നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിലെ മേല്‍നോട്ടം ശ്രീജിത്തിനല്ലെന്ന് സര്‍ക്കാര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല എഡിജിപി എസ്.ശ്രീജിത്തിനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പുതിയ ക്രൈംബ്രാഞ്ച് മേധാവിയായ ഷേഖ് ദര്‍വേസ് സാഹേബിനാണ് ചുമതലയെന്നും സര്‍ക്കാര്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നായിരുന്നു ഹര്‍ജിക്കാരായ ബൈജു കൊട്ടാരക്കരയുടെ വാദം. ഈ ഹര്‍ജിയിലാണ് കേസിന്റെ ചുമതല ആര്‍ക്കാണെന്ന മറുപടി അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് […]