Blog Post

Karanavars > News

മുസ്ലിമായ ആദില്‍ അന്യമതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ഷോക്കായി; അണ്‍ഫോളോ ചെയ്യുന്നുവെന്ന് പറഞ്ഞ പെണ്‍കുട്ടിക്ക് കിടിലന്‍ മറുപടി നല്‍കി താരം

നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിമിന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. തൃശൂര്‍ സ്വദേശിയായ നമിതയെയാണ് ആദില്‍ വിവാഹം കഴിച്ചത്. അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് ആദിലിന് നേരെ വിമര്‍ശനവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മുസ്ലിമായ ആദില്‍ അന്യമതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ഷോക്കായി പോയെന്നും ആദിലിനെ അണ്‍ഫോളോ ചെയ്യുകയാണെന്നുമുള്ള ഒരു കമന്‍റിന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലൂടെ തന്നെ ആദില്‍ മറുപടി നല്‍കി. കമന്റിന്റെ സ്ക്രീന്‍ഷോട്ടും താരം പോസ്റ്റ് […]

Read More

9 മാസം പ്രായമുള്ള കുഞ്ഞിനെ ബാത്ത് ടബിലിരുത്തി അമ്മ മയങ്ങി ; ദാരുണാന്ത്യം

9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബാത്ത് ടബിലിരുത്തി അമ്മ മയങ്ങിപോയതിനെ തുടര്‍ന്ന് കുട്ടി വെള്ളത്തില്‍ മുങ്ങി മരിച്ചു. ഫ്‌ളോറിഡ മാര്‍ട്ടിന്‍ കൗണ്ടി സൗത്ത് ഈസ്റ്റ് പാര്‍ക്ക്വേ ഡ്രൈവിലുള്ള വീട്ടിലാണ് സംഭവം. ഡിസംബര്‍ 20 വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബാത്ത് ടബില്‍ കുട്ടിയെ ഇരുത്തിയ ശേഷം അമ്മ ഉറങ്ങിപോയതാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 20 മിനിറ്റിന് ശേഷം ഉറക്കമുണര്‍ന്ന മാതാവ് ശ്വാസം കിട്ടാതെ ശരീരമാകെ നീലനിറമായി മാറിയ കുട്ടിയെയാണ് കണ്ടത്. ഇതേ സമയത്ത് കുട്ടിയുടെ പിതാവും […]

Read More

ചുമട്ട് തൊഴിലാളിയില്‍ നിന്നും അഭിഭാഷകനിലേക്ക്, തമ്ബുരാനെ അങ്ങേയ്ക്ക് ഒരായിരം നന്ദി ; ആറു വര്‍ഷത്തെ ചലഞ്ചിന്റെ കഥ പറഞ്ഞ് യുവാവ്! കുറിപ്പ് വൈറല്‍

എറണാകുളം : ആറു വര്‍ഷത്തെ ചലഞ്ചിന്റെ കഥ പറയുകയാണ് ജിന്‍പിസിയുടെ ഫെയ്സ്ബുക് കുറിപ്പിലൂടെ. ചുമട്ടു തൊഴിലാളിയില്‍ നിന്നും അഭിഭാഷകനായി മാറിയ ഒരു യുവാവിന്റെ കഠിനാധ്വാനത്തിന്റെ കഥയാണ് കുറിപ്പില്‍ പറയുന്നത്. അഡ്വക്കറ്റ് ലിജീഷ് സേവ്യര്‍ എന്നയാളാണ് തന്റെ അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അഡ്വക്കറ്റ് ലിജീഷ് സേവ്യര്‍ പങ്കുവച്ച കുറിപ്പ് വായിക്കാം; 6_Year_Challenge_2013_2019 ചുമട്ട് തൊഴിലാളിയില്‍ നിന്നും അഭിഭാഷകനിലേക്ക്. തമ്ബുരാനെ അങ്ങേയ്ക്ക് ഒരായിരം നന്ദി.. 15/12/2019 ഞായര്‍ കേരള ഹൈ കോടതിയില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്തു. എന്റെ പതിനെട്ടാം വയസ്സില്‍ […]

