Friday, 24th January 2025
January 24, 2025

കാശി തെരഞ്ഞെടുപ്പ്​ പ്രചാരണായുധമാക്കുന്നതിന്​ തുടക്കം കുറിച്ച്‌​ മോദി

  • December 13, 2021 3:50 pm

  • 0

ബാബരി മസ്​ജിദ്​ തകര്‍ത്ത്​ രാമക്ഷേത്രം നിര്‍മിക്കുന്നതിന്​ പിന്നാലെ കാശിയും തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങള്‍ക്ക്​ ഉപയോഗപ്പെടുത്താനൊരുങ്ങി സംഘ്​പരിവാറും ബി.ജെ.പിയും.

ഇതിന്​ മുന്നോടിയായി കാശിയില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പ്രഖ്യാപിക്കുകയും ചെയ്​തു. ഉത്തര്‍ പ്രദേശ്​ തെരഞ്ഞെടുപ്പില്‍ അടക്കം കാശി വിഷയം ഉയര്‍ത്തിയാകും ബി.ജെ.പിയുടെ പ്രചാരണം. കഴിഞ്ഞ ദിവസം വാരാണസിയില്‍ നടന്ന ഭവ്യകാശിപരിപാടിയില്‍ ഹിന്ദുത്വയെ ആളിക്കത്തിക്കുന്ന വാക്കുകളാണ്​ മോദി പ്രയോഗിച്ചത്​.

അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍നിന്ന്​:

കാലചക്രം നോക്കൂ, കാശി മുന്നോട്ട് പോകുമ്ബോള്‍, ഭീകരതയുണ്ടാക്കിയവര്‍ ചരിത്രത്തിന്‍റെ താളുകളില്‍ ഒതുങ്ങിയിരിക്കുന്നു.

കാശി ചരിത്രവും അതിന്‍റെ ഉയര്‍ച്ച താഴ്ചയും കണ്ടിട്ടുണ്ട്. എത്രയോ സുല്‍ത്താന്‍മാര്‍ വന്നു പോയി. എന്നാല്‍ ഈ സ്ഥലം ഇപ്പോഴും ഇവിടെയുണ്ട്. സംസ്‌കാരത്തെ റാഡിക്കലിസം ഉപയോഗിച്ച്‌ കൊല്ലാന്‍ ശ്രമിച്ച ഔറംഗസീബിന്‍റെ മര്‍ദ്ദനമാണ് ചരിത്രം കണ്ടത്. എന്നാല്‍ ഈ രാജ്യത്ത് ഒരു ഔറംഗസേബ് വന്നപ്പോള്‍ ശിവജിയും വന്നു.

വാരാണസിയിലെ ജനങ്ങളുടെ വിശ്വാസവുമായാണ്​ ഞാന്‍ വാരാണസിയില്‍ വന്നത്​.

വാരാണസിയിലെ ആളുകളെ ചിലര്‍ സംശയിച്ചിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു. വാരാണസിയെക്കുറിച്ച്‌ ഇങ്ങനെയൊരു അഭിപ്രായം ഉണ്ടായതില്‍ ഞാന്‍ അത്ഭുതപ്പെട്ടു. എന്നാല്‍ കാശി കാശിയാണ്‘.

വിശ്വനാഥ് ധാം ഇന്ന് ഊര്‍ജ്ജം നിറഞ്ഞതാണ്, അതിന്‍റെ പ്രാധാന്യം വ്യക്തമാണ്. സമീപപ്രദേശങ്ങളില്‍ നഷ്ടപ്പെട്ട നിരവധി പുരാതന ക്ഷേത്രങ്ങള്‍ വീണ്ടും പുനഃസ്ഥാപിച്ചു. ദേവന്‍ തന്‍റെ ഭക്തരുടെ സേവയില്‍ സന്തുഷ്ടനാണ്, അതുകൊണ്ടാണ് അദ്ദേഹം ഇന്ന് നമ്മെ അനുഗ്രഹിച്ചിരിക്കുന്നത്.

നമ്മുടെ സംസ്കാരത്തിന്‍റെയും പാരമ്ബര്യത്തിന്‍റെയും പുരോഗതിയുടെയും പ്രതിഫലനമാണ് കാശി വിശ്വനാഥ സമുച്ചയം. നിങ്ങള്‍ ഇവിടെ വരുമ്ബോള്‍, നിങ്ങളെ ഇവിടെ എത്തിക്കുന്നത് വിശ്വാസത്തിന് മാത്രമല്ല, ഭൂതകാലത്തെക്കുറിച്ച്‌ നിങ്ങള്‍ അഭിമാനിക്കുകയും പുരാതനവും വര്‍ത്തമാനവും ഇവിടെ എങ്ങനെ ഇടകലരുന്നുവെന്ന് കാണുകയും ചെയ്യുന്ന ഒരു സ്ഥലം കൂടിയാണിത് മോദി പറഞ്ഞു. രാജ്യത്ത്​ ആയിരക്കണക്കിന്​ സ്​ഥലങ്ങളില്‍ മോദിയുടെ പരിപാടി കാണാന്‍ ബി.ജെ.പി സൗകര്യം ഒരുക്കിയിരുന്നു.