മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണു
November 14, 2019 1:00 pm
0
കട്ടപ്പനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിക്കിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണു. സംസ്ഥാന സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനല ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.
സെന്റ് ജോര്‍ജ് ഹാളിലാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി നടന്നത്. പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്നിതിനിടെയാണ് ഹാളിനു പുറത്തെ, ടിന്‍ ഷീറ്റ് കൊണ്ട് നിര്‍മിച്ച രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണത്. ഇതിനടിയില്‍പ്പെട്ട് ഒരാള്‍ക്ക് പരിക്കേറ്റു.
പോലീസും നാട്ടുകാരും ചേര്‍ന്ന് ടിന്‍ഷീറ്റ് ഉയര്‍ത്തിമാറ്റി പരിക്കേറ്റയാളെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി, സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.