Friday, 24th January 2025
January 24, 2025

ഗുജറാത്തില്‍ രണ്ടുപേര്‍ക്ക്​ കൂടി ഒമിക്രോണ്‍; ഇന്ത്യയില്‍ 25 രോഗബാധിതര്‍

  • December 10, 2021 3:24 pm

  • 0

ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടുപേര്‍ക്ക്​ കൂടി കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്​ഥിരീകരിച്ചു.

ഡിസംബര്‍ നാലിന്​ ഒമിക്രോണ്‍ പോസിറ്റീവായ ദക്ഷിണാഫ്രിക്കയില്‍ നിന്ന്​ തിരിച്ചെത്തിയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്ത്​ ഒമിക്രോണ്‍ സ്​ഥിരീകരിച്ചവരുടെ എണ്ണം 25 ആയി.

സിംബാബ്​വെയില്‍നിന്ന്​ മടങ്ങിയെത്തിയയാള്‍ക്കാണ്​ ജാംനഗറില്‍ ഡിസംബര്‍ നാലിന്​ രോഗം സ്​ഥിരീകരിച്ചത്​. ജനിതക ശ്രേണീകരണത്തിലാണ്​ ഒമിക്രോണ്‍ വകഭേദമാണെന്ന്​ കണ്ടെത്തിയത്​. രണ്ടു ഡോസ്​ വാക്​സിനും ഇദ്ദേഹം സ്വീകരിച്ചിരുന്നു.

രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 10 പേരെ നിരീക്ഷണത്തിലാക്കുകയും കോവിഡ്​ പരിശോധന നടത്തുകയും ചെയ്​തിരുന്നു.

രാജസ്​ഥാനിലെ ജയ്​പൂരില്‍ ഒമ്ബത്​ ഒമിക്രോണ്‍ കേസുകള്‍ സ്​ഥിരീകരിച്ചിരുന്നു. കൂടാതെ കര്‍ണാടകയിലും മഹാരാഷ്​ട്രയിലും രോഗം സ്​ഥിരീകരിച്ചിരുന്നു.