Blog Post

Karanavars > News

സി.എം. രവീന്ദ്രന്‍ ഇ.ഡിക്ക്​ മുന്നില്‍ ചോദ്യം ചെയ്യലിന്​ ഹാജരായി

കോഴിക്കോട്​: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ്​ സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ട​റേറ്റിന്​ മുന്നില്‍ ചോദ്യം ചെയ്യലിന്​ ഹാജരായി. നാലാം തവണ നോട്ടീസ്​ അയച്ചതിന്​ ശേഷമാണ്​ ചോദ്യം ചെയ്യലിന്​ ഹാജരായത്​. കൊച്ചി ഓഫിസിലാണ്​ അദ്ദേഹം ഹാജരായത്​. സ്വര്‍ണക്കടത്ത്​ കേസിലെ പ്രതി സ്വപ്​ന സുരേഷിനെ സി.എം. രവീന്ദ്രന്‍ നിരവധി തവണ വിളിച്ചതായി സ്വപ്​നയുടെ മൊഴിയുള്ളതായി ഇ.ഡി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്​ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്​. രവീന്ദ്രന്‍െറ ഹരജി വ്യാഴാഴ്​ച ഹൈകോടതി പരിഗണിക്കാന്‍ ​ഇരിക്കെയാണ്​ ചോദ്യം ചെയ്യലിന്​ ഹാജരായത്​. ആദ്യ തവണ […]

Read More

മാധ്യമപ്രവര്‍ത്തകനെ ഇടിച്ചിട്ട ലോറി കണ്ടെത്തി, ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിനിടയാക്കിയ ലോറി കണ്ടെത്തി. എസ് വി പ്രദീപിനെ ഇടിച്ചുകൊലപ്പെടുത്തിയ ടിപ്പര്‍ ലോറിയെക്കുറിച്ചുള്ള വിവരം ഇന്നുരാവിലെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നഗരാതിര്‍ത്തി കടന്ന് വാഹനം പോയിട്ടുണ്ടോയെന്ന കാര്യത്തിലായിരുന്നു രാവിലെ മുതല്‍ അന്വേഷണം പുരോഗമിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഈഞ്ചയ്ക്കല്‍ ഭാഗത്തേക്ക് ഈ ടിപ്പര്‍ ലോറി പോകുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു. തുടര്‍ന്ന് ഈഞ്ചയ്ക്കല്‍വച്ച്‌ ലോറി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഡ്രൈവര്‍ ജോയിയെ ചോദ്യം ചെയ്യാനായി വാഹനത്തിനൊപ്പം നേമം […]

Read More

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ്; ഔദ്യോഗിക പ്രഖ്യാപനവുമായി ഇലക്ട്രല്‍ കോളേജ്

അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡനെ ഔദ്യോഗികമായി ഇലക്ടറല്‍ കോളജ് തെരഞ്ഞെടുത്തു.കനത്ത വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യം വിജയിച്ചതില്‍ അഭിമാനമുണ്ടെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. ജനുവരി 20ന് സത്യപ്രതിജ്ഞ നടക്കും. നവംബര്‍ 3ന് നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് ഭൂരിപക്ഷം ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ കോളേജ് അദ്ദേഹത്തെ പ്രസിഡന്‍റായി പ്രഖ്യാപിച്ചത്. 306 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് ലഭിച്ചത്. ട്രംപിന് 232 വോട്ടുകളും. ട്രംപ് തോല്‍വി സമ്മതിക്കാതിരുന്ന അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ വിസ്‌കോസിന്‍ തുടങ്ങിയ […]

Read More

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പാര്‍ട്ടിയുടെ പുതിയ പേര് മക്കള്‍ സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പാര്‍ട്ടിയുടെ പുതിയ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. മക്കള്‍ ശക്തി കഴകമെന്ന പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റര്‍ ചെയ്തത്. പാര്‍ട്ടിയുടെ ചിഹ്നം ഓട്ടോറിക്ഷയായിരിക്കും. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു. അതേസമയം, പാര്‍ട്ടിയുടെ പേരോ ചിഹ്നമോ സംബന്ധിച്ച്‌ രജനീകാന്തോ, പാര്‍ട്ടി ഓഫീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ മക്കള്‍ ശക്തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്നവുമാണ് പാര്‍ട്ടിക്കായി സ്‌റ്റൈല്‍ മന്നന്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ പേര് മാറ്റാനും ഓട്ടോറിക്ഷ പുതിയ […]

Read More

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തില്‍ വിട്ടുമാറാതെ ദൂരുഹത

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ വാഹനാപകടത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദീപിനെ ഇടിച്ചത് ടിപ്പര്‍ ലോറിയാണെന്നും ലോറിയുടെ പിന്‍ഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രദീപിന് സാമൂഹികമാധ്യമങ്ങളിലുടെ ഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ എസ് വി പ്രദീപ് നേമം കാരയ്ക്കാമണ്ഡപം ജംഗ്ക്ഷന് സമീപത്താണ് വാഹനമിടിച്ച്‌ മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ഒരു ലോറി ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് ടിപ്പര്‍ ലോറിയാണെന്നും ലോറിയുടെ മധ്യഭാഗം ഇടിച്ച്‌ പ്രദീപ് റോഡില്‍ വീഴുകയായിരുന്നു എന്നുമാണ് പൊലീസ് […]

