ജിയോ 149 രൂപയുടെ പ്ലാനിന്റെ കാലാവധിയും ഡാറ്റയും കുറച്ചു
November 14, 2019 12:59 pm
0
കാലാവധിയിലും ഡാറ്റയിലും കുറവുവരുത്തിയിട്ടുണ്ട്. നേരത്തെ 149 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയുണ്ടായിരുന്നു. 42 ജി.ബി ഡാറ്റയും ഉപയോഗിക്കാമായിരുന്നു.
പുതുക്കിയ പ്ലാന്‍ പ്രകാരം കാലാവധി 24 ദിവസമായി കുറച്ചു. 36 ജി.ബി ഡാറ്റ മാത്രമെ സൗജന്യമായി ലഭിക്കൂ. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 300 മിനുട്ടി സൗജന്യവും ഇതോടൊപ്പം ലഭിക്കും..
ജിയോ ആപ്പുകള്‍ നിരക്കൊന്നും നല്‍കാതെ ഉപയോഗിക്കാമെന്നതിനൊപ്പം ദിനംപ്രതി 100 എസ്എംഎസുകളും സൗജന്യമാണ്.
ജിയോയുമായി മത്സരത്തിലുള്ള കമ്പനിയുടെ സമാന പ്ലാനിന് 222 രൂപ നല്‍കണം. പക്ഷേ, 28 ദിവസം കാലാവധി ലഭിക്കും. 56 ജി.ബി ഡാറ്റയും സൗജന്യമാണ്. ജിയോയുടെതാല്ലാത്ത നമ്പറുകളിലേയ്ക്ക് 1000 മിനുട്ട് സൗജന്യ കോളുകളും വിളിക്കാം.
ജിയോയുടെ 198 രൂപയുടെ പ്ലാന്‍ പ്രകാരം 28 ദിവസമാണ് കാലാവധി. 56 ജി.ബി ഡാറ്റ സൗജന്യമാണ്.