സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചതോടെ വില 1,05,280 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 13,160 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെയുണ്ടായ വൻ വിലയിടിവിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയിൽ നേരിയ വർധന ഉണ്ടായിരിക്കുന്നത്. ഇന്നലെ ഒരു പവന് 1,880 രൂപ കുറഞ്ഞിരുന്നു. ഇതോടെ 1,05,200 രൂപയിലേക്ക് താഴ്ന്ന പവൻവില ഇന്ന് വീണ്ടും ഉയരുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. അമേരിക്കയിലെ ശക്തമായ തൊഴിൽ വിപണിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സ്വർണവിലയിൽ ഇടിവുണ്ടാകാൻ കാരണമായി. തൊഴിൽ വിപണി ശക്തമായി തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ കേന്ദ്രബാങ്ക് ഉടൻ പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. ഇത് ഡോളറിന്റെ മൂല്യം ഉയരാനും ബോണ്ട് യീൽഡ് വർധിക്കാനും ഇടയാക്കുമെന്ന പ്രതീക്ഷയാണ് സ്വർണവിലയെ സമ്മർദത്തിലാക്കിയത്.