Blog Post

Karanavars > Articles by: admin

പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം

കോഴിക്കോട്: പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം നടന്നതായി പരാതി. ലോക്കോ പൈലറ്റാണ് പരാതി ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച്‌ നടത്തിയ പരിശോധനയില്‍ വടകര അയിനിക്കാട് മേഖലയിലെ റെയില്‍പ്പാളത്തിലെ ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുപതോളം ക്ലിപ്പുകളാണ് വേര്‍പ്പെട്ട നിലയില്‍ ഉളളത്. കൂടാതെ പാളത്തില്‍ വലിയ കല്ലുകള്‍ നിരത്തി വെച്ചതായും കണ്ടെത്തി. ശനിയാഴ്ച മംഗലാപുരത്തേക്കുള്ള യാത്രയിലാണ് ട്രെയിന്‍ പാളം തെറ്റിയതായി ലോക്കോ പൈലറ്റിന് സംശയം തോന്നിയത്. ട്രെയിന്‍ നന്നായി ഇളകിയതായും പൈലറ്റ് പറഞ്ഞു. ഇതോടെ തൊട്ടടുത്ത സ്റ്റേഷനില്‍ വിവരം […]

Read More

കുരുമുളക് കാണാതായതിനെച്ചൊല്ലി തര്‍ക്കം ; മരുമകളെ വെട്ടി പരിക്കേല്‍പ്പിച്ച അമ്മായിയമ്മ അറസ്റ്റില്‍

ഉപ്പുതറ: കുടുംബവഴക്കിനെ തുടര്‍ന്ന് മരുമകളെ വെട്ടി പരിക്കേല്‍പ്പിച്ച അമ്മായിയമ്മയെ പോലീസ് അറസ്റ്റ് ചെയ്തു . നടയ്ക്കല്‍ ജിബിന്റെ ഭാര്യ സെമിയെ (30) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അമ്മായിയമ്മ ആനിയമ്മയെ (62) ഉപ്പുതറ പോലീസ് പിടികൂടിയത് . ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്കായിരുന്നു സംഭവം. അമ്മായിയമ്മ ആനിയമ്മ ശനിയാഴ്ച പറിച്ചുെവച്ചിരുന്ന കുരുമുളക് കാണാതെപോയിരുന്നു . ഇതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്. കഴുത്തിനും കൈക്കും ഗുരുതരമായി പരിക്കേറ്റ സെമി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് . ഇരുവരും തമ്മില്‍ വഴക്ക് […]

Read More

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗിന്റെ പ്രതിഷേധം; എം കെ മുനീര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റോഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോടും മലപ്പുറത്തും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. കോഴിക്കോട് പോസ്റ്റോഫീസ് ഉപരോധത്തില്‍ പങ്കെടുത്ത പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിനെയും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പൊലീസ് വാഹനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടയാന്‍ […]

Read More

രാജ്യം മുഴുവന്‍ ഇന്നുമിറങ്ങും സമരച്ചൂടിലേക്ക്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും ഇന്ന് പ്രതിഷേധം. രാജ്ഘട്ടില്‍ ഇന്ന് കോണ്‍ഗ്രസിന്റെ സത്യഗ്രഹ ധര്‍ണ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ധര്‍ണക്ക് നേതൃത്വം നല്‍കും. ഉച്ചക്കാണ് ധര്‍ണ ആരംഭിക്കുക. വൈകീട്ട് വരെ ധര്‍ണ തുടരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രതിഷേധത്തിന്റ ഭാഗമായേക്കും. ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സത്യഗ്രഹ ധര്‍ണ. ചെന്നൈയില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ഇന്ന് മഹാറാലി നടക്കും. കര്‍ണാടകയില്‍ 35 ഇടങ്ങളില്‍ പ്രതിഷേധമുണ്ട്. തെലങ്കാനയില്‍ വിവിധജില്ലകളില്‍ സമരത്തിന് ആഹ്വാനം. കൊച്ചിയില്‍ വിവിധ […]

Read More

ഡല്‍ഹിയില്‍ വസ്ത്രനിര്‍മാണ ശാലയില്‍ തീപിടിത്തം; ഒന്‍പത് മരണം

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹി കിരാരിയില്‍ തീപ്പിടിത്തത്തില്‍ ഒമ്ബത് പേര്‍ മരിച്ചു. പുലര്‍ച്ചെ 12.30ന് വസ്ത്ര ഗോഡൗണിലായിരുന്നു തീപ്പിടിത്തം. മുന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ഗോഡൗണ്‍ സ്ഥിതി ചെയ്തിരുന്നത്. പുറത്ത് കടക്കാന്‍ ഒരു ഗോവണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രവുമല്ല തീകെടുത്താനുള്ള സൗകര്യങ്ങളും കെട്ടിടത്തിലുണ്ടായിരുന്നില്ല. ഇതെല്ലാം ദുരന്തത്തിന്റെ ആഘാതം കൂട്ടി. പൊള്ളലേറ്റവരെ അടുത്തുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യ ഡല്‍ഹിക്കടുത്ത് റാണി ഝാന്‍സി റോഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബാഗുനിര്‍മാണശാലയില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ 43 തൊഴിലാളികള്‍ മരിച്ചിരുന്നു.. നിര്‍മാണ […]

