Blog Post

Karanavars > Articles by: admin

പ്രതിഷേധം ആളിക്കത്തുന്നു; റെയില്‍വേയ്ക്ക് ഇതുവരെ നഷ്ടം 90 കോടി രൂപ

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തില്‍ ഇതുവരെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 90 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി.ജനങ്ങളുടെ പ്രതിഷേധത്തിനിടെ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ വിവിധ ഇടങ്ങളില്‍ ട്രെയിനുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കുംനേരെ വ്യാപകമായ അക്രമങ്ങളാണുണ്ടായത്. ആകെയുള്ള നാശനഷ്ടത്തില്‍ 80 ശതമാനവും കിഴക്കന്‍ റെയില്‍വേ ഡിവിഷനിലാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭം ഏറ്റവും ശക്തമായ ബംഗാളില്‍ പ്രതിഷേധക്കാര്‍ നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ തല്ലിത്തകര്‍ക്കുകയും ട്രെയിനുകള്‍ക്ക് തീവെക്കുകയും […]

Read More

പുതുവൈപ്പ് ഐഒസി പ്ലാന്റില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു

കൊച്ചി : പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതിയ എല്‍പിജി ചെര്‍മിനലിനെതിരെ സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച്‌ സമരം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ ബലം പ്രയോഗത്തിലൂടെയാണ് നീക്കിയത്. ടെര്‍മിനല്‍ വിരുദ്ധ സമിതി നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ പത്തുമണിയോടെ കോച്ചുമുക്ക് ജംങ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ കുട്ടികളടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു. കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാര്‍ഡുകളിലും തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് […]

Read More

മംഗളൂരുവിലേക്ക് പ്രവേശിക്കരുതെന്ന് സിദ്ദരാമയ്യക്ക് നോട്ടീസ്

മംഗളൂരു : കര്‍ഫ്യു നിലനില്‍ക്കുന്ന മംഗളൂരുവില്‍ പ്രവേശിക്കുന്നതില്‍ നിന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് വിലക്ക്. സിദ്ധരാമയ്യ ശനിയാഴ്ച മംഗളൂരുവിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരുന്നതില്‍ പ്രതിഷേധവുമായി നിരവധി പ്രകടനങ്ങളാണ് മംഗളൂരുവില്‍ നടന്നത്. പ്രതിഷേധത്തിനിടയില്‍ പൊലീസ് വെടിവെപ്പും സംഘര്‍ഷവുമുണ്ടായിരുന്നു. ഈ അവസ്ഥയില്‍ സിദ്ധരാമയ്യ മംഗളൂരുവില്‍ എത്തിയാല്‍ സ്ഥലത്ത് ക്രമസമാധാന പ്രശ്നമുണ്ടാകും എന്നാണ് നോട്ടീസില്‍ പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. മംഗളൂരുവിലേക്ക് സന്ദര്‍ശനം നടത്താന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ. യെദ്യൂരപ്പ […]

Read More

‘വിഭജനത്തിന്റെ പുതിയ കാലത്ത് കൈകോര്‍ത്ത് നടക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയമില്ല, ഞങ്ങള്‍ ഒരുമിക്കുന്നു’; പ്രണയമല്ല, പ്രതിഷേധിച്ചൊരു ‘സേവ് ദ ഡേറ്റ്’

തിരുവനന്തപുരം: ‘വിഭജനത്തിന്റെ പുതിയ കാലത്ത് കൈകോര്‍ത്ത് നടക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയമില്ല, ഞങ്ങള്‍ ഒരുമിക്കുന്നു‘ ഇത് തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ ജിഎല്‍ അരുണ്‍ ഗോപിയുടെ വാക്കുകളാണ്. രാജ്യമെങ്ങും കത്തിപ്പടരുന്ന പൗരത്വ ബില്ലില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് അരുണ്‍ തന്റെ വിവാഹത്തിന് മുന്നോടിയായുള്ള സേവ് ദ ഡേറ്റ് ചെയ്തിരിക്കുന്നത്. കൊല്ലം ആയൂര്‍ സ്വദേശിനി ആശ ശേഖര്‍ ആണ് അരുണിന്റെ വധു. വടകര സ്വദേശികളും ഫോട്ടോഗ്രാഫര്‍മാരുമായ നിധിന്‍, അര്‍ജുന്‍ എന്നീ യുവാക്കളുടെ നേതൃത്വതിലുള്ള ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രഫിയാണ് വേറിട്ട ചിത്രങ്ങള്‍ പകര്‍ത്തിയത്. […]

Read More

മംഗളൂരുവില്‍ ബിനോയ് വിശ്വം എം.പി പൊലീസ് കസ്റ്റഡിയിൽ

മംഗളൂരു: മംഗളൂരുവില്‍ ബിനോയ് വിശ്വം എം.പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവിലെ നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധം നടത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്.എട്ട് സിപിഐ നേതാക്കളും ബര്‍ക്കേ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. അതേസമയം സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് മംഗളൂരുവില്‍ ചേരുന്നുണ്ട്. സമരം നടത്താന്‍ സംഘടനകള്‍ അനുമതി ആവശ്യപ്പെട്ടാല്‍ നിഷേധിക്കരുതെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അവധി ദിവസമായതിനാല്‍ കൂടുതല്‍ ആളുകള്‍ ഇന്ന് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുമെന്ന കണക്കുകൂട്ടലില്‍ സുരക്ഷ കര്‍ശനമാക്കാനാണ് […]

