Monday, 21st April 2025
April 21, 2025

25 ദിവസം, 25 കോടി കളക്ഷന്‍; ‘അജഗജാന്തരം’ കുതിക്കുന്നു

  • January 12, 2022 3:04 pm

  • 0

റിലീസ് ചെയ്ത മൂന്നാഴ്ചക്കുള്ളില്‍ 25കോടി കളക്ഷന്‍ നേടി അജഗജാന്തരം‘. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് സംബന്ധിച്ച വിശദശാംശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23നാണ് സിനിമ തീയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത മൂന്നാഴ്ചകള്‍ പിന്നിടുമ്ബോഴും മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. നടന്‍ ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ് അജഗജാന്തരം ചിത്രത്തിന്റെ ഛായാഗ്രഹണവും ക്ലൈമാക്‌സും ഇതിനോടകം ചര്‍ച്ച വിഷയമായിട്ടുണ്ട്.ചിത്രത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ചും സൗണ്ടും മിക്‌സിങ്ങിനെക്കുറിച്ചും അടക്കം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.