Blog Post

Karanavars > Articles by: admin

കോവിഡ് വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച്‌ സൗജന്യമായി വിതരണം ചെയ്യണം; 11 ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച്‌ പിണറായി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ സംസ്ഥാനത്ത് സൗജ്യനായിരിക്കുമെന്ന് പ്രഖ്യാപനം പലകുറി ആവര്‍ത്തിച്ച ശേഷം വീണ്ടും കേന്ദ്രം സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ആവശ്യം ഉന്നയിച്ച്‌ 11 ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച്‌ സൗജന്യമായി വിതരണം ചെയ്ണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ സംയുക്തമായി മുന്നോട്ടുവെക്കണം എന്ന് അഭ്യര്‍ത്ഥനയാണ് കത്തില്‍ മുന്നോട്ടു വെക്കുന്നത്. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ഡെല്‍ഹി, […]

Read More

സാമൂഹിക അകലം പാലിച്ച്‌ പ്രഭാത- സായാഹ്ന സവാരിയാകാം; ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശനമായി തടയാന്‍ നിര്‍ദേശം

തിരുവനന്തപുരം: പൊതുസ്‌ഥലങ്ങളില്‍ രാവിലെ 5 മുതല്‍ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതല്‍ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റേഷനറി ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദമില്ല. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കടകളില്‍ വിവാഹക്ഷണക്കത്തുകള്‍ കാണിച്ചാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികള്‍ക്കും ഉല്‍‌പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവരെ കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി […]

Read More

വലിയതുറ കടല്‍പാലം ഓര്‍മയാകുമോ?

വലിയതുറ: വിനോദ സഞ്ചാരികളുടെ ഇഷ്​ടസ്ഥലമായിരുന്ന​ു വലിയതുറ കടല്‍പാലം. അടിയന്തരമായി സംരക്ഷണമൊരുക്കിയി​െല്ലങ്കില്‍ പാലം ഓര്‍മയായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വരുന്ന കാലവര്‍ഷത്തില്‍ ശക്തമായി കടലാക്രമണമുണ്ടായാല്‍ പാലം കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് പോകും. നിലവില്‍ കടല്‍പാലത്തിന് വിള്ളല്‍ വീണ്​ കടലിലേക്ക് താഴ്ന്നുനില്‍ക്കുന്ന അവസ്ഥയാണ്. ഭാരത്തിന് അനുസരിച്ച്‌ പാലത്തിന് അടിഭാഗത്തുനിന്ന്​ ബലം നല്‍കിയിരുന്ന തൂണുകള്‍ കടലിലേക്ക് കൂടുതലായി താഴ്ന്നു​കൊണ്ടിരിക്കുകയാണ്. സൂനാമിയും ഓഖിയും തീരത്ത് ദുരിതം വിതച്ചപ്പോള്‍ പിടിച്ചു നിന്ന പാലം പിന്നീടുണ്ടായ കടലേറ്റത്തില്‍ കരയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പി​െന്‍റ […]

Read More

തല്‍ക്കാലം ചീഫ് സെക്രട്ടറിയെ വിട്ടുതരില്ല; കേന്ദ്രത്തോട് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായെ കേന്ദ്ര സര്‍വ്വീസിലേക്ക് തിരിച്ചുവിളിച്ച കേന്ദ്ര നടപടിക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചീഫ് സെക്രട്ടറിയെ വിട്ടയക്കാന്‍ കഴിയില്ലെന്ന് മമത അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചതായി മമത പറഞ്ഞു. ചീഫ് സെക്രട്ടറി കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ഏകപക്ഷീയമായ നിര്‍ദ്ദേശത്തില്‍ താന്‍ അമ്ബരന്നുപോയെന്ന് മമത കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്രയും നിര്‍ണായകമായ സന്ദര്‍ഭത്തില്‍ ബംഗാള്‍ സര്‍ക്കാറിന് ചീഫ് സെക്രട്ടറിയെ വിട്ടുതരാന്‍ കഴിയില്ല. പറഞ്ഞയക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. നിയമപരമായി തന്നെയാണ് […]

