Blog Post

Karanavars > Articles by: admin

പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം നല്‍കാന്‍ വരെ അവര്‍ എന്നോടു പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പേരില്‍ വന്‍ പണ പിരിവ് നടത്തിയെന്നും, പൈസ നേതാക്കളുള്‍പ്പടെ തട്ടിയെന്നും നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചിരുന്നു. കെ പി സി സി സെക്രട്ടറിയുടെ പേരില്‍ പണപിരിവ് നടത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയും നല്‍കിയിരുന്നു. ഇപ്പോഴിതാ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ധര്‍മജന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താന്‍ മത്സരിക്കാന്‍ […]

Read More

രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 2.22 ലക്ഷം പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്ക്. 3,02,544 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടിയിരിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447ആയി ഉയര്‍ന്നു. ഇതില്‍ 2,37,28,011 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. കൊറോണ വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ്. […]

Read More

മിന്നല്‍പ്പിണറായി @ 76 ആദ്യ നിയമസഭാ സമ്മേളനത്തിനിടെ മറ്റൊരു പിറന്നാള്‍ കൂടി

കണ്ണുര്‍: കേരളത്തിന്‍്റെ ക്യാപ്റ്റനായ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാള്‍. രണ്ടാം പിണറായി സര്‍ക്കാരിന്‍്റെ ആദ്യ നിയമസഭാ സമ്മേളനത്തിനിടെയാണ് സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിനം വന്നെത്തുന്നത്.ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെയാകും ഇത്തവണയും പിണറായിയുടെ പിറന്നാള്‍. തന്‍റെ ആദ്യ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയുടെ തലേ ദിവസമായ 2016 മെയ് 24 നാണ് കേരളം അതുവരെ അറിയാതിരുന്ന ആ രഹസ്യം പിണറായി വെളിപ്പെടുത്തിയത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തുവീണ പിണറായിയിലെ പാറപ്പുറത്ത് 1945 മേയ് 24 നാണ് ജനനം.. മുണ്ടയില്‍ കോരന്‍റെയും കല്യാണിയുടേയും […]

Read More

പി.സി. വിഷ്ണുനാഥ് പ്രതിപക്ഷ സ്പീക്കര്‍ സ്ഥാനാര്‍ഥി

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മത്സരിക്കും. കുണ്ടറയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗം പി.സി. വിഷ്ണുനാഥാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. ചൊ​വ്വാ​ഴ്​​ചയാണ് സ്​​പീ​ക്ക​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കുക. സി.​പി.​എം അം​ഗം എം.​ബി. രാ​ജേ​ഷാണ് ഭരണകക്ഷിയുടെ സ്പീക്കര്‍ സ്ഥാ​നാ​ര്‍​ഥി​. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇന്ന് ഉച്ചക്ക് 12 മണിവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പി.സി. വിഷ്ണുനാഥ് കുണ്ടറയില്‍ നിന്ന് മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും എം.ബി. രാജേഷ് തൃത്താലയില്‍ നിന്ന് വി.ടി. ബല്‍റാമിനെയും പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

Read More

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം: എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ രാവിലെ, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ, ബജറ്റ് ജൂണ്‍ 4ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ നടക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെയാണ്. ജൂണ്‍ 4നാണ് പുതിയ സംസ്ഥാന ബജറ്റ്. എം.എല്‍.എമാര്‍ സഭയിലെത്തി. വള്ളിക്കുന്ന് എം.എല്‍എ ആദ്യം പ്രതിജ്ഞ ചൊല്ലും. സേവ്യര്‍ ചിറ്റിലപ്പള്ളി അവസാനവും സത്യപ്രതിജ്ഞ ചെയ്യും. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങുക. പ്രോട്ടെം സ്പീക്കര്‍ പിടിഎ റഹിമിന് മുന്നില്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. കൊവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, […]

Read More

അര്‍ഹതപ്പെട്ട പല സ്ഥാനങ്ങളും ലഭിക്കാതെ പോയ നേതാവാണ് വി ഡി സതീശന്‍, കൊച്ചനുജന് ആശംസകള്‍: രമേശ് ചെന്നിത്തല

