കുതിച്ചു കയറുന്നൂ; പ്രതിദിന കോവിഡ് രോഗികള്‍ രണ്ടു ലക്ഷത്തിലേക്ക്
January 12, 2022 10:30 am
0
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക് അടുക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ കോവിഡ് കണക്കുകളേക്കാള്‍ 15.8 ശതമാനം കൂടുതലാണ് ഇന്നത്തേത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.5 ശതമാനമാണ്.
രാജ്യത്തെ ശരാശരി മരണസംഖ്യയില്‍ 70 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 442 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 4,84,655 ആയി ഉയര്‍ന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ നിലവില്‍ 9,55,319 ആയി ഉയര്‍ന്നിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങളിലെ 4,500 അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 481 റസിഡന്റ് ഡോക്ടര്‍മാര്‍ക്കും രോഗം ബാധിച്ചു. പുതിയതായി 4,868 ഒമിക്രോണ്‍ കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.