Tuesday, 22nd April 2025
April 22, 2025

ദില്ലിയില്‍ റസിഡന്‍്റ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിച്ചു

  • December 31, 2021 11:38 am

  • 0

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചത്.

സുപ്രീം കോടതിയിലേക്ക് ഉള്‍പ്പടെ നടത്തിയ മാര്‍ച്ചില്‍ ഡോക്ടര്‍മാര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാം എന്ന് പൊലീസ് അറിയിച്ചു. രാജ്യ തലസ്ഥാനത്തെ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പോലും റസിഡന്‍്റ് ഡോക്ടര്‍മാര്‍ സമരത്തിലായതോടെ ബാധിക്കപ്പെട്ടിരുന്നു.

നീറ്റ് പിജി കൗണ്‍സലിംഗ് വൈകുന്നതിന് എതിരെ ഫോര്‍ഡ ഉള്‍പ്പടെയുള്ള സംഘടനകള്‍ നടത്തിയ സമരത്തിന് രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.