Read More

സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. കോവിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂന്നാം തവണയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലില്‍ നിന്നും രവീന്ദ്രന്‍ ഒഴിവായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ മെഡിക്കല്‍ ബോര്‍ഡെത്തി പരിശോധിച്ചത്. രവീന്ദ്രന്റെ കഴുത്തിലും ഡിസ്‌കിനും പ്രശ്‌നമുണ്ടെന്ന് എംആര്‍ഐ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമുള്ള ഗുരുതര പ്രശ്‌നമില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിരീക്ഷണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.എം. രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് […]

Read More

മന്ത്രി എ.സി മൊയ്തീന്റെ വോട്ട്: വിവാദത്തില്‍ കഴമ്പില്ലെന്ന്‌ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

തൃശൂര്‍ : രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ പോളിങ് സമയത്തിന് മുമ്ബായി ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയെന്ന മന്ത്രി എ.സി. മൊയ്തീനെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടര്‍. പോളിങ് സമയം ആരംഭിക്കുന്നതിന് മുമ്ബ് മന്ത്രി വോട്ട് രേഖപ്പെടുത്തിയതില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാകളക്ടറോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ വാച്ചില്‍ 7 മണിയായപ്പോഴാണ് വോട്ടിങ് തുടങ്ങിയത്. ഇതില്‍ ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മന്ത്രിക്കെതിരായി ഉയര്‍ന്നിട്ടുള്ള ആരോപണത്തില്‍ ഒരു […]

Read More

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി ;അലോപ്പതിഡോക്‌ടര്‍മാരുടെ സമരം ആരംഭിച്ചു

തിരുവനന്തപുരം: ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്ക് വിവിധ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍–സ്വകാര്യ മേഖലയിലെ അലോപ്പതി ഡോക്‌ടര്‍മാര്‍ നടത്തുന്ന ഒ പി ബഹിഷ്‌കരണ സമരം സംസ്ഥാനത്ത് ആരംഭിച്ചു. അതിരാവിലെ ആരംഭിച്ച സമരത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ അടക്കം എത്തിയ രോഗികള്‍ വലഞ്ഞു. ആശുപത്രികളിലെ ഒ പി വിഭാഗത്തിന് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ഡോക്‌ടര്‍മാര്‍ നടത്തുന്നില്ല. സമരത്തില്‍ നിന്ന് അത്യാഹിത വിഭാഗത്തെയും കൊവിഡ് സംബന്ധമായ ചികിത്സകളെയും […]

Read More

രവീന്ദ്രന്‍ നാളെയും ഇ.ഡിക്കു മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ വ്യാഴാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനാലാണ് ഇത്. കടുത്ത ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാലാണ് ചോദ്യം ചെയ്യലിന് നാളെ ഹാജരാകാത്തതെന്നാണ് വിശദീകരണം. തലയ്ക്ക് എം.ആര്‍.ഐ. സ്‌കാന്‍ നടത്തിയ ശേഷമേ രവീന്ദ്രനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂ എന്നാണ് വിവരം. തുടര്‍ച്ചയായി തലവേദന അനുഭവപ്പെടുന്നതിനാലാണ് രവീന്ദ്രന് എം.ആര്‍.ഐ. സ്‌കാന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കോവിഡ് തലച്ചോറിനെ ബാധിച്ചോ എന്നറിയാനാണ് പരിശോധന. […]

Read More

കിടപ്പുമുറിയും അടുക്കളയും അടക്കമുളള സൗകര്യങ്ങള്‍; പുതിയ കാരവാനുമായി മെഗാസ്‌റ്റാര്‍

കൊച്ചി: മലയാളത്തിന്റെ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയ്‌ക്ക് പുത്തന്‍ കാരവാന്‍. വോള്‍വോ ബസില്‍ പണികഴിപ്പിച്ച കാരവാന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്. സാധാരണഗതിയില്‍ കാരവാന്‍ യാത്രായോഗ്യമല്ലെങ്കിലും പുതിയ കാരവാനില്‍ അതിനുളള സൗകര്യങ്ങളുമുണ്ട്. ബെഡ്റൂം അടക്കം സൗകര്യങ്ങളുളള കാരവാനിലാണ് കഴിഞ്ഞദിവസം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം മമ്മൂട്ടി യാത്ര ചെയ്‌തത്. സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകള്‍, പൂര്‍ണമായും സൗണ്ട് പ്രൂഫ് തുടങ്ങിയവയാണ് കാരവാന്റെ പ്രത്യേകതകള്‍. തീയേറ്റര്‍ സംവിധാനത്തിനായി സൈനേജ് ടി വികളാണ് ഉപയോഗിച്ചിട്ടുളളത്. ആവശ്യമുളളപ്പോള്‍ ഇത് ഉയര്‍ന്നുവന്ന് വാഹനത്തിനകം തീയേറ്ററായി മാറുന്ന രീതിയിലാണ് […]

Read More