക്‌സ്‘ […]

Read More

മോദിയുടെ കണ്ണടയുടെ വില ഒന്നര ലക്ഷം രൂപ ?; കണ്ണുതള്ളി സോഷ്യല്‍ മീഡിയ !

ഡല്‍ഹി : വലയ സൂര്യഗ്രഹണം കാണാത്തതില്‍ നിരാശ പങ്കുവച്ച്‌ പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. സണ്‍ഗ്ലാസ് വച്ച്‌ കൈയില്‍ ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടയുമായി നില്‍ക്കുന്ന ചിത്രവും ഒപ്പം നല്‍കി. ഈ ചിത്രത്തില്‍ ട്രോളിന് സാധ്യതയുണ്ടെന്നും മോദി കുറിച്ചിരുന്നു. പറഞ്ഞ പോലെ തന്നെ ആദ്യം ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളായതെങ്കില്‍ പിന്നീട് മോദിയുടെ കണ്ണടയാണ് ചര്‍ച്ചാ വിഷയമായത്. പ്രധാനമന്ത്രി വച്ച കണ്ണടയുടെ വില കേട്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 1.6 ലക്ഷം രൂപയാണ് കണ്ണടക്കെന്ന് വാദിച്ച്‌ നിരവധി പേര്‍ […]

Read More

വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ടു; കാമുകനെ വിളിച്ച്‌ വരുത്തി ഒപ്പം പോയി, ആ യാത്ര മരണത്തിലേയ്ക്ക്, വാഹനാപകടത്തില്‍ ഇരുവര്‍ക്കും ദാരുണാന്ത്യം

മൂവാറ്റുപുഴ: വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട് കാമുകനൊപ്പം പോയ പെണ്‍കുട്ടി വാഹനാപകടത്തില്‍ മരിച്ചു. ഇറങ്ങിപ്പോയി താമസിയാതെ വന്ന ദുരന്ത വാര്‍ത്തയില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം. എം.സി റോഡില്‍ വാളകത്ത് നിര്‍ത്തിയിട്ട ലോറിയില്‍ പുലര്‍ച്ചെ രണ്ടരയോടെ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ചോറ്റാനിക്കര പ്രദീപ് നിവാസില്‍ സുനിലിന്റെ മകന്‍ ശ്യാം സുനില്‍ (23), പള്ളിക്കര വെമ്ബിള്ളി മേപ്പിള്ളിമൂലയില്‍ പകിടപ്പറമ്ബില്‍ കണ്ണന്റെ മകള്‍ ശ്രാവണി (19) എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് കരട്ടെവാളകത്ത് ലോറിയുടെ പിറകില്‍ ഇടിച്ചു കയറുകയായിരുന്നു. രാവിലെ കാല്‍നട […]

Read More

ഫോണ്‍ വിളിക്കുമ്ബോള്‍ എടുക്കുന്നില്ല ; വീട്ടമ്മയെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്താന്‍ യുവാവിന്റെ ശ്രമം ; തലയ്ക്ക് വെട്ടേറ്റ വീട്ടമ്മ ഗുരുതരാവസ്ഥയില്‍ , പ്രതി പിടിയില്‍

കൊട്ടാരക്കര: ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്ന് ആരോപിച്ച്‌ വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമം. കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സ്വദേശി പുത്തന്‍ വീട്ടില്‍ ബിനു ആണ് കൊലപ്പെടുത്താന്‍‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ അഞ്ചിന് രാവിലെയാണ് സംഭവം. സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ, വീട്ടമ്മയും ബിനുവും തമ്മില്‍ കുറച്ച്‌ നാളായി സൗഹൃദത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ആയി ഫേണ്‍ വിളിക്കുമ്ബോള്‍ വീട്ടമ്മ എടുത്തിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് വീട്ടമ്മയെ ബിനു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്ക് വെട്ടേറ്റ വീട്ടമ്മ കൊട്ടാരക്കര […]

Read More

‘പൊതു ഇടം എന്റേതും’! ഇനി സ്ത്രീകളോട് മോശമായി പെരുമാറിയാല്‍ പിടിവീഴും

തിരുവനന്തപുരം: നിര്‍ഭയ ദിനത്തില്‍ സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ‘നൈറ്റ് വാക്ക്‘ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. 2019 ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ നൈറ്റ് വാക്ക് അഥവാ രാത്രി നടത്തം സംഘടിപ്പിക്കും. ‘പൊതുയിടം എന്റേതും‘ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് ഈ രാത്രികാല നടത്തത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചു. രാത്രി നടത്തത്തിന് പിന്നില്‍ പ്രധാനമായും രണ്ട് ലക്ഷ്യങ്ങളാണുള്ളത്. രാത്രികാലങ്ങളില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ […]

Read More

കൊല്ലത്ത് വീട്ടമ്മയുടെ മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ നല്‍കിയില്ലെന്ന് പരാതി; ബന്ധുക്കളുടെ ക്രൂരത പുറത്ത്

കൊല്ലം: കൊല്ലത്ത് വീട്ടമ്മയുടെ മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ നല്‍കിയില്ലെന്ന് പരാതി. കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ മാങ്കുന്ന് കോളനിയില്‍ താമസിക്കുന്ന സുഹറ ബീവിക്കാണ് ബന്ധുക്കള്‍ ചികിത്സ നിഷേധിച്ചത്. വിവരം അയല്‍വാസിയായ അഞ്ജന എന്ന ഐസിഡിഎസ് കൗണ്‍സിലിംഗ് വിദ്യാര്‍ത്ഥിനി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ അറിയിച്ചു. തുടര്‍ന്ന് വിഷയത്തില്‍ അടിയന്തരമായി ഇടപെടലുണ്ടായി. ചികിത്സ ലഭ്യമാക്കുന്നതില്‍ ബന്ധുക്കള്‍ക്ക് വീഴ്ച ഉണ്ടായതായി വിഷയം പുറം ലോകത്തെത്തിച്ച അഞ്ജന. വനിതാ സെല്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ കൗണ്‍സിലറും ചേര്‍ന്ന് ഷാഹിദാ […]

Read More