Blog Post

Karanavars > News

അമ്മായിയമ്മയെ തലയ്ക്കടിച്ചുക്കൊന്നത് അവിഹിതമുണ്ടെന്നാരോപിച്ച്‌ ആക്ഷേപിച്ചതിനെ തുടര്‍ന്ന്; വെളിപ്പെടുത്തലുമായി മരുമകള്‍

പുത്തൂര്‍: അമ്മായിയമ്മയെ തലയ്ക്കടിച്ചുക്കൊന്നത് അവിഹിതമുണ്ടെന്നാരോപിച്ച്‌ ആക്ഷേപിച്ചതിനെ തുടര്‍ന്നാണെന്ന വെളിപ്പെടുത്തലുമായി മരുമകള്‍. വെണ്ടാര്‍ ആമ്ബാടിയില്‍ പുത്തന്‍വീട്ടില്‍ ചന്ദ്രശേഖരന്‍ പിള്ളയുടെ ഭാര്യ രമണിയമ്മ(66)യെയാണ് മരുമകള്‍ ഗിരിത കല്ലു കൊണ്ടടിച്ച്‌ കൊലപ്പെടുത്തിയത്. 2015 മുതല്‍ തനിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ രമണിയമ്മ നിരന്തരം ആക്ഷേപിക്കാറുണ്ടായിരുന്നു. കുട്ടികളുടെ മുന്നില്‍ വച്ച്‌ പോലും ഇത്തരത്തില്‍ തന്നെ കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുമായിരുന്നെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ഭര്‍ത്താവിനോടൊപ്പം വയനാട്ടില്‍ പോയി കുറച്ചുനാള്‍ താമസിച്ചിരുന്നു. പിന്നീട് 2019ലാണ് വെണ്ടാറിലേക്ക് മടങ്ങിയെത്തിയത്.മടങ്ങിയെത്തിയപ്പോഴും രമണിയമ്മ പഴയതുപോലെ കുറ്റപ്പെടുത്തല്‍ തുടര്‍ന്നു. തുടര്‍ന്ന് ഈ മാസം 11ന് […]

Read More

സാമ്ബത്തിക പ്രതിസന്ധി; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവിലെ നിരക്കില്‍ നിന്ന് കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിക്കാനാണ് നീക്കം. എസി കാറ്റഗറിയിലും അണ്‍ റിസേര്‍വ്ഡ് കാറ്റഗറിയിലും സീസണ്‍ ടിക്കറ്റുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകുമെന്നാണ് യുണെറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം തന്നെ പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്ക് വര്‍ധനവിന് അനുമതി നല്‍കിയിരുന്നു. സാമ്ബത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റെയില്‍വേ കനത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നുണ്ടായിരുന്നു. ഇത് മറികടക്കുന്നതിന് […]

Read More

ക്രിസ്മസ് ദിവസം രാവിലെ ചന്തയില്‍ നിന്ന് വാങ്ങിയ ചൂര മീന്‍ പുഴുവരിച്ച നിലയില്‍; പരാതിപ്പെട്ടപ്പോള്‍ പണം തിരികെ നല്‍കാമെന്ന് മറുപടി

കൊല്ലം: ക്രിസ്മസ് ദിവസം രാവിലെ ചന്തയില്‍ നിന്ന് വാങ്ങിയ ചൂര മീനില്‍ പുഴുവിനെ കണ്ടതായി പരാതി. കടയ്ക്കല്‍ സ്വദേശി സന്തോഷ് ഐരക്കുഴിയാണ് ദുരനുഭവം പങ്കുവെച്ചത്. ചന്തയില്‍ നിന്ന് വാങ്ങിയ ചൂരമീന്‍ വീടെത്തി നോക്കിയപ്പോള്‍ പുഴുവരിച്ച നിലയിലായിരുന്നു. വലിയ ചൂര മീന്‍ നാലായി മുറിച്ചതില്‍ ഒരു കഷണമാണ് സന്തോഷ് വാങ്ങിയത്. പുഴു നുളയ്ക്കുന്ന മീനിനെക്കുറിച്ച്‌ കച്ചവടക്കാരെ വിവരമറിയിച്ചപ്പോള്‍ വേണമെങ്കില്‍ പണം തിരികെ നല്‍കാമെന്നാണ് മറുപടി നല്‍കിയത്. അവരുടെ തണുത്ത പ്രതികരണത്തെ തുടര്‍ന്ന് സന്തോഷ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി […]