Read More

മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, 17 ട്രെയിനുകള്‍ വൈകും

ന്യൂഡല്‍ഹി: തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് കാരണം ശനിയാഴ്ച അര്‍ധരാത്രിവരെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് 46 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കൂടാതെ, ഉത്തരേന്ത്യയിലേക്ക് പോകുന്ന 17 ട്രെയിനുകള്‍ വൈകുമെന്നും അധികൃതര്‍ അറിയിച്ചു.മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച വ്യക്തമാകാത്തതു മൂലമാണ്വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. വെളളിയാഴ്ച രാവിലെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട 320 വിമാനങ്ങളും എത്തിച്ചേരേണ്ട 440 വിമാനങ്ങളും വൈകി.യാത്രക്കാര്‍ പുറപ്പെടുന്നതിന് മുമ്ബ് വിമാനക്കമ്ബനികളുമായോ വിമാനത്താവളവുമായോ ബന്ധപ്പെടേണ്ടതാണെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ രാത്രി 6.6 ഡിഗ്രിയും പകല്‍ സമയങ്ങളില്‍ 18 ഡിഗ്രിയുമാണ് ഇപ്പോഴത്തെതാപനില.

Read More

തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍

തൃശ്ശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. വിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. ഇനി രണ്ട് പേരെ കൂടെ കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊജിതമാക്കി. ഇതോടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപോയ ഏഴുപേരില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വെസ്റ്റ് പോലീസ് അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ ഒരാള്‍ പിടിയിലായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയായ നിഖില്‍ എന്നയാളാണ് ഇന്നലെ പിടിയിലായത്. എറണാകുളം ഞാറയ്ക്കലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച […]

Read More

പൗരത്വ ഭേദഗതി നിയമം; മൗനം വെടിഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം, പൗരത്വം ഇങ്ങനെ തെളിയിക്കാം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അക്രമങ്ങള്‍ തുടരുമ്ബോള്‍ മൗനം വെടിഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വം തെളിയിക്കാന്‍ ജനനത്തീയതിയോ ജനനസ്ഥലമോ രണ്ടും ഒന്നിച്ചുകാണിക്കുന്നതോ ആയ ആധികാരികരേഖ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ജനനത്തീയതിയും സ്ഥലവും കാണിക്കുന്ന രേഖകളൊന്നും ഇല്ലാത്തവര്‍ സാക്ഷികളെ ഹാജരാക്കിയാല്‍ മതിയാവും എന്നും ട്വീറ്റില്‍ പറയുന്നുണ്ട്. അതേസമയം പൗരത്വ നിയമം ഒരുവിധത്തിലും നിലവിലെ പൗരന്മാരെ ദോഷകരമായി ബാധിക്കില്ലെന്നും വക്താവ് ട്വീറ്റ് ചെയ്തു. അതേസമയം 1987-നുമുമ്ബ് ഇന്ത്യയില്‍ ജനിച്ചവരും ആ വര്‍ഷത്തിനുമുമ്ബ് ജനിച്ച മാതാപിതാക്കളുള്ളവരും നിയമപ്രകാരം ഇന്ത്യക്കാരാണെന്നും പൗരത്വനിയമ […]

Read More

പോണ്‍ ഹബ് സന്ദര്‍ശനം‍; പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം !!!

അശ്ലീല വെബ്‌സൈറ്റായ പോണ്‍ ഹബ്ബിന്‍റെ 2019ലെ വാര്‍ഷിക കണക്കുകള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷം അധികം ആളുകള്‍ പോണ്‍ഹബ്ബ് സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍, ഇത്തവണ ഇന്ത്യ ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ പോലുമില്ല. 15-ആം  സ്ഥാനത്താണ് ഇന്ത്യ. 2018ലാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം രാജ്യത്തെ ടെലികോം കമ്ബനികള്‍ തങ്ങളുടെ വര്‍ക്കുകളില്‍ പോണ്‍ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്തത്. ഈ നീക്കമാണ് കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തുനിന്ന ഇന്ത്യയെ ഇത്തവണ 15-ആം  സ്ഥാനത്തേക്ക് എത്തിക്കാന്‍ കാരണമായത്. ഇന്‍റര്‍നെറ്റിന്‍റെ ലഭ്യതയിലുള്ള വര്‍ധനവ്, […]

Read More

കുളിമുറി ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ കാഴ്ചവെച്ച സംഭവം; പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 25ലേറെ പേരെ; പീഡിപ്പിച്ചവരില്‍ ബാങ്ക് ഉദ്യോഗസ്ഥരും, ഒരു പോലീസുകാരനും? ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊല്ലം: കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പതിനേഴു കാരിയെ പെണ്‍വാണിഭത്തിനു ഉപയോഗിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ 25ലേറെ പേര്‍ പീഡിപ്പിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.കൊട്ടിയത്തെ ഹോം സ്റ്റേയിലും കരുനാഗപ്പള്ളിയിലെ ലോഡ്ജിലും ഒട്ടേറെപ്പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പീഡിപ്പിച്ചവരില്‍ ബാങ്ക് ഉദ്യോഗസ്ഥരും, ഒരു പോലീസുകാരനും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ യുവതി ഉള്‍പ്പെടെ എട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത് . കഴിഞ്ഞ ദിവസം ഒരു കെ എസ് ആര്‍ ടി സി […]

Read More