മണിച്ചന്റെ മോചനം: നാല് ആഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: മുപ്പത്തൊന്നുപേരുടെ ജീവനെടുത്ത കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനകാര്യത്തില്‍ സര്‍ക്കാര്‍ നാല് ആഴ്ച്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി.ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഉത്തരവില്‍ പേരറിവാളന്‍ കേസും സുപ്രീംകോടതി പരാമര്‍ശിച്ചു. മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. മണിച്ചന്‍ ഉള്‍പ്പടെയുള്ള തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതിപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കെ നാലുമാസം സമയം നല്‍കിയിട്ടും ജയില്‍ ഉപദേശക സമിതി […]