Read More

എന്‍.സി.പിയില്‍ അഴിച്ചു പണി ? എ.കെ. ശശീന്ദ്രനെ മാറ്റി, മാണി സി. കാപ്പന് മന്ത്രിസ്ഥാനം നല്‍കുമെന്ന് സൂചന

തിരുവനന്തപുരം: എന്.‍സി.പിയില്‍ അഴിച്ചു പണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കുട്ടനാട് എം.എല്.‍എയും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് നിലവില്‍ ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനെ എന്‍.സി.പി സംസ്ഥാന അധ്യക്ഷനാക്കി പാല എം.എല്‍.എ മാണി സി. കാപ്പന് മന്ത്രിസ്ഥാനം നല്‍കുമെന്ന് സൂചന. പീതാംബരനെ താല്ക്കാലിക അധ്യക്ഷനാക്കി പാര്‍ട്ടിയിലും മന്ത്രിസഭയിലും അഴിച്ചുപണി എന്.‍സി.പി ദേശീയ നേതൃത്വം ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന തോമസ് ചാണ്ടി അനുസ്മരണത്തിന് ശേഷം പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനാണ് തീരുമാനം. ഫെബ്രുവരി […]

Read More

സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്; ഒരാഴ്ചക്കിടെ കൂടിയത് 1.11 രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഡീസല്‍ വിലയില്‍ വര്‍ധനവ്. ഒരാഴ്ചയ്ക്കിടെ ഡീസലിന് ഒരു രൂപയോളം കൂടി 1.11 രൂപയിലെത്തി. കൂടാതെ പെട്രോള്‍ വിലയിലും വര്‍ദ്ധനവ് ഉണ്ടായി. ഇന്ന് പട്രോളിന് ആറു പൈസയാണ് വര്‍ദ്ധിച്ചത്. വ്യാഴാഴ്ച കൊച്ചിയില്‍ 70.67 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. പെട്രോളിന് 76.55 രൂപയും. പവര്‍ പെട്രോളിനും ഡീസലിനും ഇതിനെക്കാള്‍ ആറ് പൈസ കൂടും. തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ കൊച്ചിയിലെ വിലയെക്കാള്‍ പത്ത് പൈസയും കൂടും. സംസ്ഥാനത്ത് ബുധനാഴ്ച ഒഴികെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എല്ലാദിവസവും […]

Read More

ടൈംടേബിള്‍ തയ്യാറാക്കി, ചിട്ടയോടെ പഠിച്ചു, പക്ഷേ എല്ലാം വെറുതെയായി; ഉത്തര്‍പ്രദേശില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് സിവില്‍ സര്‍വ്വീസ് സ്വപ്‌നം കണ്ട യുവാവ്

ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രക്ഷോഭത്തില്‍ പോലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സിവില്‍ സര്‍വ്വീസ് സ്വപ്‌നം കണ്ട യുവാവ്. ടൈംടേബിള്‍ തയ്യാറാക്കി ചിട്ടയോടുകൂടി പഠിച്ച്‌ മനസ്സും ശരീരവും ഒരു പോലെ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഒരുക്കിയ സുലേമാന്‍(20) ഉത്തര്‍പ്രദേശിലെ ബിജ്‌നൂരില്‍ നടന്ന പ്രക്ഷോപത്തിനിടെയാണ് വെടിയേറ്റ് മരിച്ചത്. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ടൈം ടേബിള്‍ തയ്യാറാക്കിയായിരുന്നു സുലേമാന്റെ പഠനം. ഒരു ദിവസം രണ്ട് നേരം അയാള്‍ പള്ളിയില്‍ നമസ്‌ക്കരിക്കാന്‍ പോകുമായിരുന്നു. ടൈംടേബിള്‍ പ്രകാരം 2.30ന് ഹിന്ദി […]

Read More

വീഴ്ച്ചയില്‍ ഓര്‍മ നഷ്ടമായതായി ബ്രസീല്‍ പ്രസിഡന്റ്

സാവോപോളോ: കുളിമുറിയില്‍ തലയിടിച്ചു വീണ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ ഓര്‍മ നഷ്ടമായി. തിങ്കളാഴ്ചയാണു പ്രസിഡന്റ് ഔദ്യോഗിക വസതിയായ അല്‍വോറഡ കൊട്ടാരത്തിലെ കുളിമുറിയില്‍ തലയിടിച്ചു വീണത്. താത്കാലികമായ ഓര്‍മ നഷ്ടമാണു പ്രസിഡന്റിനു സംഭവിച്ചതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. വീഴ്ചയില്‍ ഓര്‍മ നഷ്ടപ്പെട്ടതായി അദ്ദേഹം തന്നെയാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. തലേദിവസം താന്‍ ചെയ്ത കാര്യങ്ങള്‍ പാടേ മറന്നുപോയെന്നും ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ലെന്നും ഓര്‍മ തിരികെ കിട്ടിയശേഷം പ്രസിഡന്റ് പറഞ്ഞു. ഇപ്പോള്‍ താന്‍ സുഖപ്പെട്ടു വരികയാണെന്നും ജെയര്‍ […]

