15 വർഷം നീണ്ട സേവനം അവസാനിപ്പിക്കാൻ ബിഎസ്എൻഎൽ; ലക്ഷ്യം ചെലവ് ചുരുക്കൽ, ഏഴ് കോടിപ്പേർക്ക് പുതിയ സിം.
ന്യൂഡൽഹി: പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ തങ്ങളുടെ 3G സേവനങ്ങൾ അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ 15 വർഷമായി തുടർന്നുപോന്ന 3G നെറ്റ്‌വർക്ക് ഘട്ടംഘട്ടമായി നിർത്തലാക്കി 4G, 5G സാങ്കേതികവിദ്യകളിലേക്ക് പൂർണ്ണമായും മാറാനാണ് കമ്പനിയുടെ തീരുമാനം. ചെലവ് ചുരുക്കുന്നതിന്റെയും സേവനങ്ങൾ നവീകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ നിർണ്ണായക നീക്കം. ഇതോടെ രാജ്യത്തുടനീളമുള്ള ഏഴ് കോടിയോളം വരുന്ന 3G ഉപയോക്താക്കൾ പുതിയ 4G/5G സിം കാർഡുകളിലേക്ക് മാറേണ്ടി വരും. നോക്കിയ, ചൈനീസ് കമ്പനിയായ ZTE എന്നിവയുമായുള്ള 3G മെയിന്റനൻസ് കരാറുകൾ അവസാനിപ്പിക്കാനും […]