രാജ്യത്ത് 6,317 പേര്‍ക്ക് കൂടി കോവിഡ് ; 213 ഒമിക്രോണ്‍
December 22, 2021 12:50 pm
0
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 6,317 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 18.6 ശതമാനം വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത് . 318 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4,78,325 ആയി ഉയര്‍ന്നു .
ആകെ രോഗബാധിതര്‍ 3,47,58,481.
അതെ സമയം 2,748 പ്രതിദിന രോഗികളുമായി കേരളം തന്നെയാണ് മുന്നില്‍ . 24 മണിക്കൂറിനിടെ 6,906 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തര്‍ 34,201,966 ആയി ഉയര്‍ന്നു .സജീവ രോഗികളുടെ എണ്ണം 78,190 ആയി. 575 ദിവസത്തിനിടെയുള്ള കുറഞ്ഞ കണക്കാണിത്.
ആകെ രോഗമുക്തി നിരക്ക് 98.40 ശതമാനമായി ഉയര്‍ന്നു . പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.51 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.58 ശതമാനവുമാണ് . രാജ്യത്തെ ആകെ വാക്സിനേഷന്‍ 138.95 ( 1,38,95,90,670 ) കോടിയായി ഉയര്‍ന്നു .അതെ സമയം രാജ്യത്തെ ഒമൈക്രോണ്‍ രോഗികളുടെ എണ്ണം വിവിധ സംസ്ഥാനങ്ങളിലായി 213 ആയി വര്‍ധിച്ചിട്ടുണ്ട് .ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് രോഗികളുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് .