Read More

ക്രിസ്മസിന് രുചികരമായ കേക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം

മൈദ 2 കപ്പ് ബേക്കിംഗ് പൗഡര്‍ 1 ടീസ്പൂണ്‍ മസാല പൗഡര്‍ – 1 ടീസ്പൂണ്‍ ( ജാതിക്ക, പട്ട, ഗ്രാമ്ബു, ചുക്ക് ഇവ പൊടിച്ചത് ) വെണ്ണ – 1 കപ്പ് ബ്രൗണ്‍ ഷുഗര്‍ – 1 കപ്പ് മുട്ട – 3 എണ്ണം വാനില എസ്സെന്‍സ് – 1 ടീസ്പൂണ്‍ പൈനാപ്പിള്‍ എസ്സെന്‍സ് – 1/2 ടീസ്പൂണ്‍ കാരമാല്‍ – 1 ടേബിള്‍ സ്പൂണ്‍ ഒരു ഓറഞ്ചിന്റെ ജ്യൂസ് Red വൈന്‍ – 2 […]

Read More

മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവാവ് നാല് ദിവസത്തോളം മംഗളൂരുവിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചു; കാസര്‍കോട്ടെ യുവതിയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: യുവതിയ പീഡിപ്പിച്ചെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ കേസ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കാസര്‍കോട് നഗരപരിധിയില്‍ പെട്ട യുവതിയുടെ പരാതിയില്‍ മലപ്പുറം പെരിന്തല്‍മണ്ണയിലെ റിസാ(28)മിനെതിരെയാണ് കേസ്. നാല് ദിവസത്തോളം മംഗളൂരുവിലും മറ്റും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മിസ് കോളിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് പറയുന്നു. പിന്നീട് ഇത് അടുത്ത ബന്ധത്തിലേക്ക് വഴിമാറുകയായിരുന്നു. ഇതിനിടെയാണ് മംഗളൂരുവിലും മറ്റും പോയത്. മയക്കുമരുന്ന് നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഇതേ യുവതിയുടെ പരാതിയില്‍ ഒരുവര്‍ഷം മുമ്ബ് […]

Read More

സിനിമയും കാറും കൂടാതെ പൃഥ്വിക്ക് മറ്റൊരു ഇഷ്ടം കൂടിയുണ്ട്, വെളിപ്പെടുത്തി സുപ്രിയ

മലയാള സിനിമയുടെ പ്രിയപ്പെട്ട ദമ്ബതിമാരാണ് പൃഥ്വിരാജും സുപ്രിയയും. 2002ല്‍ യുവനടനായി മലയാള സിനിമയിലെത്തി പിന്നീട് ഒരു നടനായി വളര്‍ന്ന പൃഥ്വിരാജ് സുകുമാരന്‍ ഇപ്പോള്‍ പിന്നണി ഗായകനും, നിര്‍മാതാവും ഏറ്റവും ഒടുവില്‍ ഒരു സംവിധായകനു ആയി സജീവമാകുമ്ബോള്‍ സുപ്രിയ നിര്‍മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയയിലും സുപ്രിയയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. ഇപ്പോള്‍ നിര്‍മ്മാണകമ്ബനിയെക്കുറിച്ചും പൃഥിയുടെ ഇഷ്ടങ്ങളെക്കുറിച്ചും സുപ്രിയ പങ്ക് വച്ചിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്ബനിയുടെ പല കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് താനാണെന്നും സുപ്രിയ പറയുന്നു. കഥ കേള്‍ക്കുന്നത് മുതലങ്ങോട്ടുള്ള കാര്യങ്ങള്‍ […]

Read More

ഉത്തര്‍പ്രദേശില്‍ എട്ട്‌ വയസ്സുകാരനടക്കം മരിച്ചു; 21 സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു

ലഖ്‌നൗ: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയുള്ള പൊലീസ്‌ അക്രമത്തില്‍ ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരനടക്കം 12 പേര്‍ മരിച്ചു. യുപിയിലെ 21 സ്ഥലങ്ങളില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. മീററ്റിലും ബിജ്നോറിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബീഹാറില്‍ ബന്ദിനിടെ ചില സ്ഥലങ്ങളില്‍ അക്രമം നടന്നു. മധ്യപ്രദേശിലും ഗുജറാത്തിലും അതീവജാഗ്രത തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ ഇന്നലെ പലയിടത്തും വെള്ളിയാഴ്ചയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷമുള്ള പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുകയായിരുന്നു. പതിമൂന്ന് ജില്ലകളിലാണ് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. അക്രമം നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ചിലസ്ഥലങ്ങളില്‍ വെടിയൊച്ച കേട്ടു എന്ന് പ്രാദേശിക […]

Read More

ബാങ്കിലും ഇനി മതം രേഖപ്പെടുത്തണം; നിയമത്തില്‍ ഭേദഗതി, പുതിയ അപേക്ഷകള്‍ ഉടന്‍

മുംബൈ: ബാങ്കുകളുടെ കെ.വൈ.സി അപേക്ഷകളില്‍ ഇനി മുതല്‍ മതം രേഖപ്പെടുത്തേണ്ടി വരും. മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന് കെ.വൈ.സി അപേക്ഷകളില്‍ വൈകാതെ തന്നെ ബാങ്കുകള്‍ പുതിയ കോളം ഉള്‍പ്പെടുത്തും. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ വരുത്തിയ ഭേദഗതിക്ക് അനുസരിച്ചുളള നടപടികള്‍ക്കാണ് ബാങ്കുകള്‍ തയ്യാറെടുക്കുന്നത്. അയല്‍രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലീം ഇതര മതന്യൂനപക്ഷങ്ങള്‍ക്ക് എന്‍ആര്‍ഒ അക്കൗണ്ട് തുറക്കുന്നതിനും വസ്തുവകകള്‍ കൈവശം വെയ്ക്കുന്നതിനും അനുമതി നല്‍കിയാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ ഭേദഗതികള്‍ കൊണ്ടുവന്നത്. പൗരത്വ നിയമ ഭേദഗതിക്ക് സമാനമായ വ്യവസ്ഥകളാണ് ഈ […]

Read More