Tuesday, 22nd April 2025
April 22, 2025

കുട്ടികളുടെ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍

  • December 27, 2021 2:50 pm

  • 0

കുട്ടികളുടെ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍. 15-18 വയസ് വരെയുള്ളവര്‍ക്ക് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ രേഖയും രജിസ്ട്രേഷന് ഉപയോഗിക്കാം.

15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഭാരത് ബയോടെക്കിന്റെ രണ്ടു ഡോസ് കോവാക്സിന്‍ അല്ലെങ്കില്‍ സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് സൈകോവ് ഡി വാക്സിനാണ് കുട്ടികള്‍ക്കു നല്‍കുക.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നോവാവാക്സിന്‍റെ പരീക്ഷണം ഏഴ് വയസ്സു മുതല്‍ 11 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ നടത്തി.