Read More

തിരുവനന്തപുരത്ത് തുണിക്കടയില്‍ അതിക്രമിച്ചു കയറി യുവാവ് ഉടമയായ സ്ത്രീയെ വെട്ടി ; കട അടിച്ചു തകര്‍ത്തു

കാട്ടാക്കട: തുണിക്കടയില്‍ അതിക്രമിച്ചു കയറി യുവാവ് ഉടമയായ സ്ത്രീയെ വെട്ടി പരിക്കേല്‍പ്പിച്ചു. കാട്ടാക്കട പൂവച്ചല്‍ ജംക്​ഷനിലെ തുണിക്കടയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ബൈക്കില്‍ എത്തിയ യുവാവാണ് ഉടമയായ പൂവച്ചല്‍ സ്വദേശി ഷീന ഫാത്തിമയെ(35)യുടെ ഇടതു കൈയ്യില്‍ വെട്ടിയത്. സ്ഥലത്ത് ഉണ്ടായിരുന്ന ഷീനയുടെ ഭാര്‍ത്താവ് അബ്ദുള്‍ അസീസും മകന്‍ റിയാനും അക്രമിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ബൈക്കില്‍ കടന്നു കളയുകയായിരുന്നു. ഇതിനിടെ കടയിലെ സുരക്ഷാ ക്യാമറയും ചില്ലുകളും അക്രമി അടിച്ചു പൊട്ടിച്ചു. പരുക്കേറ്റ ഷീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കട […]

Read More

സൂര്യഗ്രഹണം: ദീര്‍ഘനേരം നോക്കിയവര്‍ക്ക് കാഴ്ചശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേത്ര വിദഗ്ദന്‍

സൂര്യഗ്രഹണം നടന്ന സമയത്ത് സൂര്യനെ ചെറുതായി നോക്കി പോയതുകൊണ്ട് കുഴപ്പമില്ലെന്നും, എന്നാല്‍ അധികനേരം നോക്കിയാല്‍ കാഴ്ചശക്തി ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി ഡയറക്ടര്‍ ഡോക്ടര്‍ സഹസ്രനാമം കൈരളി ന്യൂസിനോട് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുകയാണെങ്കില്‍ സ്വയംചികിത്സ ആരുതെന്നും അടിയന്തരമായി കണ്ണുരോഗ വിദഗ്ധരുടെ സേവനം തേടണം എന്നും അദ്ദേഹം വ്യക്തമാക്കി.

Read More

പ്രത്യേക കണ്ണടകള്‍ അടക്കം ഒരുക്കി കാത്തിരുന്നു; ഗ്രഹണം കാണാനായില്ല: ട്വിറ്ററിലൂടെ നിരാശ പങ്കുവെച്ച്‌ മോഡി

ന്യൂഡല്‍ഹി: അത്യപൂര്‍വമായി മാത്രം വിരുന്നെത്തുന്ന ആകാശ ഉല്‍സവത്തിന് വ്യാഴാഴ്ച ലോകം സാക്ഷ്യം വഹിച്ചു. പൂര്‍ണ സൂര്യഗ്രഹണം തന്നെ കാണാന്‍ കഴിയുന്നത് പതിറ്റാണ്ടുകളുടെ ഇടവേളകളില്‍ മാത്രമാണ്. നൂണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണ പ്രതിഭാസത്തെ വളരെ ആകാംക്ഷയോടെയാണ് ശാസ്ത്ര ലോകം അടക്കം ഉറ്റുനോക്കിയത്. എന്നാല്‍ ഗ്രഹണ ദൃശ്യം കാണാനാവാത്തതിന്റെ നിരാശ പങ്കുവെച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകള്‍ അടക്കം ഒരുക്കി കാത്തിരുന്നുവെങ്കിലും മോഡിക്ക് കാണാനായില്ല. അനേകം ഇന്ത്യക്കാരെ പോലെ ഞാനും വലയ സൂര്യഗ്രഹണത്തെ കുറിച്ച്‌ ആവേശഭരിതനായിരുന്നു. […]

Read More