Blog Post

Karanavars > Articles by: admin

കോവിഡ് രണ്ടാം തരംഗത്തിന് പ്രധാനമന്ത്രി മാത്രമാണ് ഉത്തരവാദിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്‍റെ കോവിഡ് വാക്സിന്‍ സ്ട്രാറ്റജി മാറ്റിയില്ലെങ്കില്‍ രാജ്യം മൂന്നും നാലും അഞ്ചും കോവിഡ് തരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ‘പ്രധാനമന്ത്രി തന്ത്രപരമായി ചിന്തിക്കുന്നേയില്ല. അദ്ദേഹം ഒരു ഇവന്‍റ് മാനേജറാണ്. ഈയവസരത്തില്‍ നമുക്ക് സംഭവങ്ങളല്ല, നയങ്ങളാണ് വേണ്ടത്. മനുഷ്യര്‍ മരിച്ചുവീഴുന്ന ഈ സന്ദര്‍ഭത്തിലെങ്കിലും മോദി ഒരു വാക്സിന്‍ നയം രൂപീകരിക്കണം‘- വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി […]

Read More

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. ഇതുവരെ 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ക്ഷേമ പദ്ധതികള്‍ മുന്നോട്ട് പോയിരുന്നത്. അനുപാതമാണ് റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച്‌ ഈ അനുപാതം പുനര്‍ നിശ്ചയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. 2015-ലാണ് നിലവിലെ അനുപാതം നിലവില്‍ വന്നത്.

Read More

അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി

കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ വിമാനങ്ങള്‍ക്ക് 2020 ജൂണ്‍ 26ന് ഏര്‍പ്പെടുത്തിയ ഭാഗിക യാത്രവിലക്ക് പരിഷ്‌കരിക്കുകയാണ് ഡി.ജി.സി.എ ചെയ്തത്. അതേസമയം തെരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യം പരിഗണിച്ച്‌ ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ അനുവദിക്കുമെന്നും ഡി.ജി.സി.എ കൂട്ടിച്ചേര്‍ത്തു. കോവിഡ് സാഹചര്യത്തില്‍ 2020 മാര്‍ച്ച്‌ 23 മുതലാണ് രാജ്യത്ത് ഇന്റര്‍ നാഷണല്‍ ഷെഡ്യൂള്‍ഡ് യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. […]

Read More

തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം ചിറയിന്‍കീഴില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അരയത്തുരുത്തി സ്വദേശി അജിത്താണ് മരിച്ചത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ചിറയന്‍കീഴ് തെങ്ങുവിളയില്‍ തോടിന്‍റെ കരയിലായിട്ടാണ് മൃതദേഹം കിടന്നിരുന്നത്. രാവിലെ എട്ട് മണിക്ക് നാട്ടുകരാണ് വിവരം പൊലീസില്‍ അറിയിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതികളെ കുറിച്ച്‌ സൂചനയുള്ളതായി ചിറയിന്‍കീഴ് പൊലീസ് അറിയിച്ചു. മൃ​ത​ദേ​ഹ​ത്തി​ല്‍ മു​തി​കി​ലും ത​ല​യ്ക്കും വെ​ട്ടേറ്റ പാ​ടു​ണ്ട്.

Read More

ബാഡ്ജ് ധരിച്ചതിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതം -കെ.കെ രമ

തിരുവനന്തപുരം: സത്യപ്രതിജ്ഞക്ക് ബാഡ്ജ് ധരിച്ചതിനെതിരായ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് വടകര എം.എല്‍.എ കെ.കെ. രമ. സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്‍ററില്‍ നിന്നു കൊടുത്ത പരാതിയായിരിക്കാം. പരാതി പരിശോധിച്ച്‌ സ്പീക്കര്‍ തീരുമാനം എടുക്കട്ടെ എന്നും കെ.കെ. രമ പറഞ്ഞു. ടി.പി. ചന്ദ്രശേഖരനെ ഇപ്പോഴും ചിലര്‍ ഭയക്കുന്നതിന്‍റെ സൂചനയാണിത്. സ്പീക്കറുടെ കസേര അടക്കം മറിച്ചിട്ട നിയമസഭയിലെ കൈയ്യാങ്കളി സഭാചട്ടത്തില്‍ ഉള്‍പ്പെട്ടതാണോ എന്ന് രമ ചോദിച്ചു. ഇനിയെത്ര രാഷ്ട്രീയ പോരാട്ടങ്ങള്‍ സഭക്ക് അകത്തും പുറത്തും കാണാനിരിക്കുന്നുവെന്നും കെ.കെ. രമ മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടി. […]

Read More

അമ്മയ്‌ക്ക് കൊവിഡ് ഫലം നെഗ‌റ്റീവ് ചോരകു‍ഞ്ഞിന് പോസി‌റ്റീവ്,​ അമ്ബരന്ന് ഡോക്‌ടര്‍മാര്‍,​ സംഭവം വാരണാസിയില്‍

വാരണാസി: ജനിച്ച്‌ നാല് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന് കൊവിഡ് പരിശോധനാഫലം പോസി‌റ്റീവ്. പക്ഷെ അമ്മയ്‌ക്ക് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗ‌റ്റീവാണെന്നും കണ്ടെത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ എസ്‌എസ് ആശുപത്രിയിലാണ് സംഭവം. മേയ് 25നാണ് 26കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് മുന്‍പ് യുവതിയ്‌ക്ക് നടത്തിയ പരിശോധനയില്‍ കൊവി‌ഡ് നെഗ‌റ്റീവായിരുന്നു. ജനിച്ചയുടന്‍ കുഞ്ഞില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവം അറിഞ്ഞ് യുവതിയുടെ കുടുംബവും ഡോക്‌ടര്‍മാരും ഞെട്ടിപ്പോയി. കുറച്ചുനാളുകള്‍ക്കകം അമ്മയെയും കുഞ്ഞിനെയും വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ആശുപത്രി […]

