Blog Post

Karanavars > Articles by: admin

എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വാളയാറില്‍ 55കാരന്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് വാളയാറില്‍ എട്ടുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 55 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വാളയാര്‍ സ്വദേശി സുബ്രഹ്മണ്യനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിനാണ് കുറ്റകൃത്യം നടന്നതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് ലൈംഗീകമായി ചൂഷണത്തെ കുറിച്ച്‌ കുട്ടി വെളിപ്പെടുത്തിയത്. ഒളിവിലായ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

Read More

തിരുവനന്തപുരത്ത് ഫോര്‍മാലിന്‍ ചേര്‍ത്ത അഞ്ച് ലക്ഷം രൂപയുടെ മത്സ്യം പിടിച്ചെടുത്തു

തിരുവനന്തപുരം: ഫോര്‍മാലിന്‍ ചേര്‍ത്ത അഞ്ച് ലക്ഷം രൂപയുടെ മത്സ്യം തിരുവനന്തപുരത്ത് പിടികൂടി. പട്ടം ജംങ്ഷനു സമീപത്തു നിന്നും ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് മത്സ്യം പിടിച്ചെടുത്തത്. തിരുവനന്തപുരം നഗരസഭയുടെ ഈഗിള്‍ ഐ സ്‌ക്വാഡാണ് മത്സ്യം പിടിച്ചെടുത്തത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന 2,500 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം ഈഗിള്‍ ഐ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് മത്സ്യം പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Read More

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി താല്‍ക്കാലികമായി മരവിപ്പിച്ച്‌ കോടതി

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌.സി.സി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുന്‍സിഫ് കോടതിയാണ് നടപടി മരവിപ്പിച്ചത്. കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. ‘ജസ്റ്റിസ് ഫോര്‍ ലൂസി‘ എന്ന കൂട്ടായ്മയാണ് ലൂസിക്കെതിരേയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയെ സമീപിച്ചത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിസ്റ്റര്‍ ലൂസിയെ എഫ്‌.സി.സി സന്യാസ മഠം പുറത്താക്കിയത്. ഈ നടപടിയില്‍ ലൂസി […]

Read More

നടിയെ ആക്രമിച്ച കേസ്; ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്ന് ദൃശ്യങ്ങള്‍ പരിശോധിക്കാം

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് വിദഗ്ധനെ കൊണ്ട് പരിശോധിക്കാം. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച്‌ ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അടച്ചിട്ട മുറിയിലായിരിക്കും പരിശോധന നടക്കുക. നടിയെ അക്രമിച്ച്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ പ്രധാന തെളിവായതിനാല്‍ തനിക്ക് പകര്‍പ്പ് നല്‍കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ഇരയുടെ സ്വകാര്യതയെ മാനിച്ച്‌ ദൃശ്യങ്ങള്‍ കൈമാറാന്‍ കഴിയില്ലന്നും വിദഗ്ധനെ കൊണ്ട് പരിശോധിക്കാമെന്നും സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് […]

Read More

പൗരത്വ ഭേദഗതി നിയമം; കര്‍ണാടകത്തില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളൂരു: കര്‍ണാടകത്തില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വിവിധ സംഘടനകളും പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. മംഗളൂരുവിലും കലബുറഗിയിലും സമരങ്ങള്‍ തുടരുകയാണ്. അതേസമയം, ബംഗളൂരുവില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍കരുതല്‍ നടപടി മാത്രമാണ് നിരോധനജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. അതേസമയം, പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വിദ്യാര്‍ത്ഥി […]

Read More

ഞാന്‍ തന്നെ ആ മലയാളി, എന്റെ അമ്മച്ചിയാണെ സത്യം ആ നാലെണ്ണത്തിനെയും തൂക്കിയിരിക്കും, നെഞ്ചുറപ്പുള്ള മലയാളിയാടാ പറയുന്നേ