Read More

വാക്​സിനുകള്‍ക്ക്​ വ്യത്യസ്​ത വില; കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിനുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാറിന്​ മുമ്ബാകെ ചോദ്യങ്ങള്‍ ഉന്നയിച്ച്‌​ സുപ്രീംകോടതി. വാക്​സിന്‍ വില, ക്ഷാമം, ഗ്രാമീണ​ മേഖലയിലെ ലഭ്യതക്കുറവ്​ എന്നിവയിലാണ്​ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍. 45 വയസിന്​ മുകളിലുള്ള എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ വാക്​സിന്‍ നല്‍കുന്നുണ്ട്​. പ​േ​ക്ഷ 18 മുതല്‍ 44 വയസ്​ വരെ പ്രായമുള്ളവര്‍ക്ക്​ വാക്​സിന്‍ എന്തുകൊണ്ടാണ്​ വിതരണം ചെയ്യാത്തത്​. നിര്‍മിക്കുന്ന വാക്​സിനുകളില്‍ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ നിശ്​ചയിച്ച വിലക്ക്​ സംസ്ഥാനങ്ങള്‍ക്ക്​ ലഭ്യമാക്കുന്നു. ബാക്കിയുള്ളത്​ സ്വകാര്യ ആശുപത്രികള്‍ക്കാണ്​ നല്‍കുന്നത്​. ഇതിന്‍റെ യുക്​തിയെന്താണെന്ന്​ സുപ്രീംകോടതി ചോദിച്ചു. 45 […]

Read More

സുഹൃത്തായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ യുവതിയുടെ ശ്രമം

ആറ്റിങ്ങല്‍: സുഹ‌ൃത്തായ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം, യുവതി പിടിയില്‍. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മംഗലപുരം നിജേഷ് ഭവനില്‍ നിതീഷ്( 30) ആണ് ആക്രമണത്തിന് ഇരയായത്. വെഞ്ഞാറമൂട് സ്വദേശിയായ രശ്മിയെ ആറ്റിങ്ങല്‍ പൊലീസ് കസ്​റ്റഡിയിലെടുത്തു. സംഭവ സമയം കൂടെയുണ്ടായിരുന്ന രശ്മിയുടെ ഭര്‍ത്താവ് രക്ഷപ്പെട്ടു. നിതീഷി​െന്‍റ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതു കൂടാതെ കൈകളിലും ശരീരത്തി​െന്‍റ ഇരുവശത്തും കുത്തേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് കോരാണി ഷേക്ക് പാലസിനു സമീപത്തായിരുന്നു സംഭവം. ശരീരമാസകലം മുറിവേറ്റ് ചോര വാര്‍ന്ന് ഓടിയ […]

Read More

ഇന്ധനവില വീണ്ടും കൂട്ടി; ഈ മാസം വില കൂട്ടിയത് 16 തവണ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 96.26 രൂപയിലെത്തി. ഡീസല്‍ വില 91.50 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 94.33 രൂപയും ഡീസലിന് 89.74 രൂപയുമാണ് വില. ഈ മാസം മാത്രം 16 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 3.47 രൂപയുടെയും വര്‍ധനവുണ്ടായി. കഴിഞ്ഞ ദിവസത്തെ വില […]

Read More

യാസ്​ ചുഴലിക്കാറ്റ്​: ​പ്രധാനമന്ത്രിക്ക്​ മമത റിപ്പോര്‍ട്ട്​ നല്‍കി, അവലോകന യോഗത്തില്‍ പ​ങ്കെടുത്തില്ല

കൊല്‍ക്കത്ത: യാസ്​ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ​ങ്കെടുത്തില്ല. അതേസമയം, നാശനഷ്​ടങ്ങളുടെ റിപ്പോര്‍ട്ട്​ അവര്‍ പ്രധാനമന്ത്രിക്ക്​ സമര്‍പ്പിക്കുകയും 15 മിനിറ്റ്​ കൂടിക്കാഴ്ച നടത്തുകയും ചെയ്​തു. ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ കലൈകുന്ദ എയര്‍ ബേസില്‍ വെള്ളിയാഴ്ച ഉച്ചക്കുശേഷമായിരുന്നു കൂടിക്കാഴ്ച. ദുരിതാശ്വാസമായി 20,000 കോടി ആവശ്യ​പ്പെട്ടുള്ള റിപ്പോര്‍ട്ടാണ്​ അവര്‍ മോദിക്ക്​ കൈമാറിയത്​ . പ്രധാനമന്ത്രി യോഗം വിളിച്ചെങ്കിലും മുഖമന്ത്രിയു​െട ഓഫിസിനെ അറിയിച്ചിരുന്നില്ലെന്ന്​ മമത പിന്നീട്​ പറഞ്ഞു. ‘എനിക്ക്​ ദിഘയില്‍ […]

Read More

വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നേരത്തെ ,​ പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കൊവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ നാലു മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരം രണ്ടാം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചക്കുള്ളിലാണ് എടുക്കേണ്ടത്. ഇത് വിദേശത്തേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും […]

Read More

സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,318 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 164 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,885 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1175 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128, കണ്ണൂര്‍ 974, പത്തനംതിട്ട 728, കാസര്‍കോട് 534, ഇടുക്കി 501, വയനാട് 264 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Read More