മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പിന്മാറി പൃഥ്വിരാജ്; ഇനി കടുവയിലേക്ക്
December 27, 2021 12:04 pm
0
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ‘ബറോസ്” വാര്‍ത്തകളിലിടം പിടിച്ചിരുന്നു.
വലിയൊരു താര നിര തന്നെയാണ് ചിത്രത്തിലുണ്ടായിരുന്നത്. എന്നാലിപ്പോള്‍ പൃഥ്വിരാജ് ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.
ഡേറ്റ് ക്ലാഷിനെ തുടര്‍ന്നാണ് താരം പിന്മാറിയത്. ബറോസിന്റെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വിയുടെ സീനുകള്‍ ഷൂട്ട് ചെയ്‌തിരുന്നു. പിന്നീട് കൊവിഡിനെ തുടര്‍ന്ന് ഷൂട്ട് നിറുത്തി വയ്‌ക്കുകയായിരുന്നു. ഷൂട്ടിംഗ് പുനരാംരഭിച്ചപ്പോള്‍ ഇതുവരെ ഷൂട്ട് ചെയ്‌തതെല്ലാം റീ ഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ പെണ്‍കുട്ടിയുടെ ലുക്ക് മാറിയതോടെയാണ് ചിത്രം വീണ്ടും ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത്. നിലവില്‍ പൃഥ്വിരാജ് ഷാജി കൈലാസിന്റെ കടുവയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ്. അതിനുശേഷം ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പ്രവേശിക്കും.