Thursday, 23rd January 2025
January 23, 2025

തുണിത്തരങ്ങള്‍ക്കും ചെരുപ്പിനും നികുതി വര്‍ധിപ്പിക്കില്ല; തീരുമാനം മരവിപ്പിച്ച്‌ ജിഎസ്ടി കൗണ്‍സില്‍

  • December 31, 2021 3:02 pm

  • 0

ന്യൂഡല്‍ഹി: തുണിത്തരങ്ങളുടെയും ചെരുപ്പിന്റെയും നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജി.എസ്.ടി കൗണ്‍സിലിലാണ് തീരുമാനം.

നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കാനുളള തീരുമാനമാണ് മരവിപ്പിച്ചത്.

തുണിത്തരങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകും. ജനുവരി ഒന്നിന് പുതിയ നികുതി നിലവില്‍ വരാനിരിക്കെയാണ് ജി.എസ്.ടി കൗണ്‍സിലില്‍ നിര്‍ണായക തീരുമാനമുണ്ടായത്. നികുതി വര്‍ധന മരവിപ്പിക്കണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

ഗുജറാത്ത്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി വര്‍ധിപ്പിക്കുന്നതിനെ തങ്ങള്‍ അനുകൂലിക്കുന്നില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ നിലപാടെടുത്തു.