ശിശുദിനത്തിന് പഞ്ചരത്‌നങ്ങള്‍
November 15, 2019 9:55 am
0
എസ്.എ.ടി. ആശുപത്രിയിലെ ശിശുദിനാഘോഷത്തിന് മിഴിവേകാന്‍ ഇക്കുറി പഞ്ചരത്‌നങ്ങളുമെത്തി. വെഞ്ഞാറമൂട് സ്വദേശിനി രമാദേവിക്ക് ഒറ്റ1995-ല് പ്രസവത്തില്‍ ജനിച്ച അഞ്ചു മക്കളായിരുന്നു ഇക്കുറി വിശിഷ്ടാതിഥികള്‍. എസ്.എ.ടി. യില്‍ ജനിച്ച ഇവരെ ക്ഷണിച്ചുകൊണ്ടാണ് ഇക്കുറി ആശുപത്രി അധികൃതര്‍ ശിശുദിനാഘോഷം വ്യത്യസ്തമാക്കിയത്.
ചടങ്ങില്‍ രമാദേവിയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജന്‍ എന്നിവര്‍ക്കൊപ്പം എത്തിയിരുന്നു. റിക്രിയേഷന്‍ ഹാളില്‍ നടന്ന ശിശുദിനാഘോഷച്ചടങ്ങ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്തു.
നവംബര്‍ 14 ന് മാത്രമല്ല, എല്ലാ ദിവസവും കുട്ടികള്‍ക്ക് ആഘോഷിക്കാനും സന്തോഷിക്കുവാനുമുള്ള അവസരവും ചുറ്റുപാടുകളുമുണ്ടാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്.എ.ടി. യില്‍ 2016 ബാച്ചിലെ എം.ഡി. പീഡിയാട്രിക്‌സില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പാര്‍വതി എസ്.മേനോന് പ്രൊഫ. സതി മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍ അദ്ദേഹം കൈമാറി. ആശുപത്രി വാര്‍ഡുകളില്‍, രോഗീപരിചരണത്തിന് മികച്ച വാര്‍ഡായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാം വാര്‍ഡിലെ ജീവനക്കാര്‍ക്കും, ഏറ്റവും വൃത്തിയുള്ള വാര്‍ഡായി തിരഞ്ഞെടുത്ത നാലാം വാര്‍ഡിലെ ജീവനക്കാര്‍ക്കും ടിക്കാറാം മീണ ഉപഹാരങ്ങള്‍ നല്‍കി.
വിശിഷ്ടാതിഥികളായ പഞ്ചരത്‌നങ്ങളെയും ആദരിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.കെ. അജയകുമാര്‍ അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. എ.സന്തോഷ് കുമാര്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നിര്‍മ്മല, ഡോ. വി.കെ.ദേവകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. അനിത, ഡോ. സൂസന്‍ ഉതുപ്പ്, ആര്‍.എം.ഒ.മാരായ ഡോ. പ്രിയശ്രീ, ഡോ. വിജയകുമാര്‍, നഴ്‌സിങ് ഓഫീസര്‍ അനുരാധ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും മജീഷ്യന്‍ ഭരതിന്റെ നേതൃത്വത്തില്‍ മാജിക് ഷോയും നടന്നു.