തിരുവനന്തപുരം: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരെ കണ്ടെത്താന്‍ തീഹാര്‍ ജയിലിലെ അധികൃതര്‍ക്ക് സാധിച്ചില്ല എന്ന വാര്‍ത്ത പരന്നിരുന്നു. വധശിക്ഷ താരതമ്യേന കുറവായതിനാല്‍ പൊതുവേ ഇന്ത്യയില്‍ ആരാച്ചാര്‍മാരുടെ ആവശ്യം വിരളമായിരുന്നു. നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള കയര്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങള്‍ തയാറായിട്ട് പോലും ആരാച്ചാരെ മാത്രം ഇതുവരെ കിട്ടിയിട്ടില്ല. എന്നാല്‍ നിരവധി പേര്‍ ആ ജോലി സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് തീഹാര്‍ ജയിലിലേക്ക് കത്ത് അയച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ മലയാളി താനാണെന്ന് […]

Read More

ആട്ടിറച്ചി വിളമ്ബുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി കൊന്നു

മുംബൈ: തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി കൊന്നു. ആട്ടിറച്ചി വിളമ്ബിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. പല്ലവി സരോഡ് എന്ന യുവതിയെയാണ് ഭര്‍ത്താവ് മാരുതി സരോഡ്(38) തീ കൊളുത്തിയത്. നവി മുംബൈയിലെ ഗ്രാമത്തില്‍ കഴിഞ്ഞ ആഴ്ചയാണ് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നത്. സംഭവ ദിവസം ഭര്‍ത്താവ് മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ഭാര്യ അല്‍പ്പം ആട്ടിറച്ചി വിളമ്ബിയെന്നാരോപിച്ച്‌ മാരുതി ഭാര്യയെ ശകാരിച്ചു. എന്നിട്ടും കലിപ്പ് തീരാതെ വന്നതോടെ ഭാര്യയുടെ ദേഹത്ത് […]

Read More

ഒരു രാത്രിക്ക് ക്ലാസിലെ ഏതെല്ലാം പെണ്‍കുട്ടികളെയാണ് തെരഞ്ഞെടുക്കുക.വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങള്‍: എട്ട് സഹപാഠികളെ സസ്‌പെന്‍ഡ് ചെയ്തു

മുംബൈ: വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ട് സഹപാഠികളെ സസ്‌പെന്‍ഡ് ചെയ്തു. 13നും 14നും ഇടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ നടപടി എടുത്തത്. മുംബൈയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം. ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം വിവാദമായത്. മനോവേദന മൂലം ചില പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ പോലും മടിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ സന്ദേശങ്ങള്‍ നൂറിലധികം […]

Read More

ഹരിയാനയില്‍ 40 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

ഹരിയാന : ഹരിയാനയില്‍ 40 വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ അറസ്റ്റില്‍. ഹരിയാനയിലെ ഹിസാറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മൂന്നാമത്തെ അധ്യാപകനെ തേടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അഞ്ചു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. കുട്ടികള്‍ വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചൂഷണം ചെയ്തിരുന്നതെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുനിതാ യാദവ് പറഞ്ഞു. ചിലര്‍ ലബോറട്ടറിയില്‍ വെച്ചും, മറ്റു […]

Read More

ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് ശശി തരൂരും വി മധുസൂദനന്‍ നായരും അര്‍ഹരായി. മധുസൂദനന്‍ നായരുടെ ‘അച്ഛന്‍ പിറന്ന വീട്‘ എന്ന കാവ്യമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ശശി തരൂരിന്റെ ആന്‍ ഇറ ഓഫ് ഡാര്‍ക്ക്‌നെസ് എന്ന കൃതിക്കാണ് ഇംഗ്ലീഷില്‍ പുരസ്‌കാരം. ഡോ. ചന്ദ്രമതി, എന്‍.എസ്. മാധവന്‍, പ്രൊഫ. എം. തോമസ് മാത്യു. എന്നിവരടങ്ങിയ ജൂറിയാണ് മലയാളവിഭാഗത്തില്‍ പുരസ്‌കാരം നിശ്ചയിച്ചത്. സച്ചിദാനന്ദന്‍ ഉള്‍പ്പെട്ട ജൂറിയാണ് ഇംഗ്ലീഷ് ഭാഷയിലെ പുരസ്‌കാരം നിര്‍ണയിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും […]

Read More