Blog Post

Karanavars > Articles by: admin

കെ.കെ ശൈലജയെ മാറ്റിയത്​ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയെന്ന്​ സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കെ.കെ ശൈലജയെ മാറ്റിയത്​ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടിയാണെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പുതുമുഖങ്ങളെ മ​ന്ത്രിസഭയിലേക്ക്​ എത്തിച്ചതോടെ പാര്‍ട്ടിനയം നടപ്പിലാക്കിയെന്നും യെച്ചൂരി പറഞ്ഞു. സ്ഥാനാര്‍ഥികളേയും മന്ത്രിമാരേയും തീരുമാനിക്കുന്നത്​ സംസ്ഥാനഘടകമാണ്​. മന്ത്രിസഭാ രൂപീകരണത്തില്‍ കേന്ദ്രനേതൃത്വം ഇടപെടാറില്ല. എല്‍.ഡി.എഫി​നെ വീണ്ടും തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക്​ നന്ദി. മഹാമാരികാലത്തും ജനങ്ങളെ സേവിച്ച്‌​ മുന്നേറാന്‍ സര്‍ക്കാറിന്​ സാധിക്ക​ട്ടെ. രണ്ടാം പിണറായി​ സര്‍ക്കാറിന്​ അഭിവാദ്യം നേരുകയാണെന്നും യെച്ചൂരി പറഞ്ഞു. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ ഒ​രാ​ള്‍​ക്ക്​ മാ​ത്രം പ്ര​ത്യേ​ക ഇ​ള​വ്​ വേ​​െണ്ട​ന്ന​ത്​​ പാ​ര്‍​ട്ടി​യു​ടെ പൊ​തു​തീ​രു​മാ​ന​മാ​ണെ​ന്നും അ​തി​െന്‍റ ഭാ​ഗ​മാ​യാ​ണ്​ […]

Read More

സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കില്ല; ഓണ്‍ലൈനായി പങ്കെടുക്കുമെന്ന് ചെന്നിത്തല

പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കില്ലെന്ന് രമേശ് ചെന്നിത്തല. കോവിഡ് സാഹചര്യത്തില്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കുന്നില്ല. കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കൊപ്പം ഓണ്‍ലൈനായി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. വീണ്ടും മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന പിണറായി വിജയനെ ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ചതായും ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യത്തില്‍ ആളുകളെ കൂട്ടി സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആ അഞ്ഞൂറില്‍ ഞങ്ങളില്ലെന്ന പ്രഖ്യാപനവുമായി യുഡിഎഫ് എംഎല്‍എമാര്‍ സോഷ്യല്‍ മീഡിയയില്‍ ക്യാമ്ബയിന്‍ നടത്തിയിരുന്നു. ഇതിന് […]

Read More

രാജ്യത്ത് ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ്; 3,874 മരണം, സ്ഥിതി ആശങ്കാജനകം

ന്യൂ ഡല്‍ഹി: രാജ്യത്ത് ഇന്ന് 2,76,070 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3,874 പേരാണ് കോവിഡ് ബാധമൂലം മരിച്ചത്. രാജ്യത്താകമാനം ഇതുവരെ 2,57,72,400 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച്‌ ഇതുവരെ 2,87,122 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 31,29,878 സജീവ രോഗികളുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം 2,23,55,440 ആയി. നിലവിലെ സാഹചര്യത്തില്‍ പാലൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ സ്വീകരിക്കാം. ഗര്‍ഭിണികള്‍ക്ക് സ്വീകരിക്കാമോ എന്ന വിഷയം വിദഗ്ധസമിതിയുടെ പഠനത്തിലാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും കോവിഡ് സ്ഥിതി ഗുരുതരമായി […]

Read More

തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തിപിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി കാന്റീനില്‍ തിപിടിത്തം. ആശുപത്രിക്കുള്ളില്‍ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിക്കുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. ആശുപത്രിക്ക് പിന്‍ഭാഗത്താണ് കാന്റീന്‍. രാവിലെ 9മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. തി പടര്‍ന്നില്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടര്‍ന്നു. ഇതോടെയാണ് മുറികളിലെ രോഗികളെ ഒഴിപ്പിച്ചത്. ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

