Thursday, 23rd January 2025
January 23, 2025

ഓങ് സാന്‍ സൂചിക്ക് വീണ്ടും തടവു ശിക്ഷ

  • January 10, 2022 1:00 pm

  • 0

യാങ്കൂണ്‍: ഓങ് സാന്‍ സൂചിക്ക് വീണ്ടും തടവു ശിക്ഷ. അനധികൃതമായി ഇറക്കുമതി ചെയ്തത വാക്കി ടോക്കികള്‍ കൈവശം വച്ചതിനും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും കുറ്റക്കാരിയാണെന്ന് കണ്ടെത്തി നാല് വര്‍ഷത്തെ തടവുശിക്ഷയാണ് പട്ടാളത്തിന്‍റെ നിയന്ത്രണത്തിലുള്ള കോടതി വിധിച്ചത്.

മ്യാന്‍മറിലെ സൈനികഭരണകൂടത്തിനെതിരെ ജനവികാരം സൃഷ്ടിച്ചു എന്നാരോപിച്ച്‌ കഴിഞ്ഞമാസം കോടതി സൂചിയെ നാലുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. സൂചിക്കൊപ്പം രണ്ട് അനുയായികളെയും ശിക്ഷിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓങ്‌ സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ജനകീയ സര്‍ക്കാരിനെ അട്ടിമറിച്ച്‌ സൈന്യം ഭരണം പിടിച്ചത്. ഇതിനു പിന്നാലെ മ്യാന്‍മറില്‍ സൈനിക ഭരണത്തിനെതിരായി വ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നു. ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടെ 1,400ലധികം സാധാരണക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.