ഒമിക്രോണ്‍ വ്യാപനം അതിവേഗത്തില്‍; രോഗബാധ 77 രാജ്യങ്ങളില്‍; ജാഗ്രത വര്‍ധിപ്പിക്കണം; തയ്യാറെടുപ്പുകള്‍ ശക്തിപ്പെടുത്തണമെന്ന് ഡബ്ല്യുഎച്ച്‌ഒ
December 16, 2021 12:51 pm
0
ന്യൂദല്‍ഹി: ലോകത്ത് ഒമിക്രോണ്‍ വ്യാപനം വളരെ വേഗത്തിലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ).
കൊവിഡിന്റെ മറ്റ് വകഭേദത്തേക്കാളും വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നതെന്നും അതിനാല്‍ ലോക രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. നിലവില്‍ 77 രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഔദ്യോഗികമായി രോഗം സ്ഥിരീകരിക്കാത്ത രാജ്യങ്ങളില്‍ പോലും രോഗബാധയുണ്ടെന്നാണ് സംശയിക്കുന്നതെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് അറിയിച്ചു. രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണെങ്കിലും വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലെങ്കില്‍ ആരോഗ്യ സംവിധാനങ്ങളെ പോലും അട്ടിമറിക്കാനുള്ള സാധ്യത വലുതാണെന്നും അദ്ദേഹം പറഞ്ഞു.