Read More

യാസ് ചുഴലിക്കാറ്റ് വരുന്നു; കാലവര്‍ഷത്തിന് മുന്‍പേ സംസ്ഥാനത്ത് മഴ കനക്കും

തിരുവനന്തപുരം: വലിയ നാശനഷ്ടമുണ്ടാക്കിയ ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ യാസ് ചുഴലിക്കാറ്റും ഇന്ത്യന്‍ തീരത്തേക്ക്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട്‌ ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ ശനിയാഴ്‌ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം 72 മണിക്കൂറിനകം ‘യാസ്‌‘ ചുഴലിക്കാറ്റായി മാറുമെന്നാണ്‌ പ്രവചനം. യാസിന്റെ സഞ്ചാര പദത്തില്‍ കേരളമില്ല. എന്നാലും സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ തീവ്ര മഴയ്ക്കും കാറ്റിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 25 മുതല്‍ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലും ശക്തമായ മഴയും കാറ്റുമുണ്ടാകാം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വെള്ളിയാഴ്ചയോടെ ആന്‍ഡമാന്‍ […]

Read More

കൊവിഡ് പരിശോധന ഇനി വീടുകളില്‍, ഐസിഎംആര്‍ അനുമതി നല്‍കി; കിറ്റ് ഉടന്‍ വിപണിയിലെത്തും

ന്യൂഡല്‍ഹി: കൊവിഡ് പരിശോധന വീടുകളില്‍ നടത്താനുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിങ് കിറ്റിന് ഐസിഎംആര്‍ അനുമതി നല്‍കി. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന നടത്തുക. പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സാണ് കിറ്റ് ഇന്ത്യന്‍ വിപണിയിലെത്തിക്കുക. രോഗലക്ഷണമുളളവരും, കൊവിഡ് ബാധിതരുമായി സമ്ബര്‍ക്കം വന്നവരും മാത്രം കിറ്റ് ഉപയോഗിക്കുന്നതാകും ഉചിതമെന്ന് ഐസിഎംആര്‍ അറിയിച്ചു. മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന സാദ്ധ്യമാകുക.കിറ്റ് ഉപയോഗിക്കുന്നവര്‍ മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ പരിശോധനാഫലം അറിയിക്കണം. ടെസ്റ്റില്‍ പോസിറ്റീവായാല്‍ വേറെ പരിശോധനകള്‍ നടത്തേണ്ട […]

Read More

രണ്ടാമൂഴം :പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്

ചരിത്ര വിജയം കൊയ്ത പിണറായി സര്‍ക്കാര്‍ ഇന്ന് വീണ്ടും അധികാരത്തിലേക്ക്. തുടര്‍ഭരണമെന്ന ചരിത്ര നേട്ടത്തോടെ രണ്ടാം പിണറായി സര്‍ക്കാര്‍ 17 പുതുമുഖങ്ങളുള്ള 21 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേല്‍ക്കുന്നത്. വൈകിട്ട് മൂന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. 85,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള പന്തലിലാണ് ചടങ്ങ്.രാവിലെ മുഖ്യമന്ത്രിയും സി.പി.ഐ.എം, സി.പി.ഐ നിയുക്ത മന്ത്രിമാരും ആലപ്പുഴ വയലാറിലെയും വലിയചുടുകാടിലെയും രക്തസാക്ഷി സ്മാരകങ്ങളില്‍ എത്തി പുഷ്പാര്‍ച്ചന […]

Read More

കേരള രാഷ്ട്രീയത്തിലെ ധീരവനിത കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി

കേരളത്തിന്റെ വിപ്ലവനായിക കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഏഴു മണിക്ക് തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോന്മുഖതയും ചേര്‍ന്ന ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ […]

Read More

അധോലോക കുറ്റവാളി ഛോട്ടാരാജന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാരാജന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. തിഹാര്‍ ജയില്‍ വെച്ച്‌ രോഗം സ്ഥിരീകരിച്ച ഛോട്ടാ രാജനെ ഏപ്രില്‍ 27ന് ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു ഛോട്ടാ രാജന്‍ അല്‍പം മുന്‍പാണ് മരണത്തിന് കീഴടങ്ങിയത്. കൊലപാതകവും പണംതട്ടലും ഉള്‍പ്പെടെ 70-ഓളം ക്രിമിനല്‍ കേസുകളാണ് ഛോട്ടാരാജനെതിരെ മുംബൈയിലുള്ളത്. രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇന്തോഷ്യയില്‍നിന്ന് പിടികൂടി തിരികെയെത്തിച്ചത്. 61-കാരനായ ഛോട്ടാരാജനെ കനത്ത സുരക്ഷാവലയത്തിലാണ് തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. ഛോട്ടാ രാജനെതിരെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം സിബിഐയ്ക്ക് കൈമാറുകയും […]

Read More

11 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; ജാഗ്രത നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ഇന്ന് മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നി ജില്ലകളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 ാാ മുതല്‍ 115.5 ാാ വരെ […]

Read More