മൂന്നര പതിറ്റാണ്ട് കാലത്തെ അടുപ്പം പുതിയ പ്രതിപക്ഷ നേതാവായ വി ഡി സതീശനുമായുണ്ടെന്ന് രമേശ് ചെന്നിത്തല. ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളാണ്. വളരെയധികം സ്നേഹവും വാത്സല്യവുമുണ്ട്. ആ ബന്ധം എന്നും തുടരുമെന്നും ചെന്നിത്തല പറഞ്ഞു. കേരള നിയമസഭയില്‍ ഏറ്റവും പ്രശോഭിക്കുന്ന സാമാജികനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏല്‍പ്പിച്ച ചുമതലകള്‍ അദ്ദേഹം ഭംഗിയായി ചെയ്തു. അര്‍ഹതപ്പെട്ട പല സ്ഥാനങ്ങളും പാര്‍ട്ടിയില്‍ ലഭിക്കാതെ പോയ നേതാവാണ് സതീശന്‍. അപ്പോഴെല്ലാം പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ഥതയോടെ ചെയ്തു. കോണ്‍ഗ്രസും […]

Read More

വി.ഡി സതീശന്‍: സഭക്കകത്തും പുറത്തും നിറഞ്ഞുനിന്ന പോരാളി

നിയമസഭക്കകത്തും പുറത്തും നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തിച്ചത്. കഴിഞ്ഞ 20 വർഷത്തിനിടെ നിയമസഭയിൽ എല്ലാ നിയമനിർമ്മാണത്തിലും ഏതെങ്കിലും ഘട്ടത്തിൽ സതീശന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. കോണ്ഗ്രസിനുളളിലെ തിരുത്തല്‍ ശക്തിയായി നിന്നതും പൊതുരംഗത്ത് അദ്ദേഹത്തെ ജനകീയനാക്കി. വി.എസ് സര്‍ക്കാറിന്റെ കാലത്തും ഒന്നാം പിണറായി വിജയന് സക്കാറിന്റെ കാലത്തും ഭരണപക്ഷം നിയമസഭയില്‍ ഏറ്റവും പേടിച്ച പ്രതിപക്ഷ അംഗം ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുളളു. വി.ഡി സതീശന്‍. വിഷയങ്ങൾ ആഴത്തില് പഠിക്കുകയും അത് സമര്‍ത്ഥമായി അവതരിപ്പിക്കുയും ചെയ്യുന്ന […]

Read More

പ്രതിപക്ഷത്തിന് ഇനി പുതിയ മുഖം ; വി.ഡി സതീശന്‍ നയിക്കും

തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. തീരുമാനത്തെ  സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വി.ഡി സതീശന് നന്നായി പ്രവർത്തിക്കാൻ സാധിക്കും. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിലെ മികച്ച എം.എൽ.എയായ വി.ഡി സതീശൻ പറവൂരിൽ നിന്നും വൻ ഭൂരപക്ഷത്തിൽ വിജയിച്ചാണ് അഞ്ചാം തവണയും നിയമസഭയിലേക്കെത്തിയത്. നിയമസഭാ പിഎസി, എസ്റ്റിമേറ്റ്‌ കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു . എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.   എറണാകുളം […]

Read More

‘ഇങ്ങനെയുള്ളവരെ കോണ്‍ഗ്രസ് വച്ച്‌ പൊറുപ്പിക്കരുത്’; തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയ നേതാള്‍ക്കെതിരെ ധര്‍മജന്‍ ബോള്‍ഗാട്ടി

കോഴിക്കോട്: ബാലുശേരി മണ്ഡലത്തിലെ കനത്ത തോല്‍വിക്കുപിന്നാലെ കെപിസിസി സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ പരാതിയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്നും ഇത് തിരഞ്ഞെടുപ്പില്‍ ചെലവഴിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ധര്‍മജന്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി. ഇവരും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ കൃത്യമാണെന്നും തന്നെപ്പോലെ ഒരാള്‍ക്ക് വെറുതെ പരാതി പറഞ്ഞ് ആളാകേണ്ട കാര്യമില്ലെന്നും ധര്‍മജന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. വ്യക്തിവിദ്വേഷത്തിന്റെ […]

Read More

യാസ് കിഴക്കന്‍ തീരത്തോട് അടുക്കുന്നു; ശക്തമായ മഴയ്ക്ക് സാധ്യത, ഒഡീഷയ്ക്കും ബംഗാളിനും കേന്ദ്ര മുന്നറിയിപ്പ്

ന്യൂ ഡല്‍ഹി: ‘യാസ്‘ ചുഴലിക്കാറ്റ് കിഴക്കന്‍ തീരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ ഒഡീഷയ്ക്കും, പശ്ചിമ ബംഗാളിനും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ടൗട്ടെ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചതിന് പിന്നാലെയാണ് യാസിന്റെ വരവ്. ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ അധികൃതരോട് മുന്നൊരുക്കങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഒഡീഷയിലെ 30 ജില്ലകളിലെ 14 എണ്ണത്തിലും അതീവജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാവിക സേനയുടേയും തീര സംരക്ഷണ സേനയുടേയും സഹായം ഒഡീഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. […]

Read More