Read More

സദാ വിസര്‍ജ്യത്തെപ്പറ്റി ചിന്തിക്കുന്നവര്‍ അധിക്ഷേപിക്കാനും അതുപയോഗിക്കുന്നു -മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: നടന്‍ പൃഥ്വിരാജിന്​ എതിരെ സംഘ്​പരിവാര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച്‌​ റവന്യൂമന്ത്രി കെ. രാജന്‍. പൃഥ്വിരാജിനെതിര വര്‍ഗീയ ശക്തികള്‍ നടത്തുന്ന അധിക്ഷേപ പ്രയോഗങ്ങളേയും കുപ്രചരണങ്ങളേയും ശക്തിയായി അപലപിച്ച മന്ത്രി, നടന്‍റെ നിലപാടിനൊപ്പം കേരളത്തിലെ പ്രബുദ്ധ ജനത നിലകൊള്ളുക തന്നെ ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. ”ലക്ഷദ്വീപ്​ വിഷയത്തില്‍ ജനാധിപത്യപരമായി അഭിപ്രായപ്രകടനം നടത്തിയ നടനെതിരെ, രാജ്യം ഭരിക്കുന്ന കക്ഷിയുടെ ടെലിവിഷന്‍ ചാനല്‍ മുതല്‍ മുഖമുള്ളതും ഇല്ലാത്തതുമായ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വരെ ഹീനമായ വ്യക്തിഹത്യ നടത്തുകയാണ്. അവരുടെ ചാനല്‍ സാമാന്യ […]

Read More

‘കൊവിഡ് മരണനിരക്കില്‍ പരാതിയുണ്ട്, മരണം മനപ്പൂര്‍വം കുറച്ചാല്‍ ധനസഹായം കുറച്ച്‌ പേര്‍ക്ക് നല്‍കിയാല്‍ മതിയല്ലോ’-വിഡി സതീശന്‍

തിരുവനന്തപുരം: കൊവിഡ് മരണ നിരക്ക് സംബന്ധിച്ച്‌ ധാരാളം പരാതികളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡില്‍ മതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മരണ നിരക്ക് മനപ്പൂര്‍വം കുറച്ച്‌ കാട്ടിയാല്‍, ധനസഹായം കുറച്ച്‌ പേര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയല്ലോ. മരണം നിരക്ക് കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത് നേട്ടമായാണ് സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ തന്നെ പറഞ്ഞിരിക്കുന്നത്. അതിനാല്‍ കൊവിഡ് കണക്കുകളിലെ ക്രമക്കേടുകള്‍ സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ പറയേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. കൊവിഡ് മൂന്നാം തരംഗം […]

Read More

ടോമിന്‍ ജെ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റി; പുതിയ തസ്തിക സൃഷ്ടിച്ച്‌ നിയമനം, തീരുമാനം തച്ചങ്കരിയുടെ ആവശ്യപ്രകാരമെന്ന് സൂചന

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സി എം ഡിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേക്കാണ് മാറ്റി. മനുഷ്യാവകാശ കമ്മീഷനില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന എക്സ് കേഡര്‍ തസ്തിക പുതുതായി സൃഷ്ടിച്ചുകൊണ്ടാണ് മാറ്റം. കെ എഫ് സിയില്‍ നിന്നും തന്നെ മാറ്റണമെന്ന് തച്ചങ്കരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന്‍്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള ഈ നടപടിയെന്നാണ് സൂചന. ഇതാദ്യമായാണ് ഡിജിപി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ മനുഷ്യാവകാശ കമ്മീഷനില്‍ എത്തുന്നത്. ഡിജിപി ലോക്നാഥ് ബഹ്‌റയ്ക്ക് ശേഷം സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് […]

Read More

വാക്​സിന്‍ ഇന്ത്യക്കാര്‍ക്ക്​ നല്‍കാതെ കയറ്റി അയച്ച​പ്പോള്‍ നല്‍കേണ്ടിവന്നത്​ വലിയവില -കെജ്​രിവാള്‍

ന്യൂഡല്‍ഹി: വാക്​സിന്‍ ഇന്ത്യക്കാര്‍ക്ക്​ നല്‍കേണ്ട സമയത്ത്​ കയറ്റി അയച്ചതിന്​ നല്‍കേണ്ടിവന്നത്​ നിരവധി ജീവനുകളെന്ന്​ ഡല്‍ഹി മുഖ്യമന്ത്രി കെജ്​രിവാള്‍. കോവിഡ്​ ഓണ്‍ലൈന്‍ ബ്രീഫിങ്ങിലാണ്​ കെജ്​രിവാള്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയത്​. ” ലോകത്ത്​ എല്ലാ രാജ്യങ്ങളും വാക്​സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങി. എന്നാല്‍, ഇന്ത്യയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നതിനു പകരം വിദേശത്തേക്ക്​ കയറ്റി അയച്ചു. വാക്​സിനേഷന്‍ നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ രണ്ടാം തരംഗത്തില്‍ നിരവധി ജീവനുകള്‍ നമുക്ക്​ രക്ഷിക്കാമായിരുന്നു”- കെജ്​രിവാള്‍ പറഞ്ഞു. ”വാക്​സിന്‍ എത്തിക്കാന്‍ എല്ലാ മുഖ്യമന്ത്രിമാരും ശ്രമം നടത്തിയെങ്കിലും ഒന്നും […]

Read More