Thursday, 23rd January 2025
January 23, 2025

ഇനിയും ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ

  • November 14, 2019 4:00 pm

  • 0

യുവതീ പ്രവേശനത്തിന് വിലക്കില്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ. പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവിന് പിന്നില്‍ രാഷ്ട്രീയവല്‍കരണമാണെന്നും കനകദുര്‍ഗ ആരോപിച്ചു.

മൗലികാവകാശം അടിസ്ഥാനമാക്കിയാണ് സുപ്രീംകോടതി ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചത്. പുനഃപരിശോധനാ ഹരജികള്‍ പരിശോധിച്ച്‌ വീണ്ടും തീരുമാനിക്കണമെന്ന കോടതി നിലപാടില്‍ രാഷ്ട്രീയം ഉണ്ടെന്ന് സംശയിക്കണമെന്നും കനകദുര്‍ഗ ചൂണ്ടിക്കാട്ടുന്നു.

വിധിയില്‍ നിരാശയില്ല. വിശാല ബെഞ്ചിന് വിട്ട നടപടി സ്വാഗതം ചെയ്യുന്നു. ശബരിമല പ്രവേശനത്തിന് പുരോഗന ചിന്താഗതിക്കാരായ യുവതികള്‍ നിയമപോരാട്ടം തുടരുമെന്നാണ് പ്രതീക്ഷയെന്നും കനകദുര്‍ഗ പറഞ്ഞു.

12 വര്‍ഷം എല്ലാ വശങ്ങളും പരിശോധിച്ചാണ് യുവതീ പ്രവേശനം അനുവദിച്ച്‌ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. എന്നിട്ടും വിശ്വാസവും രാഷ്ട്രീയവും അടിസ്ഥാനമാക്കി കോലാഹലം ഉണ്ടാക്കി.