കോഹ്ലിക്ക് പരിക്ക്, രാഹുല്‍ നായകന്‍; ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു
January 3, 2022 2:37 pm
0
ജൊഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കെ.എല്‍. രാഹുല്‍ നയിക്കും. വിരാട് കോഹ്ലിക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് രാഹുല്‍ നായകനായത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. കോഹ്ലിയുടെ പകരക്കാരനായി ഹനുമ വിഹാരി ടീമിലിടം കണ്ടെത്തി. കഴിഞ്ഞ വര്‍ഷം നടന്ന സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന് ശേഷം ആദ്യമായാണ് വിഹാരി ടെസ്റ്റില്‍ പാഡ് അണിയുന്നത്. അതേസമയം ഡുവാന്‍ ഒലിവിയറും കൈല്‍ വെരിയന്നെയും പ്രോട്ടിയേസ് ടീമില്‍ ഇടം നേടി.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ചരിത്രനേട്ടത്തിനുമിടയില് ഒരു മത്സരത്തിന്റെ ദൂരം മാത്രം. മൂന്നു മത്സര പരമ്ബരയിലെ ആദ്യ കളിയില്‍ ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യക്ക് രണ്ടാം മത്സരം കൂടി ജയിച്ചാല്‍ പരമ്ബര സ്വന്തമാക്കാം.