റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തെ അവഗണിച്ച് കേന്ദ്രം
January 12, 2022 3:20 pm
0
ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ കേരളത്തിന് നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍.
ജാടായുപ്പാറ പ്രമേയമാക്കിയ നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ ജൂറി നേരത്തെ അനുമതി നല്‍കിയിരുന്നു. റിപ്പബ്ലിക്ക് ദിന പരേഡില്‍ മുന്‍പ് 5 തവണ കേരളത്തിന് മെഡല്‍ ലഭിച്ചിട്ടുണ്ട്.
ജടായുപ്പാറയുടെ ഒരു വശത്തു നിന്നു നോക്കുമ്ബോഴു ള്ള ദൃശ്യ മാതൃകയാണ് കേരളം ആദ്യം സമര്‍പ്പിച്ചത്. ദൃശ്യത്തിന്റെ ആദ്യ മാതൃകയില്‍ പ്രധാന കവാടത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ ലോഗോ ഉള്‍പ്പെടുത്തിയിരുന്നു.
ആദ്യം സമര്‍പ്പിച്ച മാതൃകയില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ജൂറി ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചു. സ്ത്രീശാക്തീകരണ ലോഗോ മാറ്റി ശങ്കരാചാര്യരുടെ ചിത്രം വയ്ക്കണമെന്നു ജൂറി നിര്‍ദേശിച്ചു. അതോടെ ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തു പുതിയ സ്കെച്ചുകള്‍ കേരളം നല്‍കി. തുടര്‍ന്ന് നിശ്ചല ദൃശ്യത്തിനൊപ്പമുള്ള സംഗീതം ചിട്ടപ്പെടുത്തുന്നതിന് കേരളത്തിന് ജൂറി അനുമതി നല്‍കിയിരുന്നു. എന്നാല്‍ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ കേരളം പട്ടികയില്‍ ഇല്ല. ഇതാദ്യമായി അല്ല കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുമതി നിഷേധിക്കുന്നത്. മുന്‍പ് രണ്ട് തവണയും കേരളത്തിന് നിശ്ചല ദൃശ്യം പ്രദര്‍ശിപ്പിക്കാന്‍ ഉള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. റിപ്പബ്ലിക്ക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യത്തിന് മുന്‍പ് 5 തവണ മെഡല്‍ ലഭിച്ച സംസ്ഥാനമാണ് കേരളം. കയര്‍ എന്ന പ്രമേയത്തിലെ നിശ്ചലദൃശ്യവുമായാണ് കഴിഞ്ഞ വര്‍ഷം കേരളം റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തത്.