Thursday, 23rd January 2025
January 23, 2025

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 35,560 രൂപ

  • December 17, 2021 4:08 pm

  • 0

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. വെള്ളിയാഴ്ച ഗ്രാമിന് 40 രൂപ വര്‍ധിച്ച്‌ 4,570 രൂപയും പവന് 320 രൂപ വര്‍ധിച്ച്‌ 35,560 രൂപയിലുമാണ് ഇന്നത്തെ നിരക്ക്.

വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ച്‌ ഗ്രാമിന് 4,530 രൂപയിലും പവന് 35,240 രൂപയിലുമായിരുന്നു വ്യാപാരം.

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതോടെ ഇന്നും ഇന്നലെയും ആയി ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ചു. ഏറ്റവും കുറഞ്ഞ നിരക്ക് ഡിസംബര്‍ 3 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമാണ്. അതായത് 15 ദിവസത്തിനുള്ളില്‍ ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് വര്‍ധിച്ചിട്ടുള്ളത്.

ബോണ്ട് വരുമാനം മുന്നേറുകയാണെങ്കിലും രാജ്യാന്തര സ്വര്‍ണ വില 1800 ഡോളറിന് തൊട്ട് താഴെ എത്തിക്കഴിഞ്ഞു. 1813 ഡോളറില്‍ വീണ്ടും സ്വര്‍ണം മുന്നേറ്റം പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ പറഞ്ഞു.