ദില്ലിയിൽ ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞ്: കാഴ്ചാപരിധി പൂജ്യം, റെഡ് അലർട്ട്.
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണവും പുകമഞ്ഞും അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. തുടർച്ചയായ ദിവസങ്ങളിൽ വായു ഗുണനിലവാര സൂചിക (AQI) 450-ന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചു. ഇന്ന് പുലർച്ചെ ദില്ലിയിലെ പലയിടങ്ങളിലും കാഴ്ചാപരിധി പൂജ്യം മീറ്ററായി കുറഞ്ഞു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, സഫ്ദർജംഗ് എന്നിവിടങ്ങളിൽ കനത്ത പുകമഞ്ഞ് കാരണം ദൂരക്കാഴ്ച പൂർണ്ണമായും തടസ്സപ്പെട്ടു. പുകമഞ്ഞ് രൂക്ഷമായതോടെ ദില്ലിയിലെ വ്യോമ-റെയിൽ ഗതാഗതം പാടെ താറുമാറായിരിക്കുകയാണ്. നൂറിലധികം വിമാനങ്ങൾ വൈകിയോടുന്നുണ്ടെന്നും അൻപതിലധികം സർവീസുകൾ റദ്ദാക്കിയതായും അധികൃതർ […]