റെഡ് സോണില്‍ ബംഗളൂരു ; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് റവന്യൂമന്ത്രി
January 3, 2022 11:57 am
0
ബംഗളൂരു : കര്‍ണാടകയില്‍ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് റവന്യൂമന്ത്രി ആര്‍ അശോക.
ബംഗളൂരുവില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നും മന്ത്രി അശോക അറിയിച്ചു.ജനുവരി 7ന് മുന്‍പായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് മന്ത്രി അറിയിച്ചത്.
കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടിക പ്രകാരം ബംഗളൂരു റെഡ് സോണിലാണ്.