2026 സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകട്ടെ; രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി
ന്യൂഡൽഹി: 2026 പുതുവർഷപ്പുലരിയിൽ രാജ്യത്തെയും വിദേശത്തുമുള്ള എല്ലാ ഭാരതീയർക്കും രാഷ്ട്രപതി ദ്രൗപദി മുർമു ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു. പുതുവർഷം നവോന്മേഷത്തിന്റെയും ക്രിയാത്മകമായ മാറ്റത്തിന്റെയും പ്രതീകമാണെന്ന് രാഷ്ട്രപതി തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. കടന്നുപോയ വർഷത്തെ വിലയിരുത്താനും പുതിയ ലക്ഷ്യങ്ങൾക്കായി പ്രതിജ്ഞയെടുക്കാനുമുള്ള അവസരമാണ് ഈ പുതുവർഷമെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പുരോഗതിക്കായി ഓരോ പൗരനും പുതിയ ഊർജ്ജത്തോടെ പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ആഹ്വാനം ചെയ്തു. ഭാരതത്തെ കൂടുതൽ സമ്പന്നവും ശക്തവുമായ രാഷ്ട്രമാക്കി മാറ്റാൻ നമുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം. സാമൂഹിക ഐക്യവും […]