Read More

മുല്ലപ്പള്ളി പറഞ്ഞത് ശരി, ഉമ്മന്‍ ചാണ്ടി പറഞ്ഞതും ശരി; പൗരത്വ നിയമത്തില്‍ യുഡിഎഫ് സ്വന്തം നിലയ്ക്കു സമരം നടത്തുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം എങ്ങനെ വേണമെന്നതില്‍ കോണ്‍ഗ്രസിലോ യുഡിഎഫിലോ ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ യുഡിഎഫ് സ്വന്തം നിലയ്ക്ക് സമര പരിപാടികളുമായി മുന്നോട്ടുപോവുമെന്ന് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തതില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെക്കുറിച്ച്‌, സമരത്തിന്റെ ലക്ഷ്യമാണ് പ്രധാനമെന്ന് ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ 29ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ യുഡിഎഫ് പങ്കെടുക്കും. യോഗത്തില്‍ പങ്കെടുത്ത് പറയാനുള്ളത് പറയും. അതിനു ശേഷമുള്ള […]

Read More

ധോണി ക്രിക്കറ്റ് ആസ്ട്രേലിയയുടെ ഏകദിന ക്യാപ്റ്റന്‍; കോഹ്‌ലി ടെസ്റ്റ് നായകന്‍

മെല്‍ബണ്‍: മുന്‍ ഇന്ത്യന്‍ നായകന്‍ എം‌.എസ് ധോണിയെ ക്രിക്കറ്റ് ആസ്ട്രേലിയയയുടെ ഏകദിന ടീമിന്‍െറ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷത്തെ മികച്ച ടീമിനെയാണ് ക്രിക്കറ്റ് ആസ്ട്രേലിയ തെരഞ്ഞെടുത്തത്. 11 അംഗ ടീമില്‍ മൂന്ന് ഇന്ത്യക്കാര്‍ ഇടം കണ്ടെത്തി. 2011ല്‍ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച എം‌.എസ് ധോണി ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍ കൂടിയാണ്. ധോണിക്ക് പുറമെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരും ഈ ദശകത്തിലെ ടീമില്‍ ഇടം നേടി. ഹാഷിം […]

Read More

ക്രിസ്തുമസിന് കൈപൊളളും, ഇറച്ചിക്കും മീനിനും ‘തീവില’; കരിമീന്‍ 600, നെയ്മീന്‍ 700, ആട്ടിറച്ചി 600

കൊച്ചി: ക്രിസ്തുമസ്–പുതുവത്സര കാലത്ത് ഇറച്ചിക്കും മീനിനും വിപണിയില്‍ വിലക്കയറ്റം. പച്ചക്കറികളുടെ ക്രമാതീതമായ വില വര്‍ധനയില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇറച്ചിക്കും മീനിനും വില കൂടുന്നത് ഇരുട്ടടിയായി.നോമ്ബുകാലത്ത് അല്‍പ്പം കുറഞ്ഞിരുന്ന വില ക്രിസ്മസ് അടുത്തതോടെ കുതിച്ചുയരുകയായിരുന്നു. പത്തു ദിവസത്തിനിടെ ചിലയിനം മീനിന് കിലോയ്ക്കു 100 രൂപ വരെ വര്‍ധിച്ചു. ഇറച്ചിക്കോഴി വില രണ്ടാഴ്ച കൊണ്ട് 15 രൂപ വരെ കൂടി.കരിമീന് 600 രൂപയാണു വിപണിവില. വലിപ്പം കുറഞ്ഞ കരിമീനിനു പോലും 500 രൂപ നല്‍കണം. നാടന്‍ കരിമീന്‍ കിട്ടാനില്ലെന്നാണ് വിലവര്‍ധനയ്ക്ക് വ്യാപാരികളുടെ […]

Read More

ഫിലിപ്പൈന്‍സില്‍ കോക്കനട്ട് വൈന്‍ കുടിച്ച്‌ 11 പേര്‍ മരിച്ചു; മുന്നൂറോളം പേര്‍ ആശുപത്രിയില്‍

