Thursday, 23rd January 2025
January 23, 2025

വീട്ടമ്മയെ ആക്രമിച്ച്‌ താലിമാല കവര്‍ച്ച ചെയ്ത മോഷ്ടാവിന് ആറാം ദിവസം മനം മാറ്റം

  • November 14, 2019 8:00 pm

  • 0

വീട്ടമ്മയെ ആക്രമിച്ച്‌ താലിമാല കവര്‍ച്ച ചെയ്ത മോഷ്ടാവിന് ആറാം ദിവസം മനം മാറ്റം, പിന്നെ ഉണ്ടായ സംഭവം ഇങ്ങനെ. വീട്ടമ്മയുടെ കഴുത്തില്‍നിന്ന് പൊട്ടിച്ചെടുത്ത മാല കള്ളന്‍ തിരിച്ച്‌ മുറ്റത്തുകൊണ്ടിട്ടു. മോഷണം കഴിഞ്ഞ് ആറാംദിവസമാണ് മാല മുറ്റത്തിട്ടത്. അഞ്ചേമുക്കാല്‍ പവന്‍ തൂക്കംവരുന്ന താലിമാലയാണ് തിരിച്ചുകിട്ടിയത്.

വെട്ടം പഞ്ചായത്തിലെ ഇല്ലത്തെ പടിയിലെ ഓടേങ്ങലത്ത് ദാസന്റെ ഭാര്യ ബേബിയുടെ സ്വര്‍ണമാലയായിരുന്നു നഷ്ടപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച വീട്ടുകാര്‍ വ്യായാമത്തിനായി പുലര്‍ച്ചെനടക്കാന്‍ പോയപ്പോള്‍ വീട്ടിനരികില്‍ ഒളിച്ചുനിന്ന കള്ളന്‍ വീട്ടമ്മയെ ആക്രമിച്ച്‌ വീഴ്ത്തി കഴുത്തില്‍നിന്ന് പിടിച്ചുപറിച്ചുകൊണ്ടുപോയതായിരുന്നു മാലചൊവ്വാഴ്ച രാത്രിയോടെയാണ് കള്ളന്‍ മാല ബേബിയുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചത്.