ഇന്ത്യക്കാരന്‍ ഭര്‍ത്താവിനെ ഷാര്‍ജ പോലീസ് പൊക്കി…
November 14, 2019 6:00 pm
0
ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാക്കുന്നതായി വ്യക്തമാക്കി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്. ഭാര്യയുടെ ട്വീറ്റ് കണ്ടതോടെ ഷാര്‍ജ പൊലീസ് ഉടനടി പ്രതികരിച്ചു. ഇന്ത്യക്കാരിയായ സ്ത്രീയെ കണ്ടെത്തിയ പൊലീസ് 47കാരനായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
നവംബര്‍ 12ന് ട്വീറ്റ് ചെയ്ത വീഡിയോയിലാണ് 33കാരിയായ ജാസ്മിന്‍ സുല്‍ത്താന്‍ ഒരു കണ്ണില്‍ നിന്നും ചോര ഒഴുകുന്ന നിലയില്‍ പ്രത്യക്ഷപ്പെട്ടത്. ‘അടിയന്തര സഹായം വേണം. എന്റെ പേര് ജാസ്മിന്‍ സുല്‍ത്താന്‍, യുഎഇയിലെ ഷാര്‍ജയില്‍ താമസിക്കുന്നു. മുഹമ്മദ് ഖിസാര്‍ ഉല്ലയാണ് ഭര്‍ത്താവ്. ഇയാള്‍ എന്നെ മോശം രീതിയില്‍ പീഡിപ്പിക്കുകയാണ്, എനിക്ക് സഹായം വേണം‘, ജാസ്മിന്‍ ട്വിറ്ററില്‍ കുറിച്ചു.
ഭര്‍ത്താവ് തന്നെ പതിവായി അക്രമിക്കുന്നതായി യുവതി പരാതിപ്പെട്ടു. ഏഴ് വര്‍ഷക്കാലമായി വിവാഹം ചെയ്ത് താമസിക്കുന്ന ഇവര്‍ക്ക് അഞ്ചും, 17 മാസവും പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുണ്ട്. ഭര്‍ത്താവ് തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ എടുത്ത് കൊണ്ട് പോയെന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.
പാസ്‌പോര്‍ട്ടിന് പുറമെ സ്വര്‍ണ്ണാഭരണങ്ങളും കൊണ്ടുപോയ വിവരം ഫെബ്രുവരിയില്‍ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. സ്വദേശമായ ബെംഗളൂരുവിലേക്ക് തനിക്ക് തിരിച്ചുപോകാനുള്ള സഹായം വേണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടെന്നും ജാസ്മിന്‍ വ്യക്തമാക്കി. ഷാര്‍ജയില്‍ മറ്റ് ബന്ധുക്കളെ കുട്ടികളെ നോക്കാന്‍ പണമോ ഇല്ലെന്ന് ഇവര്‍ പറയുന്നു.
സംഭവത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി എടുത്തതായി ഷാര്‍ജ പൊലീസ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. എന്നിരുന്നാലും ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്നും അവര്‍ ഉപദേശിച്ചു. സമൂഹത്തില്‍ നെഗറ്റീവ് പ്രതികരണം സൃഷ്ടിക്കുമെന്നാണ് പൊലീസിന്റെ വാദം.