മനില: ഫിലിപ്പൈന്‍സില്‍ പ്രാദേശികമായി തയാറാക്കുന്ന വൈന്‍ കഴിച്ച 11 പേര്‍ മരിച്ചു. ലഗ്വാന പ്രവിശ്യയിലെ റിസാല്‍ ടൗണില്‍ നിന്നുള്ളവരാണു മരിച്ചവരിലേറെയും. മുന്നൂറോളം പേരെ ശാരീരിക അസ്വസ്ഥതകളുമായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒമ്ബതു പേരുടെ നില ഗുരുതരമാണെന്നാണു റിപ്പോര്‍ട്ട്. തെങ്ങിന്‍ കള്ള് ഉപയോഗിച്ചു തയാറാക്കിയ ലംബനോഗ് എന്ന വൈന്‍ ഉപയോഗിച്ചവരാണു മരിച്ചതെന്നാണു വിവരം. കോക്കനട്ട് വൈന്‍ എന്നാണ് ഇതറിയപ്പെടുന്നത്. ക്രിസ്മസ് കാലത്ത് ഏറെ വില്‍പനയുള്ളതാണു ലംബനോഗ് വൈന്‍. എല്ലാവരും ഒരൊറ്റ കടയില്‍ നിന്നാണു ലംബനോഗ് വാങ്ങിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Read More

പുറ്റിങ്ങല്‍ വെടിക്കെട്ട്; കരാറുകാര്‍ മുതല്‍ ജില്ലാ ഭരണകൂടം വരെ കുറ്റക്കാരാണെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പൊലീസ്, ജില്ലാ ഭരണകൂടം, രാഷ്ട്രീയ നേതാക്കള്‍, ക്ഷേത്ര കമ്മിറ്റി, വെടിക്കെട്ട് കരാറുകാര്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജസ്റ്റീസ് പി എസ് ഗോപിനാഥന്‍ കമ്മിറ്റിയുടേതാണ് റിപ്പോര്‍ട്ട്. കൊല്ലം മുന്‍ എംപി പീതാംബരക്കുറിപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വെടിക്കെട്ടിന് അനധികൃതമായി അനുമതി വാങ്ങി നല്‍കിയത് പീതാംബരക്കുറുപ്പ് ആണ്. വെടിക്കോപ്പുകള്‍ പരിശോധിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. പൊലീസ് വീഴ്ച ശ്രദ്ധയില്‍പ്പെട്ടിട്ടും സ്ഥലം സന്ദര്‍ശിച്ച എസിപി നടപടി സ്വീകരിച്ചില്ലെന്നും കണ്ടെത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വെടിക്കെട്ടിന് ലൈസന്‍സ് ലഭിക്കുന്നതിനു മുന്‍പ് […]

Read More

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചു; മദ്രാസ് ഐഐടിയിലെ ജര്‍മന്‍ വിദ്യാര്‍ഥിയ്ക്ക് രാജ്യം വിടാന്‍ നിര്‍ദേശം

ചെന്നൈ: പൗരത്വ നിയമഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ത്ഥിയോട് എത്രയും പെട്ടെന്ന് ഇന്ത്യ വിടണമെന്ന് അധികൃതര്‍. ഗവണ്‍മെന്റിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തത് വിസ ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടിയാണ് വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജോസഫ് എന്ന ജര്‍മന്‍ വിദ്യാര്‍ത്ഥിയെയാണ് വിസാ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടാക്കാട്ടി തിരിച്ചയക്കുന്നത്. ഇത് സംബന്ധിച്ച നോട്ടീസ് എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മദ്രാസ് ഐഐടിക്ക് കൈമാറി. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റതിന്റെ പിറ്റേന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ചെന്നൈയിലെ ചെക്ക്പോക്കില്‍ നടത്തിയ പ്രതിഷേധത്തില്‍ ജോസഫ് […]

Read More

ഡല്‍ഹിയില്‍ ഷൂ ഫാക്ടറിയില്‍ തീപിടുത്തം; മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്ക്

ന്യൂ ഡല്‍ഹി : ഡല്‍ഹിയില്‍ തീപിടിത്തം തുടര്‍ക്കഥയാകുന്നു. ഔ​ട്ട​ര്‍ ഡ​ല്‍​ഹി​യി​ലെ ന​രേ​ല​യി​ല്‍ ഷൂ ​ഫാ​ക്ട​റിയിലാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചതാണ് തീപിടിത്തത്തിന് കാരണം . ഇ​രു​പ​തോ​ളം അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചത്. മൂ​ന്നു അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റു. ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഡല്‍ഹി കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ […]

Read More