ഡല്‍ഹിയില്‍ രണ്ടുദിവസം പരിശോധിച്ച 84 ശതമാനം കേസുകളം ഒമിക്രോണ്‍
January 3, 2022 3:12 pm
0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടുദിവസം റിപ്പോര്‍ട്ട് കോവിഡ് കേസുകളില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദം. ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിച്ചതാണ് ഇക്കാര്യം.
ഡിസംബര്‍ 30, 31 ദിവസങ്ങളിലെ സാമ്ബിളുകളാണ് ജനിതക ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദത്തിന്‍റേതാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
പുതുതായി 4,000 ത്തോളം പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗസ്ഥിരീകരണ നിരക്ക് ആറുശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ഏഴരമാസത്തെ ഏറ്റവും ജയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണിതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഡല്‍ഹിയില്‍ കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആശുപത്രികളിലെ കിടക്ക സൗകര്യം പരിമിതമാണ്. ഈഴാഴ്ച കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യതലസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ചിരുന്നു. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് തിയറ്ററുകള്‍, മാളുകള്‍ ഉള്‍പ്പെടെയുള്ളവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.