Thursday, 23rd January 2025
January 23, 2025

മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച മുത്തശ്ശന്‍ പിടിയില്‍

  • November 14, 2019 9:00 pm

  • 0

ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം ഗ്രാമത്തില്‍ മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച മുത്തശ്ശന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഗംഗാ പ്രസാദ് എന്നയാളാണ് അറസ്റ്റിലായത്.

കുട്ടിയെ മുത്തശ്ശനടുത്താക്കി അമ്മ പുറത്തു പോയിരുന്നു.ഈ സമയത്താണ് ഗംഗാ പ്രസാദ് കുട്ടിയെ പീഡിപ്പിച്ചത്. വീട്ടില്‍ തിരിച്ചെത്തിയ അമ്മ മകള്‍ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി.ശേഷം കുഞ്ഞിനെ വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്നാണ് പരാതിയുമായി സമീപിച്ചതെന്നു മണ്ഡവല്ലി പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ പറഞ്ഞു.സംഭവത്തില്‍ പോലീസ് തുടരന്വേഷണം ആരംഭിച്ചു.