പരശുരാമന്റെ മഴു റെഡി…
November 15, 2019 12:00 pm
0
പരശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ കേരളത്തിൽ ജേക്കബ് തോമസിനെ പോലെ ‘പണി‘ കിട്ടിയ ഐപിഎസുകാർ കുറവാണ്. ഡിജിപി കസേരയിൽ ഇരിക്കേണ്ട ആളെ കത്തിയും മൺവെട്ടിയും ഉണ്ടാക്കുന്ന കമ്പനി, ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിലെ എംഡിയായി ഇരുത്തിയപ്പോൾ തന്നെ ജേക്കബ് തോമസ് പറഞ്ഞതാണ് നല്ല മഴുവും കത്തിയും കോടാലിയുമെല്ലാം ഇനി കേരളത്തിലുണ്ടാവുമെന്ന്. പറഞ്ഞ വാക്ക് പാലിച്ചു തുടങ്ങിയിരിക്കുകയാണ് ജേക്കബ് തോമസ്.
പരശുരാമന്റെ മഴുവാണ് ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് പുറത്തിറക്കിയത്. ആറൻമുള കണ്ണാടി പോലെ പരശുരാമന്റെ മഴുവും ബ്രാൻഡ് ചെയ്ത് ഇറക്കുകയാണ് ലക്ഷ്യം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഇവ പ്രധാനമായും ലഭ്യമാക്കുക. ഓൺലൈൻ വിപണിയും ലക്ഷ്യമിടുന്നുണ്ട്. 100 തരം വിത്യസ്ത മഴു പുറത്തിറക്കുമെന്ന് ജേക്കബ് തോമസ് പറയുന്നു.
ഷൊർണൂരിൽ സംഘടിപ്പിച്ച ചെറുകിട വ്യവസായ മേളയിലാണ് പരശുരാമന്റെ മഴു പുറത്തിറക്കിയത്.