നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും, 24 മണിക്കൂറിനിടെ രാജ്യത്ത് 1.79 ലക്ഷം പുതിയ കൊവിഡ് കേസുകള്‍
January 10, 2022 10:40 am
0
ന്യൂഡല്‍ഹി: ഇന്ന് 179723 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 147 കൊവിഡ് മരണങ്ങളും ഉണ്ടായി.
കഴിഞ്ഞ ദിവസം 159632 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിരുന്നു. രാജ്യത്ത് ശക്തമായികൊണ്ടിരിക്കുന്ന ഒമിക്രോണ്‍ വ്യാപനത്തില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരും രോഗ ബാധിതരാകുന്നുണ്ട്. അതേസമയം രോഗ വ്യാപനം കുറയ്ക്കുന്നതിനായി തമിഴ്നാട്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കി.
കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്ന് മുതല്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ള മറ്റ് രോഗ ബാധിതര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക.