Friday, 24th January 2025
January 24, 2025

ജനറലിന് അവസാനമായി വിട ചൊല്ലുന്നത് 800 സൈനികർ, ആദരസൂചകമായി 17 റൗണ്ട് ഗൺ സല്യൂട്ട്

  • December 10, 2021 2:39 pm

  • 0

ന്യൂഡൽഹി: ത​മി​ഴ്നാ​ട്ടി​ലെ​ ​കൂ​നൂ​രി​ൽ​ ​കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ​ ​വ്യോ​മ​സേ​നാ​ ​ ഹെ​ലി​കോ​പ്റ്റ​ർ​ ​അ​പ​ക​ട​ത്തിൽ മരിച്ച ​ ഇ​ന്ത്യ​യുടെ​ ​സം​യു​ക്ത​ ​സേനാ മേധാവിയായ ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും അന്തിമോപചാരമർപ്പിച്ച് രാജ്യം. ഇരുവരുടെയും ഭൗതിക ശരീരം ഡൽഹിയിലെ കാമരാജ് റോഡിലുള്ള ഔദ്യോഗിക വസതിയിൽ എത്തിച്ചു. സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമർപ്പിക്കുന്നതിനായി രാഷ്ട്രീയ, സാംസ്കാരിക,സാമൂഹ്യ രംഗത്തെ പ്രമുഖർ വസതിയിൽ എത്തി.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ, കേന്ദ്ര മന്ത്രിമാരായ മൻസുഖ് മാണ്ഡവ്യയ, സർബാനന്ദ സോനോവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, എ കെ ആന്റണി, ഹരീഷ് സിംഗ്, മല്ലികാർജുന ഗാർഗെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഡൽഹി ലഫ്റ്റനെന്റ് ഗവർണർ അനിൽ ബൈജാൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഡി എം കെ നേതാക്കളായ എ രാജ, കനിമൊഴി, ജെ പി നഡ്ഡ, ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്, ഫ്രാൻസ്, ഇസ്രായേൽ നയതന്ത്രപ്രതിനിധികൾ തുടങ്ങിയവർ വസതിയിലെത്തി. കഴിഞ്ഞ ദിവസം ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ച ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവരുടെ മൃതദേഹങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചിരുന്നു.