Thursday, 23rd January 2025
January 23, 2025

ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ വ്യവസായിയുടെ വീട്ടില്‍ നിന്ന് 150 കോടി കണ്ടെത്തി, പണക്കൂമ്ബാരങ്ങള്‍ക്കിടയില്‍ യന്ത്രവും

  • December 24, 2021 1:25 pm

  • 0

ന്യൂഡല്‍ഹി: പെര്‍ഫ്യൂം നിര്‍മ്മാതാവ് പിയുഷ് ജെയിനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 150 കോടി രൂപ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ്.

റെയ്ഡുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും ഗുജറാത്തിലുമാണ് റെയ്ഡ്.

മഞ്ഞ നിറത്തിലുള്ള ടേപ്പുകളാല്‍ ചുറ്റിയിരിക്കുന്ന പ്ളാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ചിരിക്കുന്ന പണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ കവറുകളിലും 30 ബണ്ട് പണക്കെട്ടുകളും കാണാം.

മറ്റൊരു ചിത്രത്തില്‍ ജിഎസ്‌ടി ഉദ്യോഗസ്ഥര്‍ പണം എണ്ണി ചിട്ടപ്പെടുത്തുന്നതാണ് കാണാന്‍ കഴിയുന്നത്. ചുറ്റും കാണുന്ന പണക്കൂമ്ബാരങ്ങള്‍ക്കിടയില്‍ മൂന്ന് നോട്ട്‌എണ്ണല്‍ യന്ത്രവും നിരത്തി വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ റെയ്ഡുകള്‍ നടക്കുകയാണ്.